Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചുരുളി'യിലെ തെറി കേള്‍ക്കാന്‍ പൊലിസ്; ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും

തിരുവനന്തപുരം: ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് 'ചുരുളി' സിനിമ കാണാന്‍ പൊലിസുകാരുടെ പ്രത്യേക സമിതി രൂപീകരിച്ചു. എഡിജിപി പത്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, എസിപി എ നാസിം എന്നിവരാണ് സമിതിയിലുള്ളത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി'യില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചെന്ന പരാതിയെ തുടര്‍ന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പൊലിസിനോട് നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നടപടി. കേസില്‍ ഡിജിപിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ക്കുകയായിരുന്നു.

ചുരുളി പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്തതായതിനാല്‍ ഒടിടി പ്ലാറ്റ്ഫോമില്‍ നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. സിനിമ കണ്ട ശേഷം ചിത്രത്തില്‍ സഭ്യമല്ലാത്ത ഭാഷയുടെയും അശ്ലീലപ്രയോഗങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ച് സമിതി റിപ്പോര്‍ട്ട് തയാറാക്കും. കേസ് അടുത്തവണ പരിഗണിക്കുമ്പോള്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും.

c

സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങള്‍ സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ് കളങ്കപ്പെടുത്തുന്നതാണെന്നുമാണ് ഹരജിക്കാരി വാദിച്ചത്. സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അശ്ലീത നിറഞ്ഞ സംഭാഷണമാണ് സിനിമയിലുള്ളതെന്ന് വിവിധ കോണുകളില്‍ നിന്ന് നേരത്തെ അഭിപ്രായം ഉയര്‍ന്നിരുന്നു.

ചെന്നിത്തലയുടെ പരാതിയില്‍ മന്ത്രിക്ക് നോട്ടീസ്

തിരുവനന്തപുരം: വിസി നിയമനവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് ലോകായുക്തയുടെ നോട്ടീസ്. ചെന്നിത്തലയുടെ ഹരജിയില്‍ ബിന്ദുവിന്റെ വിശദീകരണം തേടിയ ലോകായുക്ത കേസ് ഈ മാസം 18ന് വാദംകേള്‍ക്കാനായി മാറ്റിവച്ചു. ജസ്റ്റിസ് സിറിയക് ജോസഫും ജസ്റ്റിസ് ഹാറൂന്‍ റഷീദും അടങ്ങിയ ലോകായുക്ത ബെഞ്ചാണ് ചെന്നിത്തലയുടെ ഹരജി പരിഗണിച്ചത്. വിസിയായി ഡോ.ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത് മന്ത്രി കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചുവരുന്നതിനിടെയാണ് ലോകായുക്തയുടെ നടപടി.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് പുനര്‍നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉന്നത വിദ്യാഭ്യാസ മന്ത്രി കത്തെഴുതിയത് അധികാര ദുര്‍വിനിയോഗമാണെന്നാണ് ലോകായുക്തയില്‍ നല്‍കിയ പരാതിയില്‍ ചെന്നിത്തല ബോധിപ്പിച്ചത്. കത്തെഴുതിയതുവഴി അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയ മന്ത്രിയെ അയോഗ്യയായി പ്രഖ്യാപിക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. രമേശ് ചെന്നിത്തലക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടമാണ് ലോകായുക്തയില്‍ ഹാജരായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+