കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്തവര്‍ മലയാളികളെന്ന് വെളിപ്പെടുത്തല്‍

  • By Pratheeksha
Google Oneindia Malayalam News

കോഴിക്കോട്:ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി ക്രൂരമായി റാഗ് ചെയ്യപ്പെട്ട സംഭവത്തില്‍ അന്വേഷണം കോളേജിലെ മലയാളികളായ സീനിയര്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക്. പെണ്‍കുട്ടിയെ റാഗ് ചെയ്തത് മലയാളികളാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. റാഗിങ്ങിനെ തുടര്‍ന്ന് ഗുരുരാവസ്ഥയിലായ വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

മെയ് ഒന്‍പതിനാണ് റാഗിങിന്റെ ഭാഗമായി എടപ്പാള്‍ സ്വദേശിയായ അശ്വതിയെ (19) സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ബാത്ത്‌റൂം ക്ലീനര്‍ കുടിപ്പിച്ചത്. രക്തം ചര്‍ദ്ദിച്ച് പെണ്‍കുട്ടി അവശനിലയായിലായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കര്‍ണ്ണാടകയിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥിയെ കഴിഞ്ഞദിവസമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

raging-21-1

ആരോഗ്യ നിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നതിനാല്‍ പെണ്‍കുട്ടിയെ കേരളത്തിലെത്തിക്കുകയായിരുന്നു. എടപ്പാളിലെയും തൃശൂരിലെയും ആശുപത്രികളിലെ ചികിത്സയിക്കു ശേഷമാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. പെണ്‍കുട്ടിയുടെ അന്നനാളം വെന്തുരുകിയ നിലയിലാണ്. കഴുത്തിലൂടെ ദ്വാരമിട്ട് ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് ഇപ്പോള്‍ നല്‍കി വരുന്നത്. സാധാരണനിലയിലെത്താന്‍ മാസങ്ങളോളമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

റാഗ് ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാനോ അശ്വതിയുടെ ആരോഗ്യനിലയെപ്പറ്റി അന്വേഷിയ്ക്കാനോ കൊളെജ് മാനേജ്‌മെന്റ് ഇനിയും തയ്യാറായിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിയ്ക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ സംസ്ഥാന മുഖ്യമന്ത്രി, മന്ത്രിമാര്‍, പൊലീസ് മേധാവി, എന്നിവര്‍ക്കും ബെംഗളൂരു ഡിജിപിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ദളിത് നിര്‍ധന കുടുംബാംഗമായ അശ്വതി നാലു ലക്ഷം രൂപ വായ്പയെടുത്താണ് ഗുല്‍ബര്‍ഗയിലെ നഴ്‌സിങ് കോളേജില്‍ ചേര്‍ന്നത്.

English summary
A Malayali nursing student has been critically injured as a result of ragging in a Bangalore college,It has been revealed that she was ragged by Malayali students.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X