ഉദ്യോഗാർഥികൾക്ക് സന്തോഷ വാർത്ത! 117 തസ്തികകളിലേക്ക് പിഎസ് സി വിജ്ഞാപനം...

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഉദ്യോഗാർഥികൾ ഏറെക്കാലമായി കാത്തിരുന്ന വിവിധ തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ചു. കമ്പനി/കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് സർവന്റ് ഉൾപ്പെടെയുള്ള 117 തസ്തികകളിലേക്കാണ് പിഎസ്സി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

വീട്ടമ്മയും കാമുകനും കുട്ടിയെ തല്ലിച്ചതച്ചു!പാവം ഭർത്താവിനെ പ്രതിയാക്കി!കള്ളക്കഥ പൊളിച്ച് പോലീസ്

വന്നത് വെഞ്ഞാറമൂട് ശശി മാത്രം! സികെ ജാനുവിന് ലോട്ടറി! ഒക്ടോബറിൽ വീണ്ടുമെത്തുമെന്ന് അമിത് ഷാ

കമ്പനി/കോര്‍പ്പറേഷന്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, പോലീസ് കോണ്‍സ്റ്റബിള്‍,എല്‍.ഡി. ക്ലാര്‍ക്ക്, ഫോറസ്റ്റ് ഡ്രൈവര്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍,ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റ്, മാത്സ് ലക്ചറര്‍, മെഡിക്കല്‍ ഓഫീസര്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍, ഫാര്‍മസിസ്റ്റ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സര്‍ജിക്കല്‍ ഗാസ്‌ട്രോ എൻട്രോളജി എന്നിവയുൾപ്പെടെയുള്ള തസ്തികകളിലേക്കാണ് പിഎസ്സി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

psc

കോഴിക്കോട് ആട് പ്രസവിച്ചത് മനുഷ്യത്തലയുള്ള കുഞ്ഞിനെ! ഞെട്ടൽ മാറാതെ നാട്ടുകാർ! ജനമൊഴുകുന്നു...

കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രകാരം രജിസ്റ്റർ ചെയ്തതിന് ശേഷം ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. നേരത്തെ രജിസ്റ്റർ ചെയ്തവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.

English summary
kerala psc invited applications to 117 posts.
Please Wait while comments are loading...