കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആർടിസിക്ക് ഉണ്ടായ നഷ്ടം പോപ്പുലർ ഫ്രണ്ട് നൽകുമോ? സർക്കാരിനോട് ഹൈക്കോടതി, രൂക്ഷ വിമർശനം

Google Oneindia Malayalam News

എറണാകുളം: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ വ്യാപക ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് കോടതി. തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ ആക്രമണം തുടരുമെന്ന് കോടതി പറഞ്ഞു. പൊതുമുതലിനുണ്ടായ നഷ്ടം എങ്ങനെ നികത്തുമെന്നും സർക്കാർ ചോദിച്ചു.

നഷ്ടപരിഹാരം നേടിയെടുക്കാനായി എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ചോദിച്ച കോടതി ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ നടക്കുന്നത് ഭരണസംവിധാനത്തിൽ ഭയമില്ലാത്തതു കൊണ്ടാണെന്നും വിമർശിച്ചു. കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.

hc hartal

നീതിന്യായഭരണസംവിധാനത്തെ ആളുകൾക്ക് ഭയമില്ലാതാകുന്നതോടെയാണ് ഇത്തരം അക്രമസംഭവങ്ങളുണ്ടാകുന്നത്. ജനങ്ങളെ ഭയപ്പെടുത്താൻ വേണ്ടി മാത്രമാണ് കെഎസ്ആര്‍ടിസി ബസുകൾ ആക്രമിക്കുന്നത്. ഹര്‍ത്താൽ ആക്രമണങ്ങളിൽ കെഎസ്ആര്‍ടിസിക്ക് ഉണ്ടായ നഷ്ടം പിഎഫ്ഐയിൽ നിന്നും ഈടാക്കുമോ എന്നും കോടതി ചോദിച്ചു.

 പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: ആംബുലന്‍സിന് നേരെയും കല്ലേറ്, ഹോട്ടലിനു നേരെ ആക്രമണം പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: ആംബുലന്‍സിന് നേരെയും കല്ലേറ്, ഹോട്ടലിനു നേരെ ആക്രമണം

പിഎഫ്ഐ ഹര്‍ത്താലിൽ 70 കെഎസ്ആര്‍ടിസി ബസുകൾ നശിപ്പിക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് രണ്ട് മണി വരെ 53 കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 127 പേരെ അറസ്റ്റ് ചെയ്യുകയും. 229 പേരെ കരുതൽ തടവിലാക്കുകയും ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതിയിൽ സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിർദ്ദേശിച്ച് ആഭ്യന്തരമന്ത്രാലയത്തിന് എൻഐഎ പുതിയ റിപ്പോർട്ട് നല്കും, പിഎഫ്ഐ ഓഫിസുകളിൽ നടത്തിയ റെയിഡിൽ വയർലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു. താലിബാൻ മാതൃക മതമൗലികവാദം പിഎഫ്ഐ പ്രചരിപ്പിക്കുന്നതിൻറെ രേഖകൾ കിട്ടിയതായും എൻഐഎ അവകാശപ്പെട്ടു.

എൻഐഎ അറസ്റ്റ് ചെയ്ത നേതാക്കളെ ഡൽഹിയിൽ എത്തിച്ച് ചോദ്യം ചെയ്തു. ഡിജി ദിൻകർ ഗുപ്തയുടെ മേൽനോട്ടത്തിലായിരുന്നു ചോദ്യം ചെയ്യൽ. ൽ 45 പേരാണ് ഇന്നലെ നടത്തിയ റെയ്ഡിൽ അറസ്റ്റിലായത്. ഫണ്ടിംഗ്, പരിശീലന കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു എൻഐഎ ചോദ്യങ്ങൾ ഉന്നയിച്ചത്.വിദേശത്തെ യുണിറ്റുകൾ വഴി പിഎഫ്ഐ പണം ശേഖരിച്ചതിൻറെ തെളിവുകൾ ഉണ്ടെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.
നേതാക്കളിൽ ചിലർക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും എൻഐഎ പറയുന്നു.

നാല് ദിവസത്തെ തയ്യാറെടുപ്പിനൊടുവിലാണ് എന്‍ ഐ എ രാജ്യ വ്യാപക റെയ്ഡ് നടത്തിയത്. പി എഫ് ഐ ദേശീയ ഭാരവാഹി കരമന അഷ്റഫ് മൊലവി അടക്കം 19 പേരോളമാണ് സംസ്ഥാനത്ത് അറസ്റ്റിലായത്. എൻഐഎ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് രാജ്യത്ത് നടന്നത്. കേരളത്തിന് പുറമേ തമിഴ്നാട്ടില്‍ 11 പേരും കർണാടകയില്‍ ഏഴ് പേരും ആന്ധ്രയില്‍ നാല് പേരും രാജസ്ഥാനില്‍ രണ്ട് പേരും അറസ്റ്റിലായി. കേരളത്തിലാണ് കൂടുതല്‍ അറസ്റ്റ്.

ഹർത്താലില്‍ പരക്കെ അക്രമം; വാഹനങ്ങള്‍ തകർത്തു, ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനെതിരെയും അക്രമം-ചിത്രങ്ങള്‍ കാണാം

English summary
kerala high court strongly criticize kerala government over the attack against ksrtc in popular front hartal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X