കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോളിംഗ് സാമഗ്രികള്‍ എത്തി, ഇനി ബൂത്തിലേക്ക്

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ 9 മണിമുതല്‍ ആരംഭിച്ചു. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിയ്ക്കുന്നത് തിരുവനന്തപുരം മണ്ഡലത്തിലാണ്. സ്വാതി തിരുനാള്‍ സംഗീത കൊളെജിലാണ് പോളിംഗ് സാമഗ്രികളുടെ വിതരണം നടന്നത്.

പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനിടെ തിരുവനന്തപുരത്ത് ഉദ്യോഗസ്ഥര്‍ ബഹളം വച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കിയില്ലെന്നാരോപിച്ചാണ് ബഹളം.

20274 പോളിംഗ് ബൂത്തുകളാണ് ക്രമീകരിച്ചിരിയ്ക്കുന്നത്. 20 മണ്ഡലങ്ങളിലായ 269 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 30795 വോട്ടിംഗ് യന്ത്രങ്ങളാണ് സജ്ജീകരിച്ചിരിയ്ക്കുന്നത്.

പോളിംഗ് സാമഗ്രികള്‍

പോളിംഗ് സാമഗ്രികള്‍

രാവിലെ ഒന്‍പത് മണി മുതല്‍ തന്നെ സ്വാതി തിരുനാള്‍ സംഗീത കൊളെജില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു.

 വോട്ടില്ല.....

വോട്ടില്ല.....

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യം ലഭ്യമാക്കിയില്ലെന്നാരോപിച്ച് ഉദ്യോഗസ്ഥര്‍ ബഹളം വച്ചു

 വോട്ടിംഗ് യന്ത്രം

വോട്ടിംഗ് യന്ത്രം

20476 പോളിംഗ് ബൂത്തുകളാണ് ക്രമീകരിച്ചിരിയ്ക്കുന്നത്. 30795 ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് തിരഞ്ഞെടുപ്പിനായി ഒരുക്കിയിരിയ്ക്കുന്നത്.

രണ്ട് ബാലറ്റ് യൂണിറ്റ്

രണ്ട് ബാലറ്റ് യൂണിറ്റ്

15 സ്ഥാനാര്‍ത്ഥികളില്‍ അധികം മത്സരിയ്ക്കുന്ന തിരുവവന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, എറണാകുളം, ഇടുക്കി മണ്ഡലങ്ങളില്‍ രണ്ട് ബാലറ്റ് യൂണിറ്റുകള്‍ ആണ് ഉപയോഗിയ്ക്കുന്നത്.

സുരക്ഷ

സുരക്ഷ

52000 പൊലീസുകാരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി വിന്യസിയ്ക്കുന്നത്. ഓരോ മണ്ഡലത്തിലെയും പ്രശ്‌നബാധിത ബൂത്തുകള്‍ കണ്ടെത്തിയിട്ടുണ്ട്.

സ്ത്രീ വോട്ടര്‍മാര്‍

സ്ത്രീ വോട്ടര്‍മാര്‍

ഒരു കോടിയിലധികം സ്ത്രീ വോട്ടര്‍മാരാണ് ഇത്തവണ സംസ്ഥാനത്ത് വോട്ടര്‍പട്ടികയില്‍ ഉള്ളത്.

English summary
Kerala is all set to vote and elect 20 Lok Sabha members tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X