കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിച്ച ലോട്ടറിത്തുക ഇനി അനാവശ്യമായി ചെലവാകില്ല; ഭാ​ഗ്യശാലികൾക്ക് മുന്നിൽ ആ 'വഴി' തെളിയും

Google Oneindia Malayalam News

ലോട്ടറി അടിക്കുന്നത് എല്ലാവർക്കും സന്തോഷമുള്ള കാര്യം തന്നെയാണ്. പക്ഷേ അടിച്ചുകഴിഞ്ഞതിന് ശേഷം കാര്യമങ്ങനെയല്ല. ലോട്ടറി അടിച്ച തുക എന്ത് ചെയ്യണമെന്നറിയാതെ ആകെ ഒരു അവസ്ഥയിലായിരിക്കും. കാരണം ആരും അടിക്കുമെന്ന ഉറപ്പോടെയല്ലല്ലോ ലോട്ടറി എടുക്കുന്നത്. അടിച്ചാൽഅടിച്ചും ഇല്ലെങ്കിലില്ല..

ആ കാരണം കൊണ്ടുതന്നെ വലിയ തുകയൊക്കെ സമ്മനാമടിക്കുമ്പോൾ ആ പണം എന്തു ചെയ്യണമെന്നോ എങ്ങനെ ചെലവിടണമെന്നോ ഒന്നും വ്യക്തമായ് ധാരണ ഉണ്ടാവില്ല, ആരോടാണ് ചോദിക്കുക എന്നും അറിയില്ല. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാവുകയാണ്. വിശദമായി അറിയാം....

എങ്ങനെയാണ് പണം സൂക്ഷിക്കുക..

എങ്ങനെയാണ് പണം സൂക്ഷിക്കുക..


ലോട്ടറിയിലൂടെ വലിയ തുക സമ്മാനം ലഭിക്കുന്നവർക്കുള്ള ഏകദിന ക്ലാസ് അടുത്ത മാസം ആരംഭിക്കും. ക്ലാസിന്റെ സിലബസ് തയാറാക്കാൻ ചുമതലപ്പെടുത്തിയ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദേശങ്ങൾ സർക്കാർ അംഗീകരിച്ചു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. രാമലിംഗത്തിന്റെ നേതൃത്വത്തിലാണ് നിർദേശങ്ങൾ സർക്കാരിന് നൽകിയത്. രാമലിംഗവും വിവിധ മേഖലകളിലെ വിദഗ്ധരും ക്ലാസുകൾ എടുക്കും

അനുയോജ്യമായ നിക്ഷേപ മാതൃകകളെക്കുറി ച്ച്..

അനുയോജ്യമായ നിക്ഷേപ മാതൃകകളെക്കുറി ച്ച്..

ക്ലാസുകളിൽ പങ്കെടുക്കുന്നവരുടെ ജീവിത പശ്ചാത്തലം പരിശോധിച്ച്, അനുയോജ്യമായ നിക്ഷേപ മാതൃകകളെ കുറിച്ചുള്ള വിശദാംശങ്ങൾ നൽകും. പണം ചെലവഴിക്കുമ്പോൾ എന്തിനൊക്കെ പ്രാധാന്യം നൽകേണ്ടതെന്ന് പഠിപ്പിക്കും. ഷെയർ മാർക്കറ്റ്, മ്യൂച്ചൽ ഫണ്ട്, ഇൻഷുറൻസ് മേഖലകളെക്കുറിച്ചും നിക്ഷേപ രീതികളെക്കുറിച്ചും ലോട്ടറി അടിച്ച ആളുകൾക്ക് മനസ്സിലാക്കാൻ കഴിയുന്ന തരത്തിലാണ് ക്ലാസ് സജ്ജമാക്കുകയെന്നു ലോട്ടറി വകുപ്പ് അധികൃതർ പറഞ്ഞു..

 വിദഗ്ധർ ക്ലാസെടുക്കും..

വിദഗ്ധർ ക്ലാസെടുക്കും..

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർക്കു പുറമേ ഇൻഷുറൻസ് അടക്കമുള്ള മേഖലകളിലെ വിദഗ്ധരെ ക്ലാസെടുക്കാൻ എത്തിക്കും. ക്ലാസുകൾ കഴിഞ്ഞാലും ജേതാക്കളുടെ സാമ്പത്തികനില നിശ്ചിത ഇടവേളകളിൽ പരിശോധനയ്ക്കു വിധേയമാക്കും. ജേതാക്കളെ സഹായിക്കാനായി ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രത്യേക സംവിധാനം ഒരുക്കും. എപ്പോൾ വേണമെങ്കിലും ജേതാക്കൾക്കു സംശയ നിവാരണത്തിനായി ഇൻസ്റ്റിറ്റ്യൂട്ടിനെ സമീപിക്കാം.

 പണം ഇനി അനാവശ്യമായി ചെലവാവില്ല

പണം ഇനി അനാവശ്യമായി ചെലവാവില്ല

ലോട്ടറി ജേതാക്കളിൽ പലർക്കും പണം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അറിയാതെ അലക്ഷ്യമായി കൈകാര്യം ചെയ്തു നഷ്ടപ്പെടുത്തുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു ക്ലാസ് നൽകാൻ ലോട്ടറി വകുപ്പ് തീരുമാനിച്ചത്. മുൻകാല ലോട്ടറി ജേതാക്കളുടെ ജീവിതം പഠിക്കണമെന്ന നിർദേശം ഇൻസ്റ്റിറ്റ്യൂട്ട് മുന്നോട്ടുവച്ചെങ്കിലും സർക്കാർ അംഗീകരിച്ചില്ല. ക്ലാസ് ആരംഭിച്ചശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാം എന്നാണു നിലപാട്. ജേതാക്കളുടെ പട്ടിക ലോട്ടറി വകുപ്പ് കൈമാറിയാൽ ക്ലാസിനു സജ്ജമാണെന്നു ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറഞ്ഞു. കഴിഞ്ഞദിവസം ക്രിസ്മസ് പുതുവത്സര ബംബറിന്റെ ഫലം വന്നിരുന്നു. 16 കോടിയാണ് ‌ഒന്നാം സമ്മാനം.. തന്റെ പേരും വിവരവും വെളിപ്പെടുത്തരുതെന്ന് ബംബർ നേടിയ വിജയി പറഞ്ഞിരുന്നു.

English summary
Kerala lottery: A one-day class for lottery winners will start next month, Here are the details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X