കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള പോലീസിനെ പുച്ഛിക്കരുത്; ജനങ്ങൾക്ക് കാവലാളായി കുതിച്ചെത്തും, കള്ളന്മാർ ജാഗ്രതൈ....!!

  • By Akshay
Google Oneindia Malayalam News

കോട്ടയം: മഴക്കാലമായതോടെ ജനങ്ങളുടെ കാവലാളാകുന്ന പോലീസും ജാഗ്രതിയിൽ. കള്ളന്മാരുടെ ശല്ല്യം കൂടി വരുന്ന സമയമാണ് മഴക്കാലം. തമിഴ്നാട് തിരുട്ടുഗ്രാമത്തിൽ നിന്നും കള്ളന്മാർ കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്നും സൂചനയുണ്ട്. ഇതോടെ കേരള പോലീസ് ജാഗ്രതയോടെ പ്രവർത്തിക്കുകയാണ്. അയര്‍ക്കുന്നം നീറിക്കാട്ട് നാലുവീടുകളില്‍ വീട്ടുകാരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത സംഭവത്തില്‍ തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമങ്ങളില്‍ നിന്നുള്ള കുപ്രസിദ്ധ മോഷ്ടാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ മുഖ്യപ്രതി ശിവഗംഗ ടൗണില്‍ രാജാ ബൈസ്‌കൂളിന് പിന്‍വശം താമസിക്കുന്ന ശെല്‍വരാജ് (50), രാമനാഥപുരം സായിക്കുടി സിക്കല്‍ ഗ്രാമത്തിലെ രാജ്കുമാര്‍ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം തിരുട്ടുഗ്രാമത്തിൽ നിന്നുള്ളവരാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. നീറിക്കാട് മോഷണം നടന്ന് 15 മിനിട്ടുകള്‍ക്കുള്ളിലാണ് പോലീസ് സംഭവസ്ഥലത്ത് പാഞ്ഞെത്തിയത്. ഒന്നിനുപുറകെ ഒന്നൊന്നായി പോലീസിന്റെ 16 വാഹനങ്ങള്‍ അവിടെയെത്തിയിരുന്നു. പോലീസിന്റെ ജാഗ്രത എന്താണെന്ന് ഇതിലൂടെ തെളിയിക്കപ്പെടും.

സ്വന്തം വാഹനങ്ങളിലും പോലീസെത്തി

സ്വന്തം വാഹനങ്ങളിലും പോലീസെത്തി

മോഷണ സംഭവം അറിഞ്ഞതോടെ സ്വന്തം വാഹനങ്ങളുമായാണ് പോലീസുകാര്‍ രാത്രിയില്‍ കുതിച്ചെത്തിയത്.

നൈറ്റ് പെട്രോളിങ് ശക്തം

നൈറ്റ് പെട്രോളിങ് ശക്തം

കൊല്ലം ജില്ലയില്‍ ശക്തമായി നടന്നുവരുന്ന നൈറ്റ്പട്രോളിങും കോമ്പിങ് ഓപ്പറേഷനുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

പ്രതികളെല്ലാം ബന്ധുക്കൾ

പ്രതികളെല്ലാം ബന്ധുക്കൾ

കൊല്ലത്ത് നടന്ന മോഷണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ശിവഗംഗ ടൗണില്‍ രാജാ ബൈസ്‌കൂളിന് പിന്‍വശം താമസിക്കുന്ന ശെല്‍വരാജ് (50), രാമനാഥപുരം സായിക്കുടി സിക്കല്‍ ഗ്രാമത്തിലെ രാജ്കുമാര്‍ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അരുണ്‍ രാജ് രക്ഷപ്പെട്ടു. മൂവരും അടുത്ത ബന്ധുക്കളാണ്.

മോഷണം ഇവരുടെ വീടുകളിൽ...

മോഷണം ഇവരുടെ വീടുകളിൽ...

തെക്കേചേനക്കല്‍ പി കെ റോയി, ഇലവുങ്കല്‍ വീട്ടില്‍ ടി എന്‍ മോഹനന്‍, ഇടപ്പളളി വീട്ടില്‍ കുഞ്ഞുമോന്‍, അമയന്നൂര്‍ പായിത്തറ ടിജോകുരുവിള എന്നിവരുടെ വീടുകളിലായിരുന്നു മോഷണം നടത്തിയത്.

ഇതായിരുന്നു പ്ലാൻ

ഇതായിരുന്നു പ്ലാൻ

ശിവഗംഗയിലുള്ള ശെല്‍വരാജന്റെ വീട്ടില്‍ കഴിഞ്ഞ ഞായറാഴ്ച ഒത്തുചേര്‍ന്ന് പദ്ധതി തയ്യാറാക്കിയ സംഘം തിങ്കളാഴ്ച വൈകിട്ട് കോട്ടയത്തെത്തി. നാഗമ്പടത്തെ വിദേശമദ്യശാലയില്‍ നിന്ന് മദ്യം വാങ്ങി രാത്രി എട്ടോടെ ഏറ്റുമാനൂര്‍ വഴിയുള്ള ബസില്‍ കയറി നീറിക്കാടിനുസമീപം ഇറങ്ങി റബര്‍തോട്ടത്തില്‍ ഒളിച്ചിരുന്നു. രാത്രി പന്ത്രണ്ടരയോടെ ആദ്യം റോയിയുടെ വീട്ടിലെത്തി. തുടര്‍ന്ന് മറ്റുവീടുകളില്‍ കയറി.

ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു

ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു

മോഷ്ടാക്കള്‍ അടുത്ത വീട് ലക്ഷ്യമിട്ടെങ്കിലും നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയതിനാല്‍ അവിടെ നിന്നോടി ദൂരെയുള്ള ഒരു വയലില്‍ പതുങ്ങി ഇരുന്നു. ആളും ബഹളവും ശമിച്ചപ്പോള്‍ ടിജോ കുരുവിളയുടെ മുറ്റത്തിരുന്ന ബൈക്ക് കൈയില്‍ കരുതിയ അരിവാള്‍ ഉപയോഗിച്ച് വയര്‍ കട്ട് ചെയ്ത് സ്റ്റാര്‍ട്ട് ആക്കി കുറച്ചു ദൂരം മുന്നോട്ട് പോയി.

ഡിവൈഎസ്പിയും നൈറ്റ് പെട്രേളിങിൽ

ഡിവൈഎസ്പിയും നൈറ്റ് പെട്രേളിങിൽ

എന്നാൽ രാത്രിയിൽ കോട്ടയം ഡിവൈഎസ്പിയും ഡ്രൈവറും ആ സമയത്തും പരിശോധന നടത്തുന്നുണ്ടായിരുന്നു. മോഷ്ടാക്കൾ ചെന്ന് പെട്ടത് ഡിവൈഎസ്പിയുടെ മുന്നിലും.

English summary
Kerala police alert around thief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X