കുടിയന്മാർക്ക് സന്തോഷം തന്നെ... പക്ഷെ..!! മാഹിയിൽ ഉയരുന്നത് വൻ ആശങ്ക, ഇനി ബാർ തുറന്നാൽ...!

  • By: അക്ഷയ്
Subscribe to Oneindia Malayalam

മാഹി: കണ്ണൂർ-കുറ്റിപ്പുറം പാതയോരത്തിന്റെ ദേശീയ പാത പദവി എടുത്തുവ കളഞ്ഞതോടെ ആശങ്കയിലായിരിക്കുന്നത് മാഹിയിലെ ജനങ്ങളാണ്. ഒർമ്മവെച്ച നൾമുതൽ മദ്യവു മദ്യപരെയും കണ്ട് വളർന്ന മാഹിക്ക് സുപ്രീംകോടതി വിധി ഒരാശ്വാസമായിരുന്നു. എന്നാൽ അതിനെയൊക്കെ തകിടം മറിക്കുന്നതായിരുന്നു ഹൈവേ അതോറിറ്റിയുടെ വിജ്ഞാപനം. ദേശീ. പാത അല്ലാതായതോടെ ബാറുകൾ തുറക്കാനുള്ള അനുമതി ഹൈക്കോടതി നൽകയും ചെയ്തു.

കൊലക്കേസ് പ്രതിക്കും നാടിന്റെ ആദരം; നിഷാം ഇല്ലെങ്കിൽ നാട്ടുകാർ പട്ടിണിയിൽ, ജയിൽ മോചനത്തിന് പൊതുയോഗം!

ജേക്കബ് തോമസിനെ ആർക്കാണ് പേടി; വീണ്ടും അവധി....നിർബന്ധിതം? പിണറായിയും തള്ളിയോ?

ദേശീയ പാതയോരങ്ങളിൽ മദ്യശാലകൾ വേണ്ടെന്ന സുപ്രീംകോടതി വിധി രാജ്യത്താകമാനം ബാധകമാണെങ്കിലും ഏറ്റവും കൂടുതൽ ആശ്വാസം പകർന്നത് മാഹി ജനതയ്ക്ക് തന്നെയായിരുന്നു. മാഹി പ്രൊഹിബിഷൻ കൗൺസിൽ പ്രസിഡന്റ് ടിവി ഗംഗാധരനും , മാധവക്കുറുപ്പുമാണഅ ഈ വിഷയം ആദ്യമായി കോടതിയുടെ മുന്നിലെത്തിച്ചത്. മദ്യത്തിന്റെ ഇറക്കുമതി കുറയ്ക്കണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം.

Bar

തുടർന്ന് ദേശീയ പാതയിൽ നിന്ന് നീക്കം ചെയ്യേണ്ടിവരുന്ന മദ്യശാലകളുടെ ലിസ്റ്റ് തയ്യാറാക്കികൊടുക്കാൻ ഹൈക്കോടതി 2014 ഡിസംബർ 15ന് സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇതിനെതിരെ പുതുച്ചേരി സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ഈ അപ്പീൽ സുപ്രീംകോടതി തള്ളിയതോടെ വന്ന വിധിയാണ് രാജ്യത്താകമാനം ബാധകമായത്. പക്ഷെ ഹൈവേ അതോറിറ്റിയുടെ വിജ്ഞാപനത്തോടെ ഈ വിധിയെ തകിടം മറിക്കുകയാണ് ചെയ്തത്. എങ്കിലും ചെന്നൈ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി വന്നാൽ മാത്രമേ മാഹിയിൽ അടച്ച മദ്യഷാപ്പുകൾ തുറക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഇങ്ങനെയൊരു വിധി സമ്പാദിക്കാൻ ഇനി എളുപ്പത്തിൽ കഴിയും.

English summary
Kerala High Court verdict disturbs Mahi persons
Please Wait while comments are loading...