തൂണുകളിൽ ബല പരിശോധന വേണം; ഉണ്ടായത് ഉദ്യോഗസ്ഥരുടെ വീഴ്ച അല്ല; ഇ.ശ്രീധരൻ
പാലക്കാട്: കൊച്ചി മെട്രോയുടെ കൂടുതൽ തൂണുകളിൽ ബല പരിശോധന നടത്തുമെന്ന് ഇ.ശ്രീധരൻ വ്യക്തമാക്കി. ഇപ്പോൾ ബലക്ഷയം കണ്ടെത്തിയ തൂണിന് സമീപത്തെ തൂണുകളിലാണ് ബല പരിശോധന നടത്തുന്നത്. ബലക്ഷയത്തിന്‍റെ യഥാർഥ കാരണം കണ്ടെത്തും. ഇപ്പോൾ ഉണ്ടായത് ഉദ്യോഗസ്ഥരുടെ വീഴ്ച അല്ല. എന്തെങ്കിലും തകരാറുണ്ടെങ്കിൽ മെട്രോ ട്രെയിൻ ഓടുമ്പോൾ ശ്രദ്ധയില്‍പ്പെടുമെന്നും ഇ.ശ്രീധരൻ പറഞ്ഞു.
എന്നാൽ, നിർമാണത്തിലേയും മേൽനോട്ടത്തിലേയും പിഴവാണ് കൊച്ചി പത്തടിപ്പാലത്ത് മെട്രോ റെയിൽ തൂണിന് ബലക്ഷയം ഉണ്ടാകാൻ കാരണമെന്ന് ഇ.ശ്രീധരൻ ഇക്കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ട്രാക്കിനുണ്ടായ വളവിന്‍റെ യഥാർഥ കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും പൈലിങ്ങിലുണ്ടായ പിഴവാണ് തകരാറിന് കാരണമെന്നാണ് കണക്കാക്കുന്നത്. ഇരുപത് ദിവസത്തിനുളളിൽ യഥാർഥ ചിത്രം വ്യക്തമാകുമെന്നും വിവിധ തലങ്ങളിലുളള മേൽനോട്ടപ്പിഴവുണ്ടായെന്നും ഡി എം ആർ സി മുഖ്യ ഉപദേഷ്ടാവായിരുന്ന ഇ ശ്രീധരൻ പറഞ്ഞിരുന്നു.
അതേസമയം, മെട്രോ നിർമ്മാണത്തിൽ പിശകു പറ്റിയതായും അദ്ദേഹം പറഞ്ഞിരുന്നു. പില്ലർ നിർമ്മാണത്തിലെ വീഴ്ച ഡി എം ആർ സി പരിശോധിക്കുമെന്നും എങ്ങനെയാണ് പിശക് വന്നതെന്ന് അറിയില്ലെന്നും ഇ ശ്രീധരൻ വ്യക്തമാക്കിയിരുന്നു. ഇതിന് വിശദമായ പഠനം ആവശ്യമാണ്. ഇത് ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നടത്തുമെന്നും ശ്രീധരൻ പറഞ്ഞിരുന്നു.
പൈലിംഗ് പാറ നിരപ്പിൽ എത്താത്തതാണ് കൊച്ചി മെട്രോ മെട്രോ 347-ാം നമ്പർ തൂണിന്‍റെ ബല ക്ഷയത്തിനിടയാക്കിയെന്ന് പഠന റിപ്പോർട്ട്. കൊച്ചി പത്തടിപ്പാലത്തെ തൂണിന് ബലക്ഷയം സംഭവിച്ചതാണ് പാളം ചരിയാനിടയാക്കിയെതെന്നും ജിയോ ടെക്നിക്കൽ പഠനത്തിൽ പറയുന്നു. തൂണിന്‍റെ അടിത്തറ ബലപ്പെടുത്ത ജോലികൾ അടുത്ത ആഴ്ച തുടങ്ങുമെന്നാണ് കെ എം എ ആൽ എൽ അറിയിക്കുന്നത്.
അതേസമയം, സിൽവർ ലൈൻ വിഷയത്തിൽ പ്രതികരിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രംഗത്ത് എത്തിയിരുന്നു. വിവിധയിടങ്ങളില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കടുക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന് മുന്നറിയിപ്പുമായി കെ സുരേന്ദ്രന്‍ രംഗത്ത് എത്തിയത്. പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ വിലക്കെടുക്കാതിരുന്നാല്‍ ശബരിമലയിലെ അനുഭവം നേരിടേണ്ടി വരുമെന്നാണ് സുരേന്ദ്രൻ മുന്നറിയിപ്പ് നൽകിയത്.
കെ റെയിലിന് ഉടന്‍ കേന്ദ്ര അനുമതി ലഭിക്കും എന്ന തരത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി ഇന്നലെ സംസാരിച്ചത് ഭീഷണിയുടെ ഭാഷയിലാണ്. ഒരു മുഖ്യമന്ത്രി കാര്യങ്ങള്‍ നേടാന്‍ ഭീഷണിയുടെ രീതി സ്വീകരിക്കുന്നത് ശരിയല്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications