മഴ കനക്കുന്നു, ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, സര്‍വകലാശാലകള്‍ പരീക്ഷ മാറ്റി
തിരുവനന്തപുരം: കേരളത്തില്‍ മഴ അതിശക്തമാക്കുന്നു. നിര്‍ത്താതെ പെയ്യുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി നല്കി. കാസര്‍കോട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ജില്ലകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയത്. എംജി സര്‍വകലാശാലയും കേരളാ സര്‍വകലാശാലയും കനത്ത മഴയെ തുടര്‍ന്ന് നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ആലപ്പുഴയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കൊല്ലം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട്, കാട്ടാക്കട, താലൂക്കുകളിലെ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. അതേസമയം ജില്ലയില്‍ നേരത്തെ നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കൊന്നും മാറ്റമില്ല. എറണാകുളം ജില്ലയില്‍ തിങ്കളാഴ്ച്ച പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ ഉണ്ടാകൂ. വിദ്യാര്‍ത്ഥികള്‍ സ്ഥാപനങ്ങളില്‍ എത്തേണ്ടതില്ലെന്നാണ് നിര്‍ദേശം. നേരത്തെ നിശ്ചയിച്ച സര്‍വകാലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. വിദ്യാര്‍ത്ഥികളുടെ യാത്രയും ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിനാണ് ഈ ക്രമീകരണം. കാസര്‍കോട് വിദ്യാലയങ്ങള്‍ക്ക് അവധിയാണെങ്കിലും, കോളേജുകള്‍ക്ക് അവധി ബാധകമല്ല.
മഴ കനത്ത സാഹചര്യത്തില്‍ അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് നിര്‍ത്തും. തീര്‍ത്ഥാടകരുടെ എണ്ണം അടുത്ത കുറച്ച് ദിവസത്തേക്ക് നിയന്ത്രിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ യോഗത്തിലും മഴക്കെടുതിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കുന്ന കാര്യം കളകര്മാര്ക്ക് തീരുമാനിക്കാമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം നാളെ ശബരിമല നട തുറക്കുന്ന സാഹചര്യത്തിലാണ് തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ പ്രതിദിനം 30000 പേരെ പ്രവേശിപ്പിക്കാനായിരുന്നു തീരുമാനം.
തിരക്ക് നിയന്ത്രിക്കാനാണ് സ്പോട്ട് ബുക്കിംഗ് നിര്‍ത്തുന്നത്. വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്കുള്ള തിയതി മാറ്റി നല്‍കിയേക്കും. കുടിവെള്ളത്തിന്റെയും കുളിക്കാനുള്ള വെള്ളത്തിന്റെയും ലഭ്യത കുറയാന്‍ സാധ്യതയുണ്ട്. ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് പമ്പാ സ്നാനവും അനുവദിക്കില്ല. കുളിക്കടവുകളിലൊന്നിലും ഇറങ്ങരുതെന്നാണ് നിര്‍ദേശം. മുന്നറിയിപ്പുള്ളതിനാല്‍ ദേശീശയ ദുരന്തനിവാരണ അതോറിറ്റിയുടെ നാല് ടീമുകള്‍ നാളെയെത്തും. ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്പ്സിന്റെ രണ്ട് ടീമുകള്‍ കണ്ണൂര്‍, വയനാട് ജില്ലകളിലേക്ക് അത്യാവശ്യമുണ്ടായാല്‍ എത്തും. മണ്ണിടിച്ചല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ക്യാമ്പുകളിലേക്കും മാറ്റും.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications