കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീജിവിന്റെ മരണം, ന്യായീകരിച്ച് പോലീസ് അസോസിയേഷന്‍, ചെന്നിത്തലയ്ക്കും വിമര്‍ശനം

ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് അസോസിയേഷന്‍ പറഞ്ഞു

  • By Vaisakhan
Google Oneindia Malayalam News

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയില്‍ ദാരുണമായി കൊലപ്പെട്ട ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുണ്ടായ തലവേദന അടുത്തൊന്നും മാറുമെന്ന് തോന്നുന്നില്ല. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനാണ് ഇപ്പോള്‍ ചെന്നിത്തലയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതിന് പുറമേ ശ്രീജിവിന്റെ മരണത്തില്‍ വിവിധ ന്യായങ്ങള്‍ നിരത്തി പോലീസിനെ പ്രതിരോധിച്ചിട്ടുണ്ട് അസോസിയേഷന്‍.

നേരത്തെ ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണ നല്‍കാനെത്തിയ ചെന്നിത്തലയെ ശ്രീജിത്തിന്റെ സുഹൃത്ത് നാണം കെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടുമൊരു നാണക്കേട് അദ്ദേഹത്തെ തേടിയെത്തിരിക്കുന്നത്. ചെന്നിത്തലയെ വിമര്‍ശിച്ചതിന് പിന്നാലെയാണ് ശ്രീജിവിന്റെ കസ്റ്റഡി മരണത്തെ പോലീസ് നിസാര മരണമായി ചിത്രീകരിച്ചിരിക്കുന്നത്.

ഉത്തരവാദപ്പെട്ടവര്‍ക്ക് മറവി

ഉത്തരവാദപ്പെട്ടവര്‍ക്ക് മറവി

രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ അസോസിയേഷന്‍ ചെന്നിത്തലയെ പേരെടുത്ത് പറയാതെയാണ് വിമര്‍ശിച്ചത്. ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരുന്നവര്‍ മറവി രോഗത്തിന്റെ പിടിയിലായെന്നും അതുകൊണ്ട് ചിലത് പറയാതിരിക്കാനാവില്ലെന്നും അസോസിയേഷന്‍ പറയുന്നു. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് നടന്ന സംഭവമായിരുന്നിട്ടും അദ്ദേഹം പോലീസിനെ പിന്തുണയ്ക്കാന്‍ തയ്യാറായില്ലെന്നാണ് അസോസിയേഷന്റെ വിമര്‍ശനം.

അന്വേഷണം നടക്കട്ടെ

അന്വേഷണം നടക്കട്ടെ

ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് അസോസിയേഷന്‍ പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥര്‍ നിരപരാധികളാണെങ്കില്‍ അവരെ ക്രൂശിക്കരുത്. സമൂഹമാധ്യമങ്ങളിലൂടെ ഉദ്യോഗസ്ഥര്‍ക്കെതിരേ നടക്കുന്ന ക്യാംപയിനുകള്‍ അവസാനിപ്പിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു

ഒടുക്കത്തെ ന്യായീകരണം

ഒടുക്കത്തെ ന്യായീകരണം

പോലീസുകാരെ ന്യായീകരിച്ച അസോസിയേഷന്‍ ശ്രീജിവ് കുറ്റക്കാരനാണെന്ന് വാക്കാല്‍ തന്നെ പറയുകയും ചെയ്തു. മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് ശ്രീജിവ് അറസ്റ്റിലായത്. കുറ്റം ശ്രീജിവ് തന്നെ സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച മൊബൈല്‍ പല സ്ഥലത്തും വില്‍ക്കാന്‍ ഇയാള്‍ നോക്കിയിരുന്നു. മൊബൈല്‍ വില്‍ക്കാനായി തങ്ങളുടെ കടയില്‍ എത്തിയിട്ടുണ്ടെന്ന് കടയുടമകള്‍ മൊഴിനല്‍കിയിട്ടുണ്ടെന്നും പോലീസ് അസോസിയേഷന്‍ പറഞ്ഞു.

നിയമം ഏപ്പോഴും പാലിക്കാനാവില്ല

നിയമം ഏപ്പോഴും പാലിക്കാനാവില്ല

പോലീസ് സ്‌റ്റേഷനുകളില്‍ ഏപ്പോഴും നിയമം പാലിക്കപ്പെടണമെന്നാണ് ചട്ടം. എന്നാല്‍ അത് സാധ്യമല്ല. പ്രതിയെ മാന്യമായ വസ്ത്രം ധരിപ്പിച്ച് മാത്രമേ ലോക്കപ്പില്‍ പാര്‍പ്പിക്കേണ്ടത് എന്ന നിയമം ചില സന്ദര്‍ഭങ്ങളില്‍ നടപ്പാക്കാനാവില്ല. മുന്‍പുണ്ടായ ചില മോശം അനുഭവങ്ങളെ തുടര്‍ന്നാണ് അടിവസ്ത്രത്തില്‍ ഒരു പ്രതിയെ ലോക്കപ്പില്‍ പാര്‍പ്പിക്കാന്‍ തയ്യാറാകുന്നതെന്നാണ് അസോസിയേഷന്റെ ന്യായീകരണം. ഇത്ര മാത്രമേ ശ്രീജിവിന്റെ കാര്യത്തിലും സംഭവിച്ചിട്ടുള്ളൂ എന്ന് അസോസിയേഷന്‍ സംഭവത്തെ നിസാരവത്കരിച്ച് കൊണ്ട് പറയുന്നു.

ഇന്‍ക്വസ്റ്റ് നടത്തിയത് നീതിപൂര്‍വം

ഇന്‍ക്വസ്റ്റ് നടത്തിയത് നീതിപൂര്‍വം

ശ്രീജിവിന്റെ ശരീരം പരിശോധിച്ചത് ന്യായപ്രകാരമാണ്. സബ്കളക്ടര്‍ ആയിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ഇതോടൊപ്പം ശ്രീജിവിന്റെ ആത്മഹത്യ കുറിപ്പ് ഫോറന്‍സിക് പരിശോധനയും നടത്തിയിരുന്നുവെന്ന് അസോസിയേഷന്‍ പറയുന്നു. ഇതില്‍ നിന്നെല്ലാം ഉദ്യോഗസ്ഥരെ കുറ്റംപറയാനാവില്ലെന്നാണ് മനസിലാവുന്നത്. കൂടുതല്‍ അന്വേഷിച്ചാല്‍ തെളിവ് ലഭിക്കുമെങ്കില്‍ അതാവാമെന്നും അസോസിയേഷന്‍ പറഞ്ഞു.

പ്രാകൃത ശൈലി വേണ്ട

പ്രാകൃത ശൈലി വേണ്ട

ഇത്രയൊക്കെ ന്യായീകരിച്ചെങ്കിലും മൂന്നാം മുറയെ അസോസിയേഷന്‍ തള്ളി പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ എല്ലാവരും ഗൗരവത്തോടെ എടുക്കണമെന്നാണ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റവാളികളെ കണ്ടെത്തി കോടതിയില്‍ എത്തിക്കുക എന്നതാണ് പോലീസിന്റെ പണി. അല്ലാതെ പ്രതികളെ മര്‍ദിച്ച് കൊലപ്പെടുത്തലല്ലെന്നും അസോസിയേഷന്‍ പറഞ്ഞു.

English summary
kerala police explanation in sreejiv death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X