കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എത്ര കൂടും? ; സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധന; തീരുമാനം ഇന്ന്

Google Oneindia Malayalam News

തിരുവനന്തപുരം : സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്സി എന്നിവയുടെ നിരക്ക് വർധനവിൽ ഇന്ന് തീരുമാനം. ഇത് സംബന്ധിച്ച് ഇന്ന് മന്ത്രിസഭാ യോഗം ചേരും. ബസുകളുടെ മിനിമം യാത്രാ നിരക്ക് 10 രൂപ ആകും. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് സംബന്ധിച്ച വിഷയം പരിഗണിക്കുന്നതിന് കമ്മീഷനെ നിയമിക്കുന്ന വിഷയവും യോഗം ചർച്ച ചെയ്യും.

മിനിമം ഓട്ടോ നിരക്ക് 25 രൂപയിൽ നിന്നും 30 ആക്കി ഉയർത്തും. ടാക്സി മിനിമം ചാർജ് ഇരുന്നൂറ് ആകും എന്നാണ് വിവരം. അതേസമയം, പുതിയ നിരക്ക് വർധന മെയ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

bus

അതേസമയം, തിരുവനന്തപുരത്ത് ചേർന്ന എൽ ഡി എഫ് യോഗത്തിൽ ആയിരുന്നു നിരക്ക് വർധന സംബന്ധിച്ച വിഷയത്തി തീരുമാനം എടുത്തത്. ബസ്‌ ചാർജ് മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് പത്ത് രൂപയായാണ് വർധിപ്പിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കൂടി പരിഗണിച്ചാണ് വിദ്യാർഥികൾ ഉൾപ്പടെയുള്ളവരുടെ നിരക്കിൽ വർധനവ് കൊണ്ടു വരാത്തതെന്ന് എൽ ഡി എഫ് കൺവീനർ എ. വിജയരാഘവൻ വ്യക്തമാക്കിയിരുന്നു.

മിനിമം ചാർജിന് പുറമെ ഓരോ കിലോമീറ്ററിനും 1 രൂപ വീതം വര്‍ധിപ്പിച്ചു. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിലവില്‍ വര്‍ധിപ്പിച്ചിട്ടില്ല. കമ്മിഷനെ വെച്ച് കൂടുതല്‍ പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞിരുന്നു. മിനിമം ചാർജ് 12 രൂപയാക്കണം എന്ന് ബസ് ഉടമകളുടെ ആവശ്യം എൽ ഡി എഫ് യോഗം തള്ളിയിരുന്നു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റിയുടെ ശുപാർശ പ്രകാരം ബസ് ചാർജ് വർധിപ്പിക്കാൻ സർക്കാർ ഇതിനോടകം തന്നെ തീരുമാനിച്ചിരുന്നതാണ്.

യോഗത്തിൽ ഓട്ടോ, ടാക്സി നിരക്കും വര്‍ധിപ്പിച്ചിരുന്നു. ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയാക്കി. 2 കിലോമീറ്ററിനാണ് 30 രൂപ. പിന്നീടുള്ള കിലോമീറ്ററിന് നിരക്ക് 15 രൂപയാണ്. ടാക്സി മിനിമം ചാര്‍ജ് 200 രൂപയാക്കി. 5 കിലോമീറ്ററിനാണ് ഈ നിരക്ക്. നേരത്തെ 175 രൂപയായിരുന്നു. കിലോമീറ്റർ നിരക്ക് 17 രൂപയിൽ നിന്ന് 20 രൂപയാക്കും. 1500 സിസിക്ക് മുകളിൽ 200ൽ നിന്ന് 225 രൂപയാക്കി. രാത്രികാല യാത്രക്ക് നിലവിലുള്ള ചാർജ് തുടരും.

രാത്രിയിലെ ഒത്തുകൂടൽ; ലഹരി ഉപയോഗിച്ചാൽ കളി കാര്യമാകുമെന്ന് തീർച്ച; കേസും തീരുമാനവും ഇങ്ങനെ...രാത്രിയിലെ ഒത്തുകൂടൽ; ലഹരി ഉപയോഗിച്ചാൽ കളി കാര്യമാകുമെന്ന് തീർച്ച; കേസും തീരുമാനവും ഇങ്ങനെ...

യാത്ര നിരക്കിൽ സർക്കാർ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ സ്വകാര്യ ബസ് ഉടമകള്‍ സമരം നടത്തിയിരുന്നു. മിനിമം നിരക്ക് 12 രൂപയാക്കണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യമാണ് ബസ് ഉടമകള്‍ മുന്നോട്ട് വെച്ചിരുന്നത്. എന്നാൽ, നിരക്ക് വര്‍ധന ഉടന്‍ നടപ്പാക്കും എന്ന സര്‍ക്കാര്‍ ഉറപ്പില്‍ സമരത്തിൽ നിന്നും ബസ് ഉടമകൾ പിന്‍മാറുകയാണ് ഉണ്ടായത്.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
kerala minimum charge issues: bus taxi auto fare hike the decision will be from today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X