കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ നോട്ടുകള്‍ ആളുകളെ കബളിപ്പിക്കുന്നു; മത്സ്യവില്‍പ്പനക്കാരിക്ക് ലഭിച്ചത് 500 ന്റെ വ്യാജ നോട്ട്

500 രൂപയുടെ പുതിയ നോട്ടിന്റെ ഇരുഭാഗവും ഫോട്ടോ സ്റ്റാറ്റ് എടുത്ത് പരസ്പരം ഒട്ടിച്ചാണ് അപരിചിതന്‍ മാധവിയ്ക്ക് നല്‍കിയത്.

  • By Nihara
Google Oneindia Malayalam News

കാഞ്ഞങ്ങാട്: 500 രൂപ നോട്ടിന്റെ വ്യാജ പകര്‍പ്പ് നല്‍കി മത്സ്യ വില്‍പനക്കാരിയെ കബളിപ്പിച്ചു. 50 രൂപയുടെ ഉണക്കമീന്‍ വാങ്ങിച്ചതിന് 500 രൂപയാണ് നല്‍കിയത്. കാസര്‍കോട് കാഞ്ഞങ്ങാട്ടെ മാധവിയാണ് തട്ടിപ്പിനിരയായത്. 500 രൂപയുടെ പുതിയ നോട്ടിന്റെ ഇരുഭാഗവും ഫോട്ടോ സ്റ്റാറ്റ് എടുത്ത് അത് പരസ്പരം ഒട്ടിച്ചാണ് അപരിചിതന്‍ മാധവിയ്ക്ക് നല്‍കിയത്. ഇരുവശവും തിരിച്ചറിയാന്‍ കഴിയാത്ത വിധം ഒട്ടിച്ചു ചേര്‍ത്തിരുന്നു.

പുതിയ 500 രൂപയുടെ നോട്ട് മകളെ കാണിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. കളര്‍ ഫോട്ടോ സ്റ്റാറ്റ് എടുത്ത് അത് പരസ്പരം ഒട്ടിച്ചതാണെന്ന് മകള്‍ തിരിച്ചറിഞ്ഞു. പുതിയ 500 ന്റെ നോട്ടാണെന്നു പറഞ്ഞാണ് അപരിചിതന്‍ തനിക്ക് നോട്ട് നല്‍കിയതെന്ന് മാധവി പറഞ്ഞു. പുതിയ നോട്ട് കണ്ടിട്ടില്ലാത്തതിനാല്‍ കൂടുതല്‍ പരിശോധിച്ച് നോക്കാതെ ബാക്കി നല്‍കുകയാണ് ചെയ്തതെന്നും മാധവി പറഞ്ഞു.

fake currency

50 രൂപയുടെ ഉണക്ക മീന്‍ വാങ്ങിയതിനാണ് 500 രൂപ നല്‍കിയത്. പുതിയ നോട്ടാണെന്നു പറഞ്ഞതിനാല്‍ വാങ്ങിച്ചു ബാക്കി 450 രൂപ തിരിച്ചു നല്‍കുകയും ചെയ്‌തെന്ന് മാധവി പറഞ്ഞു.പ്രതിദിനം 500 രൂപയില്‍ താഴെയുള്ള കച്ചവടമാണ് നടക്കുന്നത്. ഒരു ദിവസത്തെ അധ്വാനമാണ് ഇവര്‍ക്ക് നഷ്ടപ്പെട്ടത്. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ 500,1000 രൂപ പിന്‍വലിക്കുകയും പുതിയ 500, 2000 രൂപ നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ കച്ചവടക്കാരില്‍ പലരും 500 രൂപയുടെ പുതിയ നോട്ട് കണ്ടിട്ടുപോലുമില്ല. അതിനാല്‍ത്തന്നെ കബളിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.
English summary
A fish merchant was cheated by a stranger for getting fake currency. He purchased 50 Rs fish and give to fake currency of 500. She never saw the new currency. So no doubt she gave balance to him. But the currency was fake.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X