മഹാമാരിയിൽ നിന്ന് രക്ഷപ്പെടാൻ ഇതേ വഴിയുള്ളൂ; ചൈനയുടെ കൊവിഡ് വാക്സിൻ സ്വീകരിച്ച മലയാളി പറയുന്നു
ദുബായ്; കൊവിഡിനെതിരായ മരുന്ന് പരീക്ഷണത്തിൽ പങ്കാളിയായി മലയാളിയും. ദുബൈയിലെ ഷിപ്പിങ്ങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 32 കാരനായ കണ്ണൂർ സ്വദേശി മുഹമ്മദ് റസ്ലീം അൻവവറാണ് ചൈനയുടെ വാക്സിൻ പരീക്ഷണത്തിൽ ഭാഗമായത്. ചൈനീസ് കമ്പനിയായ സിനോഫാമിന്റെ മരുന്ന് പരീക്ഷണത്തിലാണ് അൻവറും പങ്ക് ചേർന്നത്.
ഷിപ്പിംഗ് സ്ഥാപനത്തിലെ അസിസ്റ്റന്റ് മാനേജറായ അൻവർ ഓഗസ്റ്റ് 8 നാണ് ആദ്യ ട്രയൽ സ്വീകരിച്ചത്. രണ്ടാമത്തെ ഡോസ് ഓഗസ്റ്റ് 29 ന് ലഭിക്കും. ദുബായ് ഹെൽത്തിൽ നിന്ന് ഒരു കോൾ വന്നപ്പോൾ വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമാകാൻ സന്തോഷത്തോടെ സമ്മതിക്കുകയായിരുന്നുവെന്ന് അൻവർ പറഞ്ഞു. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സെഹ ഡിപ്പാർട്ട്മെന്റ് സിനോഫാർമുമായി ചേർന്ന് 15000 പേരിലാണ് പരീക്ഷണം നടത്തുന്നത്.
വാക്സിൻ സ്വീകരിക്കാൻ തിരുമാനിച്ചപ്പോൾ കുടുംബത്തിൽ നിന്ന് ആദ്യം ഏതിർപ്പുകളും ചെറിയ രീതിയിലുള്ള ആശങ്കയും പ്രകടിപ്പിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ വിശദീകരിച്ചതോടെ അവരുടെ ഭയം മാറി. ഞാൻ ഒട്ടും ഭയപ്പെട്ടില്ല.
ഞാൻ ഭയപ്പെട്ടില്ല, കാരണം ആളുകൾ അതിന്റെ ഭാഗമാകാൻ വന്നാൽ മാത്രമേ വാക്സിൻ വിജയിക്കൂ എന്ന് എനിക്കറിയാം. പകർച്ചവ്യാധിയുടെ പിടിയിൽ നിന്ന് ലോകത്തിന് രക്ഷപ്പെടാനുള്ള ഒരേയൊരു മാർഗ്ഗമാണിത്, അൻവർ പറഞ്ഞു. ആദ്യ ഡോസ് സ്വീകരിക്കും മുൻപ് പ്രാഥമിക വൈദ്യപരിശോധനയ്ക്ക് വിധേയനായിരുന്നുവെന്ന് അൻവർ പറഞ്ഞു.
കയ്യിലാണ് കുത്തിവെയ്പ്പ് നൽകിയത്. ആദ്യ മൂന്ന് ദിവസം തനിക്ക് ചെറിയ രീതിയിലുള്ള തലവേദന നേരിടേണ്ടി വന്നിരുന്നുവെന്ന് അൻവർ പറഞ്ഞു. വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്തവർ ഒരു വർഷത്തേക്ക് ആരോഗ്യവകുപ്പിന്റെയും സിനോഫാർമിന്റെയും നിരീക്ഷണത്തിലായിരിക്കും. ആദ്യത്തെ മൂന്ന് മാസത്തേക്ക് യുഎഇയിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കില്ല, അൻവർ പറഞ്ഞു. അടിയന്തര ഘട്ടത്തില്‍ ആരോഗ്യവിഭാഗത്തിന്റെ അനുമതിയോടെ യാത്ര ചെയ്യാം.വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ സിനോ ഫാം നല്‍കുന്ന ബാന്‍ഡ് കൈത്തണ്ടയില്‍ അണിയണം. ഇതില്‍ ഘടിപ്പിച്ച ചിപ്പ് വഴി രോഗിയുടെ ഹൃദയസ്പന്ദനവും രക്തസമ്മര്‍ദവും സിനോ ഫാം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കും,വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഒരു വര്‍ഷത്തേക്ക് യുഎഇയിലെ ആശുപത്രികളില്‍ ഏത് അസുഖത്തിനുമുള്ള ചികിത്സയ്ക്കും പ്രത്യേക പരിഗണന ലഭിക്കുമെന്നും അൻവർ പറഞ്ഞു.
വാക്സിൻ ഒന്നും രണ്ടും ഘട്ടം പരീക്ഷണം പൂർത്തിയാക്കിയവരിൽ ആന്റിബോഡികൾ രൂപപ്പെട്ടിട്ടുണ്ടെന്ന് അബുദാബി സർക്കാർ അവകാശപ്പെട്ടു. മറ്റൊരു ജിസിസി രാജ്യമായ ബഹ്‌റൈനിൽ സിനോഫാർം മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളും ആരംഭിച്ചിട്ടുണ്ട്.
'ഹൈ ഇന്റഗ്രിറ്റി ഉളളവർ ഇല്ലാത്തത് കൊണ്ട് അന്വേഷണം നടക്കാതിരിക്കണ്ട.. നടക്കട്ടെ നടക്കട്ടെ'
വിലക്ക് ലംഘിച്ച് തുറന്നടിച്ച് ആസാദ്;ഇപ്പോൾ പ്രസിഡന്റ് ആകുന്നയാൾക്ക് ഒരുശതമാനം പിന്തുണപോലുമുണ്ടാകില്ല
കൊവിഡ് ദൈവത്തിന്റെ പ്രവൃത്തി, സമ്പത്ത് വ്യവസ്ഥ പ്രതിസന്ധി നേരിടുമെന്നും നിർമ്മല സീതാരാമൻ