'ഒരു പിടിയുമില്ലാ'തെ ബിജെപി നേതാക്കള്‍; മേജര്‍ രവി എത്തിയേക്കും... നാലിടത്ത് കാത്ത് പ്രവര്‍ത്തകര്‍
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപനം വന്നിട്ടും സ്ഥാനാര്‍ഥികളെ തീരുമാനിക്കാതെ ബിജെപി. ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കുമെന്ന വിവരം വന്ന പിന്നാലെ എല്ലാ പാര്‍ട്ടികളും പ്രചാരണം കൊഴുപ്പിക്കുകയാണ്. കേരളത്തില്‍ നാല് മണ്ഡലങ്ങളിലാണ് ബിജെപിക്ക് സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ളത്. ആരാണ് സ്ഥാനാര്‍ഥിയാകുക എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ സംസ്ഥാന നേതാക്കള്‍ക്കോ ജില്ലാ നേതാക്കള്‍ക്കോ സാധിക്കുന്നില്ല.
കേന്ദ്ര നേതൃത്വം വൈകാതെ പ്രഖ്യാപിക്കുമെന്ന് മാത്രമാണ് സംസ്ഥാന നേതാക്കളില്‍ നിന്നുള്ള പ്രതികരണം. എറണാകുളം മണ്ഡലത്തില്‍ മറ്റു പാര്‍ട്ടികളില്‍ നിന്നെത്തുന്ന മുതിര്‍ന്ന നേതാവ് സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു ഇതുവരെയുള്ള പ്രചാരണം. കായിക രംഗത്തെ വ്യക്തിത്വം, ടിവി അവതാരക എന്നിവരുടെ പേരുകളും അന്തരീക്ഷത്തിലുണ്ടായിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം മറ്റൊന്നാണ്.

എറണാകുളത്ത് ബിജെപി സ്ഥാനാര്‍ഥിയായി മേജര്‍ രവി എത്തുമെന്നാണ് പുതിയ വിവരം. താല്‍പ്പര്യമില്ലെന്നാണ് അദ്ദേഹം നേരത്തെ പാര്‍ട്ടിയെ അറിയിച്ചിരുന്നത്. അടുത്തിടെയാണ് മേജര്‍ രവി ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രചാരണ രംഗത്ത് സജീവമാകാമെന്നും സ്ഥാനാര്‍ഥിയാകാനില്ലെന്നുമായിരുന്നുവത്രെ മേജര്‍ രവിയുടെ ആദ്യ നിലപാട്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം തീരുമാനം മയപ്പെടുത്തി എന്നാണ് വിവരം.
ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെഎസ് രാധാകൃഷ്ണന്റെ പേരും എറണാകുളത്ത് ഉയര്‍ന്നു കേട്ടിരുന്നു. സ്ഥാനാര്‍ഥിയെ കുറിച്ച് തനിക്കറിയില്ല എന്നാണ് അദ്ദേഹം പറയുന്നത്. ദേശീയ നേതൃത്വം വൈകാതെ പ്രഖ്യാപിക്കുമെന്നും രാധാകൃഷ്ണന്‍ പറയുന്നു. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേര് അന്തരീക്ഷത്തിലുണ്ടായിരുന്നു എങ്കിലും ഇത്തവണ താല്‍പ്പര്യമില്ലെന്ന് കേന്ദ്രനേതൃത്വത്തെ കണ്ണന്താനം അറിയിച്ചിട്ടുണ്ട്.
2019ല്‍ ബിജെപിക്ക് ഒന്നര ലക്ഷത്തില്‍ താഴെ വോട്ടാണ് ലഭിച്ചത്. പാര്‍ട്ടിക്ക് വലിയ സ്വാധീനമുള്ള മണ്ഡലമല്ലിത്. പക്ഷേ, മണ്ഡലത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സാന്നിധ്യം ശക്തമാക്കേണ്ടത് അനിവാര്യമാണ് എന്ന് പാര്‍ട്ടി വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം ജില്ലയിലെ നേതാക്കള്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങല്‍ അവലോകനം ചെയ്യുകയും സ്ഥാനാര്‍ഥിയെ അറിഞ്ഞാന്‍ പ്രചാരണം സജീവമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
രണ്ട് ലക്ഷം വോട്ട് നേടണമെന്ന ലക്ഷ്യത്തോടെയാണ് എറണാകുളത്ത് ബിജെപി കളത്തിലിറങ്ങുന്നത്. എണറാകുളത്തിന് പുറമെ കൊല്ലം, ആലത്തൂര്‍, വയനാട് എന്നീ മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്. നാലിടത്തും ജില്ലാ നേതാക്കള്‍ക്ക് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ധാരണയില്ല. വയനാട്ടില്‍ ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ഥിയാകുമെന്ന് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു.
അതേസമയം, കൊല്ലം മണ്ഡലത്തില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് വാര്‍ത്ത. യുഡിഎഫിന് എന്‍കെ പ്രേമചന്ദ്രനും എല്‍ഡിഎഫിന് നടന്‍ മുകേഷും മല്‍സരിക്കുന്ന മണ്ഡലമാണ് കൊല്ലം. പാലക്കാട് വിക്ടോറിയ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ടിഎന്‍ സരസു ആലത്തൂരില്‍ സ്ഥാനാര്‍ഥിയാകുമെന്നും കേള്‍ക്കുന്നു. എസ്എഫ്‌ഐയുടെ വിവാദ സമരത്തിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞ പേരാണ് സരസുവിന്റേത്.












Click it and Unblock the Notifications