Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സുധാകരനെതിരെ കോൺഗ്രസിൽ പടയൊരുക്കും; 'പാർട്ടിയിൽ സജീവമാകുന്നില്ല', പരാതി

തിരുവനന്തപുരം; ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് കെ സുധാകരനെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തുമോ? സാധ്യത ഇല്ലാതില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ തന്നെ നൽകുന്ന സൂചന. പാർട്ടി അധ്യക്ഷനെതിരെ ഹൈക്കമാന്റിന് മുന്നിൽ പരാതി പ്രളയമാണ്.

ബി ജെ പി അനുകൂല പ്രസ്താവനകളെ ചൊല്ലിയുള്ള വിവാദങ്ങളെ കൂടാതെ പാർട്ടിയിൽ സജീവമാകുന്നില്ലെന്നതാണ് ഇപ്പോൾ സുധാകരനെതിരെ നേതാക്കൾ ഉന്നയിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിന് പരാതി നൽകാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം പാർട്ടി എംപിമാർ.

1


സമീപകാലത്തെ ആർ എസ് എസ് , ബി ജെ പി അനുകൂല പ്രസ്താവനയുടെ പേരിൽ കെ സുധാകരനെതിരെ പാർട്ടിയിലും യു ഡി എഫിലും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ന്യൂനപക്ഷങ്ങൾക്കിടയിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രതികരണങ്ങളാണ് സുധാകരനിൽ നിന്ന് ഉണ്ടാകുന്നുവെന്നതായിരുന്നു നേതാക്കളുടെ വിമർശനം. ഇക്കാര്യം ചൂണ്ടിക്കാണ്ടി ദേശീയ അധ്യക്ഷനെ നേരിൽ കണ്ട് നേതാക്കൾ പരാതി അറിയിച്ചിരുന്നു. ലോക്സ തിരഞ്ഞെടുപ്പിന് മുൻപുള്ള സുധാകരന്റെ ഇത്തരം പരാമർശങ്ങൾ വലിയ ദോഷം ചെയ്യുമെന്ന് ലീഗ് അടക്കമുള്ള ഘടകക്ഷികളും വ്യക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു.

2


കെ സുധാകരന്റെ വിവാദ പരാമർശങ്ങളിലും നെഹ്‌റുവിനെതിരായ പ്രസ്താവനയിലും എ ഐ സി സിക്കും കടുത്ത എതിർപ്പുണ്ട്. വിഷയത്തിലെ അതൃപ്തി ഹൈക്കമാന്റ് നേരത്തേ നേരിട്ട് സുധാകരനെ അറിയിക്കുകയും ചെയ്തിരുന്നു. ഇത്തരം വിവാദങ്ങൾക്കിടെയാണ് പാർട്ടി പരിപാടികളിലും കെ പി സി സി അധ്യക്ഷന്റെ പങ്കാളിത്തമില്ലെന്ന് നേതാക്കൾ ആരോപിക്കുന്നത്. അദ്ദേഹത്തിന് അനാരോഗ്യം വേട്ടയാടുന്നുണ്ടെന്നും പാർട്ടിയിലെ ഇടപെടൽ പ്രസ്താവനകൾ ഇറക്കുന്നത് മാത്രമായി ചുരുങ്ങുകയാണെന്നുമാണ് നേതാക്കൾ ഉയർത്തുന്ന ആക്ഷേപം.

3


എഴുപത്തിയഞ്ച് കാരമായ സുധാകരന് പലപ്പോഴും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ പാർട്ടി യോഗങ്ങളും മാറ്റേണ്ട സാഹചര്യം വരുന്നുണ്ടെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് പാർട്ടി തയ്യാറെടുക്കുന്ന ഈ സാഹചര്യത്തിൽ ഊർജസ്വലനായ സജീവമായി സംഘടന കാര്യങ്ങളിൽ ഇടപെടുന്ന ഒരു അധ്യക്ഷൻ വേണ്ടതുണ്ടെന്നാണ് നേതാക്കൾ മുന്നോട്ട് വെയ്ക്കുന്ന നിർദ്ദേശം.

4


ഇക്കാര്യത്തിൽ ഹൈക്കമാന്റ് നിലപാടാണ് ഉറ്റുനോക്കപ്പെടുന്നത്. കെ സുധാകരനെ അധ്യക്ഷനായി തുടരാന്‍ അനുവദിക്കണമെന്ന് നേരത്തേ കെ പി സി സി ഒറ്റവരി പ്രമേയം പാസാക്കിയിരുന്നു. അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഭാരത് ജോഡോ യാത്ര പൂർത്തിയാകുന്നതോടെ ഇതിൽ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേതാക്കൾ സമ്മർദ്ദം ചെലുത്തിയാൽ തീർച്ചയായും സുധാകരന് പകരക്കാരനെ കണ്ടെത്താനുള്ള ചര്‍ച്ചകളിലേക്ക് നേതൃത്വം കടന്നേക്കുമെന്ന് തന്നെയാണ് പാർട്ടി വൃത്തങ്ങളിലെ അടക്കം പറച്ചിലുകൾ.

5


സുധാകരന് പകരക്കാരായി ചില പേരുകളും കോൺഗ്രസിൽ ചർച്ചയാകുന്നുണ്ട്. ടിഎൻ പ്രതാപൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ഡൊമനിക് പ്രസന്റേഷൻ തുടങ്ങിയവരുടെ പേരുകളാണ് ഉയരുന്നത്. ന്യൂനപക്ഷങ്ങൾക്കിടയിൽ നഷ്ടപ്പെട്ട പിന്തുണ നേടിയെടുക്കാനും ജാതിമത സമവാക്യങ്ങൾ എല്ലാം പരിഗണിച്ച് കൊണ്ടൊരു തീരുമാനം വൈകാതെ തന്നെ നേതൃത്വം കൈക്കൊള്ളുമെന്നാണ് നേതാക്കൾ പ്രതീക്ഷ പുലർത്തുന്നത്. ഇതിനിടിയിൽ ശശി തരൂരും അധ്യക്ഷ സ്ഥാനം ഉന്നമിട്ട് നീക്കങ്ങൾ നടത്തുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്.

6


അതേസമയം നിലവിലെ സാഹചര്യത്തിൽ സുധാകരനെ മാറ്റി നിർത്തുന്നത് വലിയ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പാണ് എകെ ആന്റണറി അടക്കമുള്ള നേതാക്കൾ നൽകുന്നത്. പ്രതിപക്ഷത്തിന് അടി നൽകാൻ വക നൽകുന്നതിന് തുല്യമാകുമെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ് നേതൃത്വം ശ്രമിക്കേണ്ടതെന്നും മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+