കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുങ്ങല്‍ വിദഗ്ധരെ കുടുക്കുന്ന പോലീസിന്റെ 'ഇ ബീറ്റ്'

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: നൈറ്റ് പെട്രോളിംഗ് കാര്യക്ഷമമാക്കുന്നതിനുള്ള ഇലക്ട്രോണിക് ബീറ്റ് വന്‍ വിജയം. എന്നാല്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുള്ള പോലീസ് നൈറ്റ് പെട്രോളിങ്ങിലെ ഈ ആധുനികവത്കരണം മുങ്ങല്‍ വിദഗ്ധരായ പോലീസുകാര്‍ക്ക് വന്‍ പാരയാണ്.

തലസ്ഥാന നഗരിയിലും കൊച്ചിയിലും കോഴിക്കോടുമടക്കം ഏഴു ജില്ലകളില്‍ ഇ ബീറ്റ് സംവിധാനം വീജയകരമായാണ് മുന്നേറുന്നത്. സേവനവിവരങ്ങള്‍ രേകപ്പെടുത്താന്‍ ഓരോ സ്ഥലങ്ങളില്‍ വച്ചിരുന്ന 'പട്ടബുക്കുകളില്‍' ഒപ്പിടുന്ന സംവിധാനത്തിനാണ് ഇ ബീറ്റിന്റെ വരവോടെ വിരാമമായത്. ഇതോടെ പോലീസുകാര്‍ക്ക് പഴയപോലെ മുങ്ങല്‍ നടക്കില്ല.പട്രോളിംഗിനിറങ്ങുന്ന പൊലീസുകാരന്‍ പേര്, സമയം, സ്ഥലം തുടങ്ങിയ വിവരങ്ങള്‍ ഇ ബീറ്റ് മെഷീനുകളില്‍ രേഖപ്പെടുത്തുന്നതാണ് ഇ ബീറ്റ്.

Police Cap

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സാങ്കേതിക വിദ്യയുള്ള ഉപകരണം ബീറ്റിലിറങ്ങുന്ന ഓരോ പോലീസുകാരന്റെയും പക്കലുണ്ടാകും. വിവിധ സ്ഥലങ്ങളില്‍ വച്ചിരിക്കുന്ന ഇലക്ട്രോണിക് ടാഗുകളില്‍ ഈ ഉപകരണം സൈപ്പ് ചെയ്താണ് പോലീസുകാരന്‍ ഡ്യൂട്ടി സംബന്ധമായ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്.രേഖപ്പെടുത്തപ്പെട്ട വിവരങ്ങള്‍ ഈ ബീറ്റ് മെഷീനില്‍ സൈപ്പ് ചെയ്യുന്നതോടെ അത്തരം വിവരങ്ങള്‍ സര്‍വ്വറുമായി ബന്ധിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടറിലേക്ക് അയയ്ക്കപ്പെടും.

രാത്രികാല പട്രോളിംഗിന് നിയുക്തരാക്കപ്പെടുന്ന പൊലീസുകാരുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് ഇത് ഏറെ സഹായകരമാണ്. ജോലിയിലെ കൃത്യത അളക്കുവാന്‍ ഉപകരിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ. 216 ജനുവരിയിലാണ് തിരുവനന്തപുരം സിറ്റിയിലും റൂറലിലും പരീക്ഷണാടിസ്ഥാനത്തില്‍ ഇ ബീറ്റ് സംവിധാനം നടപ്പിലാക്കിയത്. ഇതിന്റെ വിജയത്തെത്തുടര്‍ന്ന് മറ്റ് അഞ്ചു ജില്ലകളില്‍ക്കൂടി സംവിധാനം വ്യാപിപ്പിക്കുകയായിരുന്നു. കൊല്ലം, കൊച്ചി സിറ്റി, കൊച്ചി റൂറല്‍, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലും ഇപ്പോള്‍ നൈറ്റ് പട്രോളിംഗ് വിലയിരുത്തപ്പെടുന്നത് ഇ ബീറ്റ് സംവിധാനത്തിലൂടെയാണ്.

English summary
Kerala police E Beat for night patrolling system
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X