തദ്ദേശ തിരഞ്ഞെടുപ്പ്: പുതിയ ഭരണസമിതി ഡിസംബര്‍ 21നകം അധികാരമേല്‍ക്കണം
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലും ഫലപ്രഖ്യാപനവും കഴിഞ്ഞതിനുശേഷം നടപടികളെ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി. ഇതുപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ഡിസംബര്‍ 21നകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണം. ഗ്രാമ-ബ്ലോക്ക്- -ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവ സംബന്ധിച്ച് 21 ന് രാവിലെ 10 മണിക്കും മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ രാവിലെ 11 30നുമാണ് സത്യപ്രതിജ്ഞാ നടപടികള്‍ ആരംഭിക്കേണ്ടത്.
ഭരണ സമിതിയുടെ കാലാവധി 2020 ഡിസംബര്‍ 20ന് പൂര്‍ത്തിയാകാത്ത തദ്ദേശസ്ഥാപനങ്ങളില്‍ ഡിസംബര്‍ 22, 26, 2021 ജനുവരി 16, ഫെബ്രുവരി 1 തീയതികളില്‍ സത്യപ്രതിജ്ഞ നടത്തണം. സംസ്ഥാനത്തെ ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളുടെ കാര്യത്തില്‍ ആദ്യ അംഗത്തിനെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത് അതത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ്.
മുനിസിപ്പല്‍ കോര്‍പ്പറേഷനുകളെ സംബന്ധിച്ച് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരാണ് ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ അംഗത്തെ നാമനിര്‍ദേശം ചെയ്തിട്ടുള്ള ഉദ്യോഗസ്ഥന് കണ്ടെത്തി, അംഗത്തെ നിശ്ചയിക്കപ്പെട്ട രീതിയില്‍ പ്രതിജ്ഞ എടുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ ഹാജരാകാന്‍ രേഖാമൂലം നിര്‍ദ്ദേശിക്കണം.
പഞ്ചായത്തുകളെ സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരും ബ്ലോക്ക് പഞ്ചായത്തുകളെ സംബന്ധിച്ച് അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍മാരും മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളും സംബന്ധിച്ച് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ജില്ലാ പഞ്ചായത്തുകളെ സംബന്ധിച്ച് ജില്ലാ കലക്ടര്‍മാരുമാണ് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യേണ്ടത്.
തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിജ്ഞാ ചടങ്ങുകള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനുള്ള മേല്‍നോട്ടം അതാത് ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും നിശ്ചയിച്ചിട്ടുള്ള തീയതിയില്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രതിജ്ഞയെടുക്കല്‍ ചടങ്ങിന് സംബന്ധിക്കണമെന്നാവശ്യപ്പെട്ട് രേഖാമൂലം അറിയിപ്പ് നല്‍കണം. തദ്ദേശ സ്ഥാപനങ്ങളിലെ മറ്റ് അംഗങ്ങളെയും ആദ്യം സത്യപ്രതിജ്ഞ ചെയ്ത അംഗം സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ വരണാധികാരിയും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ സെക്രട്ടറിമാരും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണം.
എൽഡിഎഫിന് തുടർഭരണം കിട്ടിയാലും അത്ഭുതമില്ല; ബിജെപി ഒരു നേട്ടവും ഉണ്ടാക്കില്ല; കെ പി സുകുമാരന്‍
നടി അനുശ്രീ പ്രചാരണത്തിനിറങ്ങിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 132 വോട്ടുകള്‍, ദയനീയ പരാജയം