കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്യൂരിറ്റി ഓഫീസറെ വെടിവച്ച് കടന്ന ജവാനെവിടെ ? മാസം ഒന്നു കഴിഞ്ഞിട്ടും പോലീസ് ഇരുട്ടില്‍ തപ്പുന്നു

  • By Vishnu
Google Oneindia Malayalam News

കോഴിക്കോട്: ലീവ് നല്‍കാത്തതിന് ബിഎസ്എഫ് ഇന്‍സപക്ടറെ വെടിവച്ച് കൊന്ന് കടന്നു കളഞ്ഞ പട്ടാളക്കാരന്‍ എവിടെ. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാതെ ഇരുട്ടില്‍ തപ്പുകയാണ് കേരളാ പോലീസ്. അന്വേഷണ സംഘം ജവാന്റെ ജന്മനാടായ ബീഹാറിലെ മുസാഫര്‍പൂര്‍ വരെ പോയി പരിശോധന നടത്തിയിട്ടും ഒരു തുമ്പും ഉണ്ടാക്കാനായിട്ടില്ല.

ബിഎസ്എഫ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്നതിന് ശേഷം ലോറിയില്‍ കയറി സ്ഥലം വിട്ട പട്ടാളക്കാരന്‍ ഇതുവരെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇയാളെ കണ്ടെത്തുന്നത് ശ്രമകരമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

crime bsf

മെയ് 12നാണ് സംഭവം നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥര്‍ തമ്മില്‍ അവധി എടുക്കുന്നതിനെ സംബന്ധിച്ച് ഉണ്ടായ തര്‍ക്കമാണ് വെടിവെപ്പിലെത്തിയത്. കോഴിക്കോട് പയ്യോളിയിലെ ഒരു പ്രശ്‌നബാധിത ബൂത്തിലായിരുന്നു ഇരുവര്‍ക്കും ഡ്യൂട്ടി. ലീവ് നല്‍കില്ലെന്ന് പറഞ്ഞ ബിഎസ് എഫ് ഇന്‍പക്ടര്‍ റാം ഗോപാല്‍ മീണയെ ബിഎസ്എഫ് ജവാനായ ഉമേഷ് പാല്‍ യാദവ് വെടിവയ്ക്കുകയായിരുന്നു. ആറു റൗണ്ടാണ് യാദവ് വെടിവച്ചത്.

രാത്രിയിലായിരുന്നു സംഭവം. 45 ദിവസമായി തുടര്‍ച്ചയായി ജോലി ചെയ്യുകയായിരുന്നു യാദവ്. ഒരു ലീവ് പോലും അനുവദിക്കാത്തതാണ് ഇയാളെ പ്രകോപിതനാക്കിയത്. തര്‍ക്കം വാക്കേറ്റത്തിലെത്തുകയും പെട്ടന്ന് തോക്കെടുത്ത് മീണയ്‌ക്കെതിരെ വെടിയുതിര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് തോക്ക് ഉപേക്ഷിച്ച് യാദവ് ഒരു ലോറിയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഫോണ്‍ ഉപേക്ഷിച്ചതിനാല്‍ ഏത് ഭാഗത്തേക്കാണ് പോയതെന്ന് കണ്ടാത്താനാകാതെ കുടുങ്ങിയിരിക്കുകയാണ് പോലീസ്.

എന്നാല്‍ ഇയാള്‍ നാട്ടിലോ വീട്ടിലോ എത്തിയിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നതെന്ന് അന്വേഷണ ചുമതലയുള്ള വടകര ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ പറയുന്നു. ശക്തമായ അന്വേഷണം നടക്കുന്നുണ്ട്. പ്രതിയെ പിടികൂടാനാകുമെന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്.

English summary
A month after the Border Security Force inspector was shot dead by a BSF jawan, the police still clueless about the whereabouts of the jawan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X