കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും തടങ്കൽ പാളയം? തടവിലായ വിദേശികളുടെ വിവരങ്ങൾ സാമൂഹ്യ നീതി വകുപ്പ് ശേഖരിക്കുന്നു!

Google Oneindia Malayalam News

തിരുവനന്തപുരം: 2014ലെ കേന്ദ്ര സർക്കാർ സർക്കപലർ പ്രകാരം സംസ്ഥാനങ്ങളിൽ ഒരു തടങ്കൽ പാളയമെങ്കിലും നിർമ്മിക്കണമെന്ന് നിർദേശം ഉണ്ടായിരുന്നു. പല സംസ്ഥാനങ്ങളും കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പിലാക്കി തുടങ്ങി. ഇടത് സർക്കാർ ഭരിക്കുന്ന കേരളത്തിലും ഇത്തരത്തിൽ തടങ്കൽ പാളയങ്ങൾ നിർമ്മിക്കുന്നുവെന്ന് റിപ്പോർട്ട്. ദി ഹിന്ദുവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മറ്റ് സംസ്ഥാനങ്ങൾ ഇതിനെതിരെ ശബ്ദമുയർത്തുകയും ഇത്തരം തടങ്കൽ പാളയങ്ങൾ നിര്‍മ്മിക്കില്ലെന്ന് ഒദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാൽ കേരളം ഔദ്യോഗികമായി എതിർത്തിട്ടില്ല. ഇതിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ‌ ഉയർന്നിരുന്നു.

ഇത്തരത്തിൽ വിവാദങ്ങൾ നടക്കുന്നതിനിടെയാണ് കേരളത്തിൽ തടവുകേന്ദ്രം നിർമ്മിക്കാൻ തയ്യാറെടുക്കുന്നുവെന്ന വാർത്ത പുറത്ത് വരുന്നത്. തടവിൽ കഴിയുന്ന വിദേശികളുടെ കണക്കെടുപ്പ് ഇതിന്റെ ഭാഗമായി നടക്കുകയാണെന്നാണ് റിപ്പോർട്ട്. വിവിധ കുറ്റങ്ങൾക്ക് തടവിലാക്കപ്പെടുകയോ, നാടുകടത്താൻ നിശ്ചയിച്ചിരിക്കുന്നതുമായ ആളുകൾ എത്രയാണെന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങളാണ് സാമൂഹ്യ നീതി വകുപ്പ് തേടിയിട്ടുള്ളത്. കേരളത്തിലെ ജയിലുകളിൽ കഴിയുന്ന വിദേശ തടവുകാരുടെ എണ്ണം ശേഖരിച്ചശേഷമായിരിക്കും പുതിയ തടങ്കൽ കേന്ദ്രം നിർമിക്കുക.

Jail

വിവിധ കുറ്റങ്ങളിൽപ്പെട്ട് ജയിൽശിക്ഷ അനുഭവിക്കുന്നതും വിചാരണ തടവുകാരായി കഴിയുന്നതുമായ വിദേശികളെ പാർപ്പിക്കാനാണ് തടങ്കൽ കേന്ദ്രം എന്ന നിർദേശം സാമൂഹ്യനീതി വകുപ്പ് മുന്നോട്ടുവെക്കുന്നത്. എന്നാൽ ഇതിനായി ആവശ്യമുള്ള കെട്ടിടം വകുപ്പിന് സ്വന്തമായില്ല. വാടകയ്ക്ക് കെട്ടിടം എടുത്ത് തടങ്കൽ കേന്ദ്രമാക്കുന്നതിനെക്കുറിച്ചാണ് ഇപ്പോൾ ആലോചിക്കുന്നതെനന് സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

Recommended Video

cmsvideo
Kerala plans to built detention camp : Reports | Oneindia Malayalam

നിലവിൽ പാസ്പോർട്ട്-വിസാ കാലാവധി കഴിഞ്ഞ നിരവധി വിദേശികൾ കേരളത്തിലെ വിവിധ ജയിലുകളിൽ കഴിയുന്നുണ്ട്. ഇവരെ പാർപ്പിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ വേണമെന്ന ആവശ്യം മുൻനിർത്തിയാണ് തടങ്കൽ കേന്ദ്രമെന്ന നിർദേശം സാമൂഹ്യനീതി വകുപ്പ് മുന്നോട്ടുവെക്കുന്നത്. തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ നേരത്തെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കത്തെഴുതിയിരുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച വിദേശികളെ പാർപ്പിക്കുന്നതിനായാണ് തടങ്കൽ കേന്ദ്രങ്ങൾ നിർമിക്കേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

English summary
Kerala plans detention centre? Will hold a headcount of imprisoned foreigners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X