കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വ്യാപനം രൂക്ഷം: കേരളത്തിൽ നാളെ മുതൽ രാത്രികാല കർഫ്യൂ: തീരുമാനം ഉന്നതതല യോഗത്തിൽ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. എന്നാൽ പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. അതേ സമയം വർക്ക് ഫ്രം ഹോം സംവിധാനവും ഇതിനൊപ്പം നടപ്പിലാക്കും.
നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

Recommended Video

cmsvideo
Kerala imposes night curfew from Tuesday amid COVID-19 surge | Oneindia Malayalam

തൃശ്ശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്തും; പൂരപ്പറമ്പില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലതൃശ്ശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്തും; പൂരപ്പറമ്പില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല

ചൊവ്വാഴ്ച രാത്രി ഒമ്പത് മണി മുതൽ പുലർച്ചെ അഞ്ച് മണിവരെയാണ് കർഫ്യൂ. പൊതു ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തില്ല. സ്വകാര്യ ട്യൂഷൻ സെന്റർ പ്രവർത്തിക്കരുത്. ഓൺലൈൻ ക്ലാസുകള്‍ നടത്താനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. സിനിമാ തിയേറ്ററുകള്‍ക്ക് പ്രവർത്തിക്കാമെങ്കിലും രാത്രി വരെ മാത്രമാണ് അനുമതിയുള്ളത്.

curfew-1617

രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്ന ആവശ്യമാണ് കേരള പോലീസ് ഉന്നയിക്കുന്നത്. ഇതോടെ നേരത്തെ നടപ്പിലാക്കിയിരുന്ന വർക്ക് ഫ്രം ഹോം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെല്ലാം പുനഃസ്ഥാപിക്കുമെന്നും സൂചനയുണ്ടായിരുന്നു. ഇതിന് പുറമേ പൊതുസ്ഥലങ്ങളിലെ ആള്‍ത്തിരക്ക് കുറച്ചുകൊണ്ടുവരുന്നതിനായി കൂടുതൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തും.

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ കൂട്ടപ്പരിശോധന നടത്തിവരികയാണ്. കഴിഞ്ഞ ദിവസത്തെ ഫലം വന്നതോടെ 24 മണിക്കൂറിനുള്ളിൽ 18000ലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ കൊവിഡ് പരിശോധനാ ഫലം പുറത്തുവരുന്നതോടെ രോഗികളുടെ എണ്ണം ലക്ഷം കടക്കുമെന്നാണ് സൂചന. കൊവിഡ് കേസുകളിൽ കുത്തനെ വർധനവുണ്ടായ കോഴിക്കോട്, എറണാകുളം ജില്ലകളിൽ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്.

രോഗികളുടെ എണ്ണം ഇപ്പോഴത്തെ രീതിയിൽ വർധിച്ചാൽ ചികിത്സയിലുള്ളവരുടെ എണ്ണം ലക്ഷം കടക്കും. ഇതോടെ ഗുരുതരമായി രോഗം ബാധിച്ചവരുടേയും എണ്ണം വർധിക്കുന്നതോടെ സംസ്ഥാനത്തെ ചികിത്സാ സംവിധാനങ്ങള്‍ പര്യാപ്തമാകാതെ വരും. ഇതോടെ സർക്കാർ മേഖലയിൽ കോവിഡ് ഇതര ചികിത്സകള്‍ പരിമിതപ്പെടുത്തുമെന്നാണ് വിവരം. സംസ്ഥാനത്ത് വാക്സിൻ ക്ഷാമം അനുഭവപ്പെടുന്നതിനാൽ വാക്സിനേഷൻ ക്യാമ്പുകള്‍ തടസ്സപ്പെട്ടിട്ടുണ്ട്.

English summary
Kerala imposes night curfew from April 20th, to consider Work from home option
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X