നെടുമ്പാശ്ശേരി ലോകത്തെ ആദ്യത്തെ സൗരോര്‍ജ്ജ വിമാനത്താവളം
കൊച്ചി: മലയാളികള്‍ക്കും കൊച്ചികാര്‍ക്കും അഭിമാനിക്കാം. ലോകത്തെ ആദ്യത്തെ സൗരോര്‍ജ്ജ വിമാനത്താവളം എന്ന അംഗീകാരം ഇനി കൊച്ചി നെടുമ്പാശ്ശേരിക്ക് സ്വന്തം. നെടുമ്പാശ്ശേരി വിമാനത്താവളം ഇനി പൂര്‍ണ്ണമായി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിപ്പിക്കും.
12 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റാണ് സ്ഥാപിക്കുന്നത്. 45 ഏക്കറില്‍ വിസ്തൃതിയില്‍ 46,150 ഓളം സോളാര്‍ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ നിന്നും ഒരു ദിവസം വിമാനത്താവളത്തിന് വേണ്ട 50,000 യൂണിറ്റ് വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ കഴിയും.

ഉപയോഗം കഴിഞ്ഞ് ബാക്കി വരുന്ന വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കാനാണ് തീരുമാനം. പുതിയ പദ്ധതിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചതോടെ പ്ലാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാനത്തിന് മാതൃകയാണ് സിയാലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ആറു മാസം കൊണ്ടാണ് പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിക്കിയത്. ജര്‍മ്മന്‍ കമ്പനിയായ ബോഷിന്റെ സഹായത്തോടെയാണ് ഇതു നിര്‍മ്മിച്ചത്. 62 കോടി രൂപ ചിലവിട്ടാണ് നെടുമ്പാശ്ശേരി പൂര്‍ണ സൗരോര്‍ജ്ജ വിമാനത്താവളമായി മാറിയിരിക്കുന്നത്. 25 വര്‍ഷം വരെ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനാകുമെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications