• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പോലീസ് ജീപ്പിനെ പോലും വെറുതെ വിടാതെ ടിക് ടോക് ചലഞ്ച്; ഇത് മരണക്കളി, മുന്നറിയിപ്പുമായി പോലീസും

  • By Goury Viswanathan

തിരുവനന്തപുരം: ടിക് ടോക് വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം. പാട്ടുകളും, സിനിമാ രംഗങ്ങളും കോമഡികളുമൊക്കയുള്ള ഇത്തരം ചെറുവീഡിയോകൾ ചെറുപ്പക്കാർക്ക് ഹരമാണ്. ആരിലും ചിരിപടർത്തുന്ന ഇത്തരം വീഡിയോകൾ ചിലപ്പോഴെക്കെ പരിധി വിട്ട് പോകാറുണ്ട്.

ഓടുന്ന വാഹനത്തിൽ നിന്നും ഇറങ്ങി ഡാൻസ് ചെയ്യുന്ന കിക്കി ചലഞ്ചിന് സമാനമായ രീതിയിൽ ടിക് ടോക് വീഡിയോകളും നിറം മാറുകയാണ്. ഓടുന്ന വാഹനത്തിന് മുന്നിലേക്ക് അപ്രതീക്ഷിതമായി ചാടി നൃത്തം ചെയ്യുന്നതാണ് പുതിയ ട്രെന്റ്. അപകടം പിടിച്ച ഈ ടിക് ടോക് കളികൾക്കെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരളാ പോലീസ്.

 കിക്കി ചലഞ്ചിന് പിന്നാലെ

കിക്കി ചലഞ്ചിന് പിന്നാലെ

ഇടക്കാലത്ത് ലോകം മുഴുവൻ തരംഗമായി മാറിയിരുന്നു ചലഞ്ച് കിക്കി ചലഞ്ച്. ഓടുന്ന വാഹനത്തിൽ നിന്ന് ചാടിയിറങ്ങി പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതായിരുന്നു ഈ മരണക്കളി. കിക്കി ചലഞ്ചിനിടെ നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി പോലീസെത്തിയതോടെയാണ് കിക്കി ചലഞ്ച് കെട്ടടങ്ങിയത്.

ഇത് മലയാളം വേർഷൻ

ഇത് മലയാളം വേർഷൻ

ഒരേ സമയം അപകടം പിടിച്ചതും മറ്റുള്ളവർക്ക് ശല്യമാകുകയുമാണ് ഈ പുതിയ ട്രെന്റ്. ജാസി ഗിഫ്റ്റിന്റെ നില്ല് നില്ല് നില്ലെന്റെ നീലക്കുയിലെ എന്ന ഗാനത്തിനൊപ്പം ചുവടുവയ്ക്കുകയാണ് ചെയ്യേണ്ടത്. വെറുതെ നിന്ന് ഡാൻസ് കളിച്ചാൽ പോരാ ഹൈൽമറ്റ് വച്ച് പച്ചിലകളും പിടിച്ച് ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടണം. എന്നിട്ട് നടുറോഡിൽ തുള്ളിക്കളിക്കണം.

ട്രെൻഡിംഗ്

ട്രെൻഡിംഗ്

ഫ്രീക്കന്മാർ മാത്രമല്ല കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടിയുള്ള ഈ തുള്ളിക്കളിക്ക് മുന്നിലുണ്ട്. ഓട്ടോയ്ക്കും, കെഎസ്ആർടിസി ബസിനും എന്തിനേറെ പോലീസ് വാഹനം പോലും വെറുതെ വിടുന്നില്ല ഇവർ. വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയൊന്ന് തെറ്റിയാൽ മുന്നിൽ നിന്ന് തുള്ളാനെത്തുന്നവരുടെ ജീവൻ തന്നെ നഷ്ടമായേക്കാം. പരിധി വിട്ടുള്ള ടിക് ടോക് വീഡിയോയ്ക്കെതിരെ കർശന മുന്നറിയിപ്പ് നൽകുകയാണ് കേരളാ പോലീസ്.

 കരുതൽ വേണം

കരുതൽ വേണം

ഫേസ്ബുക്കും വാട്സാപ്പും പോലെ തന്നെ അതിവേഗം കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ പ്രചാരം നേടുകയാണ് മ്യൂസിക്കലി, ടിക് ടോക്ക് വീഡിയോ ബ്രോഡ്കാസ്റ്റിംഗ് ആപ്പുകൾ. വീഡിയോ പോസ്റ്റുകൾ അതിവേഗം വൈറൽ ആകുന്നതുകൊണ്ടു തന്നെ കൂടുതൽ ആകർഷണവും വ്യത്യസ്തയും സൃഷ്ടിക്കുവാനുള്ള പരീക്ഷണങ്ങൾക്കും ശ്രമങ്ങൾ നടത്തുന്നു. ഓടി വരുന്ന വാഹനത്തിന് മുന്നിലേക്ക് നില്ല് നില്ല് എന്റെ നീല കുയിലെ എന്ന ഗാനം ടിക്ടോക്കിൽ ബാക്ഗ്രൗണ്ടാക്കി കൈയ്യിൽ കാട്ടു ചെടിയോ തലയിൽ ഹെൽമെറ്റോ വെച്ച് എടുത്തു ചാടി നൃത്തം ചെയ്യുകയെന്നത് ട്രെൻഡ് ആക്കി ധാരാളം അനുകരണങ്ങൾ നടന്നു വരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

 ഇത് മരണക്കളി

ഇത് മരണക്കളി

ആദ്യം ടൂ വീലറുകളുടെ മുന്നിലായിരുന്നുവെങ്കിൽ പിന്നീടത് പ്രൈവറ്റ് വാഹനങ്ങൾക്കും ഫോർ വീലറുകൾക്കുo മുന്നിലായി. അതിലും അപകടം പിടിച്ച അവസ്ഥയാണിപ്പോൾ. പാഞ്ഞു വരുന്ന ബസിന് മുന്നിലേക്കു വരെ എടുത്ത് ചാടുന്ന സ്ഥിതിയായി. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റാൻ അപായകരമായ എന്തും അനുകരിക്കാൻ പുതുതലമുറ ആവേശം കാണിക്കുകയാണ്.

സൂക്ഷിച്ചാൽ ദുഖിക്കേണ്ട

ഇങ്ങനെ വാഹനത്തിനു മുന്നിൽ എടുത്തു ചാടുമ്പോൾ വാഹനത്തിനു ബ്രേക്ക് ചെയ്യാൻ കഴിയാതെ വരുകയോ, പെട്ടെന്ന് വെട്ടിത്തിരിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചോ, ആ ഡ്രൈവറുടെ മാനസികാ വസ്ഥയെക്കുറിച്ചോ ഇത്തരക്കാർ ചിന്തിക്കുന്നില്ല. വൻദുരന്തങ്ങൾ വരുത്തി വെക്കാവുന്ന ഇതു പോലുള്ള തമാശകൾ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. ഓർക്കുക.. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ..

ഫേസ്ബുക്ക് പോസ്റ്റ്

കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സുരേന്ദ്രനെ കുടുക്കുന്ന ദൃശ്യങ്ങളുമായി പോലീസ്; കോടതിയില്‍ ഹാജരാക്കും, ജയിലിലെത്തി ശ്രീധരന്‍ പിള്ള

ദൃശ്യയുടേയും സയനയുടേയും തിരോധാനം.. ഇരുവരുടേയും മണിക്കൂറുകള്‍ നീണ്ട ഫോണ്‍ വിളി.. ദുരുഹത

English summary
kerala police warning against dangerous tiktok video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more