കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള പൊലീസ് വാടകയ്‌ക്കോ?, സി.ഐ പകല്‍ 3795 രൂപ, എസ്.ഐ 2560; വിവാദം

Google Oneindia Malayalam News

തിരുവനന്തപുരം:പണമടച്ചാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് കേരള പൊലീസ് സേവനങ്ങളെ വിട്ടുകൊടുക്കാമെന്ന നിയമത്തെ ചൊല്ലി വിവാദം കനക്കുന്നു. പാനൂര്‍ മൊകേരിയിലെ ആഡംബര കല്യാണത്തിന് നാല് പൊലീസുകാരെ പണം ഈടാക്കി വിട്ടുകൊടുത്തത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം ചൂട് പിടിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന് പിന്നാലെ പൊലീസ് അസോസിയേഷൻ തന്നെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.

സ്വകാര്യ ആവശ്യങ്ങള്‍ക്ക് സേവനം നൽകാൻ നിയമങ്ങൾ ഉണ്ടെങ്കിലും കല്യാണത്തിനും മറ്റും വീട്ടുകാർക്ക് ഷോ കാണിക്കാനുള്ളതല്ല കേരള പൊലീസ് എന്ന്‌ വിമർശനം ഉയരുന്നു. പാനൂരിൽ ഇതേവീട്ടിൽ രണ്ടാം തവണയാണ് പണമടച്ച് പൊലീസിനെ കൊണ്ടുപോയത്. പ്രശ്നം വിവാദമായതോടെ ഉത്തരവിട്ടവർ വിശദീകരണം നല്‍കാതെ തടിയൂരുകയും ചെയ്തു. പൊലീസ് സംഘടനകൾ തന്നെ രംഗത്തെത്തിയ പശ്ചാത്തലത്തിൽ സ്വകാര്യ ആവശ്യങ്ങള്‍ക്ക് പൊലീസ് സേവനം ലഭ്യമാക്കാമെന്ന സർക്കാർ ഉത്തരവും വിവാദത്തിലാവുകയാണ്.

'എനിക്ക് ഒരു കെ റെയിലും വേണ്ട,സമയ ലാഭവും വേണ്ട'; പദ്ധതിയെ വിമര്‍ശിച്ച് 'ജനഗണമന' തിരക്കഥാകൃത്ത്'എനിക്ക് ഒരു കെ റെയിലും വേണ്ട,സമയ ലാഭവും വേണ്ട'; പദ്ധതിയെ വിമര്‍ശിച്ച് 'ജനഗണമന' തിരക്കഥാകൃത്ത്

1

പ്രതീകാത്മക ചിത്രം

കർണാടകയില്‍ നിന്ന് വിവാഹത്തില്‍ പങ്കെടുക്കാന്‍ വി.ഐ.പി. എത്തുന്നുണ്ടെന്ന് പറഞ്ഞാണ് വീട്ടുകാർ പൊലീസിനെ ആവശ്യപ്പെട്ടത്. അതിനായി സിവിൽ പൊലീസ് ഓഫീസർ ഒന്നിന് 1400 രൂപവീതം ഈടാക്കിയാണ് സേവനം വിട്ടുകൊടുത്തത്. സംഭവം വിവാദമായതോടെ അഡീഷണൽ എസ്.പി. തന്നെ ചില ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി. നിയമപരമല്ലാത്ത ഒരു കാര്യത്തിനും പൊലീസിനെ നിയോഗിക്കാന്‍ പാടില്ലെന്ന നിലപാടിലാണ് പൊലീസ് സംഘടനകള്‍.

2

പ്രതീകാത്മക ചിത്രം

സ്വകാര്യ വ്യക്തിക്ക് സൗജന്യമായോ, പണം നല്‍കിക്കൊണ്ടോ പൊലീസിനെ ഉപയോഗിക്കാന്‍ അവകാശമില്ലെന്ന് കേരള പോലീസ് ആക്ട് സെക്ഷന്‍ 62(2)ല്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ വ്യക്തികള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ സുരക്ഷ ആവശ്യമാണെങ്കില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനെ നിയോഗിക്കാം. സംഭവത്തില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടനകള്‍ പരാതി നല്‍കിയിട്ടുണ്ട്.

3

പുതുക്കിയ നിരക്കനുസരിച്ച്‌ സ്വകാര്യാവശ്യത്തിനും സിനിമാ ഷൂട്ടിങ്ങിനും പല ആഘോഷങ്ങൾക്കും പൊലീസിനെ വിട്ടുകൊടുക്കുമ്പോൾ റാങ്കനുസരിച്ചാണ് നിരക്ക് ഈടാക്കുക. സി.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥന് പകൽ 3795 രൂപയും, രാത്രി 4750 രൂപയുമാണ് നിരക്ക്. എസ്ഐമാര്‍ക്ക് 2560, 4360 എന്നിങ്ങനെയാണ് പകലും രാത്രിയിലുമുള്ള നിരക്ക് .എ.എസ്.ഐ.യ്ക്ക് പകല്‍ 1870, രാത്രി 2210,സിവിൽ പൊലീസ് ഓഫീസർ-പകൽ 700, രാത്രി 1040 എന്നിങ്ങനെയാണ് നിരക്ക്.

4

പ്രതീകാത്മക ചിത്രം

പൊലീസ് നായയെ ആവശ്യമുണ്ടെങ്കിൽ 6950 രൂപ നൽകണം.പൊലീസുകാര്‍ക്ക് ആവശ്യമെങ്കില്‍ വയർലസ് സെറ്റും കൊടുക്കും. ചാർജ് 2315 രൂപ. ഷൂട്ടിങ്ങിനോ മറ്റോ പൊലീസ് സ്റ്റേഷൻ തന്നെ വേണമെങ്കിൽ ദിവസം 33,100 രൂപ വാടക കൊടുത്താല്‍ മതി.വിരലടയാളവിദഗ്ധരുടെ സേവനം സ്വകാര്യ ആവശ്യത്തിന് വേണ്ടിവന്നാൽ നിശ്ചിത സമയത്തേക്ക് 6070 രൂപ ഈടാക്കാം.ഫൊറൻസിക് ലബോറട്ടറി സേവനമാണെമെങ്കിൽ ഓരോ കേസിലും 12,130രൂപ നല്‍കണം

നാടൻ സുന്ദരി എന്ന് പറഞ്ഞാൽ അനു സിതാര തന്നെ; എന്തൊരു ഭംഗിയെന്ന് ആരാധകർ... ചിത്രങ്ങൾ

Recommended Video

cmsvideo
കലിപൂണ്ട് മഴ. സ്കൂളുകൾ അടച്ച് പൂട്ടി.നാളെയും അവധി

English summary
kerala police force for private functions controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X