നിലപാടില്‍ മലക്കം മറിഞ്ഞ് ലോക്‌നാഥ് ബെഹ്‌റ; ഐസിസിന്റെ ലക്ഷ്യകേന്ദ്രമെങ്കിലും കേരളം സുരക്ഷിതം
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ലോക്‌നാഥ് ബെഹ്‌റ ദിവസങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു നടത്തിയിരുന്നത്. ആഗോള ഭീകര സംഘടനയായ ഐസിസിന്റെ റിക്രൂട്ടിംഗ് കേന്ദ്രമായി കേരളം മാറിയെന്നായിരുന്നു അദ്ദേഹം ചാലനുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞത്.
എന്നാല്‍ ആ നിലപാടില്‍ നിന്ന് അദ്ദേഹം മലക്കം മറിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ഐസിസ് ലക്ഷ്യം വയ്ക്കുന്ന സ്ഥലമാണ് കേരളമെങ്കിലും ഇവിടെ സുരക്ഷിതമാണെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. ഐസിസിലേക്ക് അഞ്ച് വര്‍ഷം മുമ്പ് റിക്രൂട്ടിംഗ് നടന്നെങ്കിലും പിന്നീട് അത്തരം ശ്രമങ്ങള്‍ നിര്‍വീര്യമാക്കാന്‍ കഴിഞ്ഞെന്ന് അദ്ദേഹം പറയുന്നു.

എന്നാല്‍ സംസ്ഥാനത്ത് വിദ്യാഭ്യാസ നിലവാരം കൂടുതലുള്ള സാഹചര്യത്തില്‍ ഐസിസ് റിക്രൂട്ടിംഗ് തുടരാനിടയുണ്ടെന്നും അത് തടയാന്‍ പൊലീസ് സജ്ജമാണെന്നുൂം അദ്ദേഹം വ്യക്തമാക്കി. പൊലീസ് ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തതകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ബെഹ്‌റയുടെ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് മാറ്റം.
വിദ്യാസമ്പന്നരെ റിക്രൂട്ട് ചെയ്യുകയാണ് തീവ്രവാദ സംഘടനകളുടെ പ്രധാന ലക്ഷ്യം. കേരളത്തില്‍ നിന്ന് ഐസിസിലേക്ക് റിക്രൂട്ട് ചെയ്ത കേസുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മുംബൈയ്, ദില്ലി എന്നിവിടങ്ങളിലെ പോലെ കേരളത്തിലും ഇത് നടക്കുന്നുണ്ട്. രാജ്യത്തിന് പുറത്തുനിന്നാണ് റിക്രൂട്ടടിംഗിന് ശ്രമിച്ചത്. സംസ്ഥാനത്തുള്ളവരുടെ പരോക്ഷബന്ധം മാത്രമേ കണ്ടെത്തിയിരുന്നുള്ളൂ- ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.












Click it and Unblock the Notifications