Get Updates
Get notified of breaking news, exclusive insights, and must-see stories!

നബിദിനാഘോഷത്തിനിടെ താരനിശ വേണ്ട; മമ്മൂട്ടിക്ക് പുരസ്‌കാരം നല്‍കാന്‍ ഹൈദരലി തങ്ങള്‍ ഷാര്‍ജയിലെത്തില്ല

മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഷാര്‍ജയില്‍ നടത്തുന്ന താരനിശയില്‍ മമ്മൂട്ടിക്ക് പുരസ്കാരം നല്‍കാന്‍ ഹൈദരലി തങ്ങളെത്തില്ല.

നബിദിനാഘോഷത്തോടനുബന്ധിച്ച് ഷാര്‍ജയില്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രിക നടത്തുന്ന ആഘോഷങ്ങളില്‍ താരനിശ ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ചയാണ് പരിപാടി. സംഭവം വിവാദമായതിനെത്തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും സംസ്ഥാന ലീഗ് അധ്യക്ഷന്‍ പാണക്കാട് തങ്ങള്‍ പിന്‍വാങ്ങി.

നടന്‍ മമ്മൂട്ടിക്ക് പുരസ്‌കാരം നല്‍കുന്ന പരിപാടിയില്‍ നിരവധി നടീനടന്‍മാരും മറ്റ് കലാകാരന്‍മാരും പങ്കെടുക്കുന്നുണ്ട്. ഹൈദരലി തങ്ങള്‍ ഉള്‍പ്പടെയുള്ള ലീഗ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ സംഘാടകര്‍ അറിയിച്ചത്. താരനിശ നടത്തുന്നത് വിവാദമായതോടെ തങ്ങള്‍ യാത്ര റദ്ദാക്കി.

 എതിര്‍ത്തു

എതിര്‍ത്തു

മിഡില്‍ ഈസ്റ്റ് ചന്ദ്രിക നടത്തുന്ന താരനിശയില്‍ ഹൈദരലി തങ്ങള്‍ പങ്കെടുക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. സമസ്തയും ലീഗും എതിര്‍പ്പ് പ്രകടിപ്പിച്ച് പരസ്യമായി രംഗത്തു വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ പരിപാടിക്കെതിരെ കടുത്ത വിമര്‍ശനം നില നില്‍ക്കുന്നുണ്ട്. നബിദിന ആഘോഷത്തിന് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിനോട് പലര്‍ക്കും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

 അംഗീകരിക്കാനാവാത്ത പ്രവര്‍ത്തകര്‍

അംഗീകരിക്കാനാവാത്ത പ്രവര്‍ത്തകര്‍

നബിദിനാഘോഷത്തിന്റെ ഭാഗമായി സിനിമാ താരങ്ങളുടെ താരനിശ സംഘടിപ്പിച്ചതിനോട് എതിര്‍പ്പുമായി ലീഗിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്. നബി ദിനത്തില്‍ മതപരമായ പരിപാടികള്‍ നാടെങ്ങും സംഘടിപ്പിക്കുമ്പോള്‍ ചന്ദ്രിക ഇത്തരമൊരു പരിപാടി നടത്താന്‍ തീരുമാനിച്ചത് വന്‍ വിവാദത്തിനാണ് വഴി തെളിയിച്ചിട്ടുള്ളത്.

യൂട്യൂബ് പ്രചാരണം

യൂട്യൂബ് പ്രചാരണം

പരിപാടിയുടെ പ്രചാരണത്തിനായി തങ്ങള്‍ സംസാരിക്കുന്ന വിഡിയോയാണ് സംഘാടകര്‍ ഉപയോഗിച്ചിട്ടുള്ളത്. പരിപാടിയില്‍ താന്‍ പങ്കെടുക്കുമെന്ന് തങ്ങള്‍ സംസാരിക്കുന്ന വിഡിയോ യൂട്യൂബിലൂടെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ഇതും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

 എതിര്‍പ്പ്

എതിര്‍പ്പ്

മുസ്ലീം ലീഗിന്റെ ദിനപത്രമായ ചന്ദ്രിക ഇത്തരമൊരു പരിപാടി നടത്തുന്നത് മതയാഥാസ്ഥിതികരുടെ ഇടയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കെഎംസിസിയിലും സമസ്തയിലും ലീഗിലും താരനിശയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നുണ്ട്

 പ്രതിഷേധം

പ്രതിഷേധം

മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ നേതൃത്വത്തില്‍ താരനിശ നടത്തുന്നതില്‍ പ്രതിഷേധിച്ച് രണ്ട് പ്രവാസി എഴുത്തുകാര്‍ ചന്ദ്രികയിലെ തങ്ങളുടെ കോളം എഴുത്ത് അവസാനിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+