കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓരോ മലയാളിയുടെയും കടബാധ്യത ഒരു ലക്ഷത്തിലധികം; മാസം തോറും കേരളം വാങ്ങുന്നത് 3000 കോടിയുടെ പൊതുകടം

നിലവിൽ മൂന്നേ കാൽ ലക്ഷം കോടിയാണ് കേരളത്തിന്റെ പൊതുകടം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചും ഖജനാവിലെ വരവ് ചെലവ് കണക്കുകൾ സംബന്ധിച്ചും കുറച്ച് നാളുകളായി തന്നെ ആശങ്ക നിലനിൽക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ രണ്ട് വർഷവും തുടർച്ചയായി സമ്പൂർണ ലോക്ക്ഡൗണിലേക്ക് പോയതും ഇതിന്റെ ആഘാതം വർധിപ്പിച്ചു. ഈ ഒരു പശ്ചാത്തലത്തിൽ കടം വാങ്ങുക എന്ന നയമാണ് സർക്കാർ സ്വീകരിച്ചതും നടപ്പാക്കികൊണ്ടിരിക്കുന്നതും.

Kerala Debt

ഇത്തരത്തിൽ കടം വാങ്ങുന്നതിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നതും. നിലവിൽ മൂന്നേ കാൽ ലക്ഷം കോടിയാണ് കേരളത്തിന്റെ പൊതുകടം. കിഫ്ബി മുഖേനയുള്ള 63000 കോടിയും ചേർക്കുമ്പോൾ കടം നാലു ലക്ഷം കോടിയിലെത്തും. ഇതോടെ കേരളത്തിലെ ഓരോ പൗരനും ഒരു ലക്ഷം രൂപയുടെ കടക്കാരനാകുമെന്നും കണക്കുകൾ പറയുന്നു.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പ്രതിമാസം ആയിരം കോടി രൂപയോളമാണ് കടമെടുത്തിരുന്നത്. 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ അത് രണ്ടായിരമായി ഉയർന്നു. കോവിഡ് പ്രതിസന്ധിയിൽ ലോകം മുഴുവൻ വലഞ്ഞപ്പോൾ അതിന്റെ വലിയ ആഘാതം കേരളത്തിലുമുണ്ടായി. വരവ് നിലയ്ക്കുകയും ചെലവ് കൂടുകയും ചെയ്തതോടെ കടം പ്രതിമാസം മൂവായിരം കോടിയായും വർധിച്ചു.

2011ൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ 78673.24 കോടിയായിരുന്നു കേരളത്തിന്റെ പൊതുകടം. 2016ൽ ഒന്നം പിണറായി സർക്കാർ അധികാരം ഏറ്റെടുക്കുമ്പോൾ ഇത് 157370 കോടിയായി ഉയർന്നു. അഞ്ച് വർഷങ്ങൾക്കിപ്പുറം അത് ഇരട്ടിയോളമെത്തി 327654.70 കോടിയായി.

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

ഇന്നലെ നിയമസഭയിൽ രമേശ് ചെന്നിത്തല സർക്കാരിന്റെ ദൂർത്താണ് കടം ഇത്രയും ഉയരാൻ കാരണമെന്ന് ആരോപിച്ചിരുന്നു. "കടം ആകാശത്തോളം ഉയര്‍ന്നുകഴിഞ്ഞിരിക്കുകയാണ്. കേരളത്തിന്റെ കടബാധ്യതയാകട്ടെ 3 ലക്ഷംകോടി കവിഞ്ഞു. ഒന്നാം പിറണായി സര്‍ക്കാർ അധികാരമേൽക്കുമ്പോൾ 1.5 ലക്ഷം കോടി ആയിരുന്ന കടം ഇപ്പോള്‍ 3 കോടിയായി ഉയര്‍ന്നിരിക്കുന്നു. 1957 മുതലുള്ള സര്‍ക്കാരുകളെ പരിശോധിച്ചാല്‍ ഇത്രയേറെ കടബാധ്യത വരുത്തിയ ഒരു സര്‍ക്കാര്‍ ഉണ്ടാകില്ല. ജനിച്ചുവീഴുന്ന ഓരോ കുട്ടിയ്ക്കും ഒരു ലക്ഷത്തിലേറെയുള്ള കടബാധ്യതയാണുള്ളത്." ചെന്നിത്തല പറഞ്ഞു.

ഫിറ്റ് ഇൻ ഫിറ്റ്നസ്; അനന്യയുടെ ഗ്ലാമറസ് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം | Oneindia Malayalam

English summary
Kerala public debt increases in every year single individual having one lakh rupees as debt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X