കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ട പോളിംഗ് ആരംഭിച്ചു, തുടക്കത്തിലേ ബൂത്തുകളില്‍ വന്‍ തിരക്ക്!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് ആരംഭിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം മോക് പോളിംഗ് നടത്തിയ ശേഷമാണ് ഇത്തവണ തിരഞ്ഞെടുപ്പ് തുടങ്ങിയത്. ബൂത്തുകളില്‍ വന്‍ ക്യൂവാണ് ഉള്ളത്. ആദ്യ ഘട്ടത്തിലും വന്‍ പോളിംഗ് എല്ലായിടത്തും രേഖപ്പെടുത്തിയിരുന്നു. ഇത് മുന്നണികള്‍ക്ക് പ്രതീക്ഷയും ആശങ്കയും സമ്മാനിക്കുന്നുണ്ട്. ഇത്തവണയും എല്ലാ ജില്ലകളിലും നീണ്ട ക്യൂ തന്നെയാണ് ഉള്ളത്. ആദ്യ മണിക്കൂറില്‍ തന്നെ വന്‍ പോളിംഗ് രേഖപ്പെടുത്തുമെന്നാണ് സൂചന.

1

അഞ്ച് ജില്ലകളില്‍ നിന്നായി 99 ലക്ഷത്തോളം വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തിലെത്തും. 457 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ്. അതേസമയം ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് പിപിഇ കിറ്റണിഞ്ഞ് പോളിംഗിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം. കോട്ടയത്ത് കേരള കോണ്‍ഗ്രസിന്റെ ജോസ് വിഭാഗത്തിനും ജോസഫ് വിഭാഗത്തിനും ഈ ഘട്ടത്തില്‍ വിജയിക്കേണ്ടത് അത്യാവശ്യമാണ്.

ആര്‍ക്കാണ് മലയോര മേഖലയിലും കോട്ടയം ജില്ലയിലും കരുത്തെന്ന് കാണിക്കാനുള്ള അവസരം കൂടിയാണ് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങള്‍ക്കും ലഭിക്കുന്നത്. ജോസ് വിഭാഗം നേട്ടമുണ്ടാക്കിയാല്‍ എല്‍ഡിഎഫില്‍ അവരുടെ സ്ഥാനം ശക്തമാകും. അത് ചിലപ്പോള്‍ സിപിഐയെയും എന്‍സിപിയെയും അസ്വസ്ഥരാക്കും. എന്നാല്‍ ജോസ് വിഭാഗം പരാജയപ്പെട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവരുടെ വിലപേശല്‍ തന്ത്രം അടക്കം പൊളിയും തോറ്റാല്‍ ജോസഫ് വിഭാഗവും യുഡിഎഫില്‍ പ്രതിരോധത്തിലാകും. ജോസിനെ തിരികെ കൊണ്ടുവരാനും യുഡിഎഫ് അതോടെ നിര്‍ബന്ധിതരാകും.

Recommended Video

cmsvideo
Untitled

അതേസമയം രണ്ട് തവണ തുടര്‍ച്ചയായി കൊച്ചി കോര്‍പ്പറേഷന്‍ ഭരണം പിടിച്ച യുഡിഎഫ് ഇത്തവണ അത് നിലനിര്‍ത്താനുള്ള കഠിന ശ്രമത്തിലാണ്. ജനപിന്തുണ തങ്ങള്‍ക്കുണ്ടെന്ന അവകാശവാദത്തിലാണ് ഇടതുമുന്നണി. ഇത്തവണ ശക്തമായ പ്രചാരണമാണ് എല്‍ഡിഎഫ് നടത്തിയത്. ബിജെപിക്കും ഈ ഘട്ടത്തില്‍ പ്രതീക്ഷയുണ്ട്. തൃശൂരും പാലക്കാടും നേട്ടമുണ്ടാകുമെന്ന് അവര്‍ കരുതുന്നു. പാലക്കാട് അവര്‍ ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഇത് തിരിച്ചുപിടിക്കുമെന്ന് എല്‍ഡിഎഫ് പറയുന്നു. തൃശൂര്‍ കോര്‍പ്പറേഷനിലും പോരാട്ടം കടുക്കും.

English summary
kerala local body election: second phase election today, mock polling started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X