കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ബോംബ് ഭീഷണി മുഴക്കിയതും മെഹ്ദിയോ?

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: ഇസ്ലാമിക് സ്‌റ്റേറ്റ് ആശയങ്ങളുടെ പ്രചാരകനായ മെഹ്ദി മസ്രൂറിന്റെ വിവരങ്ങള്‍ത്തേടി കേരള പൊലീസ് ബെംഗളൂരുവില്‍. കേരളത്തിലും മെഹ്ദിയ്ക്ക് അനുഭാവികളുണ്ടോ എന്നതിനെപ്പറ്റിയല്ല അന്വേഷണം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനായാണ് കേരള പൊലീസ് ബെംഗളൂരുവില്‍ എത്തിയത്.

കഴിഞ്ഞ മെയ് 24നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോബം ഭീഷണിയുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് മെഹ്ദിയെ പൊലീസ് സംശയിക്കുന്നുണ്ട്. ബംഗാളിലെ സിം കാര്‍ഡ് വിലാസത്തില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. അറസ്റ്റിലായ മെഹ്ദി ബംഗാള്‍ സ്വദേശിയാണ്. ഈ ബന്ധമാണ് പൊലീസിന്റെ സംശയത്തിനും കാരണം.

Mehdi

ജൂണില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിയ്ക്ക് പിന്നിലും മെഹ്ദിയാണെന്ന് പൊലീസ് സംശയിക്കുന്നു. എറണാകുളം റൂറല്‍ പൊലീസിലെ അന്വേഷണ സംഘമാണ് ഇപ്പോള്‍ ബെംഗളൂരുവില്‍ എത്തിയിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവില്‍ നിന്നും മെഹ്ദി അറസ്റ്റിലായത്. ഐസിസ് പ്രവര്‍ത്തകരുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമില്ലെന്നാണ് അന്വേഷണ സംഘങ്ങള്‍ പറയുന്നത്. ഐസിസ് ആശയങ്ങള്‍ ട്വിറ്ററിലൂടെ പ്രചരിപ്പിയ്ക്കുകയും ഓണ്‍ലൈന്‍ രംഗത്ത് സജീവമായി ഐസിസിന് വേണ്ടി പോരാടുകയും ചെയ്യുകയായിരുന്നു മെഹ്ദി .

English summary
Kerala Police to Bangalore for questioning Mehdi in relations with Bomb Threats at Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X