യുവാവിന്റെ മൊബൈല്‍ പരിശോധിച്ച പൊലീസ് ഞെട്ടി; 12കാരിയുടെ നഗ്നദൃശ്യം, കൈമാറ്റം ചെയ്തു
തുടര്‍ച്ചയായ പരിശോധനയും നടത്തി കുഞ്ഞുങ്ങളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കുന്നവരെ കുടുക്കാനാണ് തീരുമാനമെന്നും ഐ ജി വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതായി പൊലീസ്. ഇതുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയില്‍ ഇക്കാര്യം വ്യക്തമായെന്ന് ഇന്റലിജന്‍സ് ഐ ജി പി പ്രകാശ് പറഞ്ഞു. നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. അശ്ലീല ചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ച 270ഓളം ഉപകരങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, മെമ്മറി കാര്‍ഡുകള്‍ മോഡം, ഹാര്‍ഡ് ഡിസ്‌ക് എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്.

ഫോണില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊലീസ് ഒപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി കര്‍ശന പരിശോധനയാണ് നടത്തുന്നത്. ഇടുക്കിയില്‍ നിന്നും അറസ്റ്റിലായ യുവാവിന്റെ ഫോണില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇയാളില്‍ നിന്നും കണ്ടെടുത്ത ഫോണില്‍ നിന്ന് അയല്‍വാസിയായ 12കാരിയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള ദൃശ്യങ്ങളാണ് കണ്ടത്.

പരിചയമുള്ള കുട്ടികളെ ഉപദ്രവിച്ച ശേഷം
ഈ ദൃശ്യങ്ങള്‍ പല ഗ്രൂപ്പുകളിലും കൈമാറിയിട്ടുണ്ട്. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് യുവാവ് സമ്മതിച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. പരിചയമുള്ള കുട്ടികളെ ഉപദ്രവിച്ച ശേഷമാണ് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. ഒപ്പറേഷന്‍ പി ഹണ്ടില്‍ അറസ്റ്റിലായവരുടെ പട്ടികയില്‍ ഉന്നത വിദ്യാഭ്യാസമുള്ളവരും ഉയര്‍ന്ന ജോലിയുള്ളവരും ഉള്‍പ്പെടുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി 12 പേരാണ് അറസ്റ്റിലായത്
നിരന്തരം സൈബര്‍ നിരീക്ഷണവും തുടര്‍ച്ചയായ പരിശോധനയും നടത്തി കുഞ്ഞുങ്ങളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കുന്നവരെ കുടുക്കാനാണ് തീരുമാനമെന്നും ഐ ജി വ്യക്തമാക്കി. കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി പൊലീസ് സംസ്ഥാന വ്യാപരമായി പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി 12 പേരാണ് അറസ്റ്റിലായത്.

ചെറുപ്പക്കാരായ ഐ ടി വിദഗ്ദർ
142 കേസുകള്‍ സംസ്ഥാനത്താകെ രജ്ിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ ചെറുപ്പക്കാരായ ഐ ടി വിദഗ്ദരാണ് കൂടുതലുള്ളത്. ഇനിയും പരിശോധന ശക്തമാക്കി കൂടുതല്‍ പേരെ വലയിലാക്കാനാണ് പൊലീസ് തീരുമാനം. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് വ്യാപകമായ പരിശോധന നടത്തിയത്. സംസ്ഥാനത്ത് 858 കേന്ദ്രങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്.












Click it and Unblock the Notifications