കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ് വണ്‍ പരീക്ഷ: ഓഫ്‌ലൈനായി നടത്തുന്നത്തിന് സുപ്രീം കോടതി സ്‌റ്റേ, 13 വരെ പരീക്ഷ നടത്തരുത്

Google Oneindia Malayalam News

ദില്ലി: പ്ലസ് വണ്‍ പരീക്ഷ ഓഫ് ലൈനായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോള്‍ പരീക്ഷ നടത്തിപ്പ് സ്റ്റേ ചെയ്തിരിക്കുന്നത്. പരീക്ഷ ഓഫ് ലൈനായി നടത്തുന്നതിന് ഒരാഴ്ചത്തേക്കാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Recommended Video

cmsvideo
കേരളത്തിലെ കോവിഡ് സാഹചര്യം ആശങ്കാജനകം; പ്ലസ് വൺ പരീക്ഷയക്ക് സ്റ്റേ
kerala

സാരിയില്‍ കിടിലന്‍ ലുക്കില്‍ രമ്യ നമ്പീശന്‍; ഫോട്ടോസ് വേറെ ലെവലെന്ന് ആരാധകര്‍

തിങ്കളാഴ്ച തുടങ്ങാനിരുന്ന പരീക്ഷയാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. ഈ മാസം 13 വരെ പരീക്ഷ നടത്തരുത്. കൊവിഡ് സാഹചര്യം വിലയിരുത്തിയല്ല സര്‍ക്കാര്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി പരീക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്. കേരളത്തിലെ കൊവിഡ് സാഹചര്യം ഭീതിജനികമാണെന്നും ഈ സാഹചര്യത്തില്‍ പരീക്ഷ സ്റ്റേ ചെയ്യുകയാണെന്നുമാണ് സുപ്രീം കോടതി അറിയിച്ചത്.

അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ റസൂല്‍ ഷാനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാനത്തെ കൊവിഡ് ടിപിആര്‍ നിരക്ക് 15 ശതമാനത്തിന് മുകളിലാണെന്നും രാജ്യത്തെ ആകെ കൊവിഡ് കേസുകളില്‍ 50 ശതമാനത്തിനും താഴെ കേരളത്തിലാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

പ്ലസ് വണ്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ വാക്‌സിന്‍ സ്വീകരിച്ചവരല്ലെന്നും മോഡല്‍ പരീക്ഷ ഓണ്‍ലൈനായാണ് നടത്തിയത് ഈ സാഹചര്യത്തില്‍ രണ്ടാമത് പരീക്ഷ നടത്തേണ്ട സാഹചര്യമില്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയ നേട്ടത്തിനായി സംസ്ഥാന സര്‍ക്കാര്‍ പരീക്ഷ നടത്തുകയാണെന്നും അതിനാല്‍ കോടതി ഇടപെടണമെന്നുമായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകന്‍ പ്രശാന്ത് പദ്മനാഭന്‍ ആണ് ഹര്‍ജി ഫയല്‍ ചെയ്തത്.

English summary
Kerala Plus one Exam: Supreme Court stays decision to conduct exam offline
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X