കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലവര്‍ഷം കേരളത്തില്‍; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Google Oneindia Malayalam News

Newest First Oldest First
1:37 AM, 31 May

തിങ്കളാഴ്ച ഉച്ചയോടെ ദേശീയ തലസ്ഥാനത്ത് ഉണ്ടായ കനത്ത മഴയെതുടർന്ന് ഡൽഹി വിമാനത്താവളത്തിൽ കുറഞ്ഞത് അഞ്ച് വിമാനങ്ങളെങ്കിലും വഴിതിരിച്ചുവിടുകയും 70 വിമാനങ്ങൾ വൈകുകയും ചെയ്തതായി അധികൃതർ അറിയിച്ചു
12:40 AM, 31 May

മഴയെത്തുടർന്ന് തലസ്ഥാനത്തെ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടിയും വന്നിട്ടുണ്ട്.
12:39 AM, 31 May

വിജയ് ചൗക്കിലെ ട്രാഫിക് കൂടാരവും മഴയിൽ മറിഞ്ഞുവീണു. ശക്തമായ കാറ്റും ആലിപ്പഴ വർഷവും ചിലയിടങ്ങളിൽ നിരവധി വാഹനങ്ങള്‍ കേടുപാടുകൾ വരുത്തി. മരങ്ങള്‍ കടപുഴകി വീണത് ഗതാഗതം സ്തംഭിക്കാനും ഡെൽഹിയുടെ വിവിധ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി മുടക്കത്തിനും കാരണമായി.
12:33 AM, 31 May

ജുമാമസ്ജിദിന്റെ മൂന്ന് താഴികക്കുടങ്ങളില്‍ നടുവിലെ താഴികക്കുടത്തിന്റെ മുകളിലെ പിച്ചള ലോഹം പൊട്ടി താഴെ വീണിട്ടുണ്ട്. ഒരു ഭാഗം ഇപ്പോഴും മുകളില്‍ കുടുങ്ങി കിടക്കുകയാണ്. ഇത് താഴെ ഇറക്കിയില്ലെങ്കില്‍ അപകടത്തിന് ഇടയാക്കും. ഒരു മിനാരത്തില്‍ നിന്നും പള്ളിയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും കല്ലുകള്‍ അടര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റതായും ജുമാ മസ്ജിദ് ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി വ്യക്തമാക്കി.
12:33 AM, 31 May

തകർന്ന ഭാഗം താഴെ ഇറക്കാന്‍ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്ഐ) കത്തെഴുതുമെന്ന് ജുമാ മസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി വ്യക്തമാക്കി.
12:32 AM, 31 May

വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണാണ് അപകടം സംഭവിച്ചത്. നോർത്തി ദില്ലി പ്രദേശത്ത് 65 -കാരനായ മറ്റൊരാളും മരിച്ചു. കനത്ത മഴയിലും ഇടിമിന്നലിലും ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ജുമാമസ്ജിദിന്റെ താഴികക്കുടത്തിനും കേടുപാടുകള്‍ സംഭവിച്ചു.
12:32 AM, 31 May

കനത്ത മഴയില്‍ ദില്ലിയില്‍ പരക്കെ നാശനഷ്ടം. രണ്ടുപേർ മരണപ്പെട്ടുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരിൽ ഒരാൾ ഡൽഹി ജുമാ മസ്ജിദ് ഏരിയയിൽ നിന്നുള്ള 50 വയസ്സുകാരനാണ്.
7:10 PM, 30 May

സംസ്ഥാനത്ത് കാലവർഷ മുന്നൊരുക്കങ്ങള്‍ സജീവമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവർത്തനം
3:53 PM, 30 May

ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
2:49 PM, 30 May

കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില സമയങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്
2:49 PM, 30 May

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
1:10 PM, 30 May

കാലവർഷം അടുത്ത 3-4 ദിവസത്തിനുള്ളിൽ കേരളത്തിന്റെ ബാക്കിയുള്ള പ്രദേശങ്ങളിലേക്കും എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
1:09 PM, 30 May

അറബിക്കടലിലെ കാലവർഷ കാറ്റിന്റെയും അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ കേരളത്തിന്‌ മുകളിലും സമീപ പ്രദേശത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീനം മൂലം ആണിത്.
1:09 PM, 30 May

ഇന്ന് മുതൽ ജൂൺ 3 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
1:09 PM, 30 May

അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത
2:09 PM, 29 May

മൺസൂൺ മഴ സാധാരണ നിലയിൽ നിന്നും മൂന്നു ദിവസം മുമ്പ് കേരളത്തിൽ എത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
12:46 PM, 29 May

കേരള തീരത്ത് നിന്ന് 29-05-2022 മുതൽ 30-05-2022 വരെ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 29-05-2022 മുതൽ 30-05-2022 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
11:20 AM, 29 May

മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് ക‌ടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
11:19 AM, 29 May

തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും വേഗതയേറിയ കാറ്റിനും സാധ്യതയുണ്ട്.
10:11 AM, 29 May

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
5:29 PM, 28 May

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം തുടങ്ങിയ മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും അറിയിപ്പില്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മത്സ്യബന്ധന വിലക്ക് അവസാനിക്കുന്നത് വരെ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു.
2:47 PM, 28 May

കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ മെയ് 30 വരെ വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
12:07 PM, 28 May

കേരളത്തില്‍ രണ്ടുദിവസത്തിനകം കാലവര്‍ഷം എത്താന്‍ അനുകൂല സാഹചര്യങ്ങളൊരുങ്ങിയെന്ന് കാലാവസ്ഥാവകുപ്പ്
11:31 AM, 28 May

വാൽപാറയിൽ ശക്തമായ മഴ; അപ്പർ ഷോളയാറിൽ ജലനിരപ്പ് ഉയർന്നു
2:30 PM, 27 May

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്‌
1:43 PM, 27 May

അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ് മേഖലകളില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി
1:42 PM, 27 May

കേരളത്തില്‍ കാലവര്‍ഷം മൂന്ന് ദിവസത്തിനുള്ളില്‍ എത്തും
10:34 AM, 27 May

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
9:45 AM, 27 May

അടുത്ത 24 മണിക്കൂറിൽ തെക്കൻ അറബികടൽ, മാലിദ്വീപ് മുഴുവൻ, അതിന് സമീപത്തുള്ള ലക്ഷദ്വീപ് മേഖലയിലും കാലവർഷം എത്തിച്ചേരാൻ സാധ്യത.
11:00 PM, 26 May

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം
READ MORE

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. കൊല്ലം മുതല്‍ ഇടുക്കി വരെയുള്ള ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ശക്തി പ്രാപിക്കുന്ന കാറ്റും ആന്ധ്രാതീരത്തെ അന്തരീക്ഷ ചുഴിയുമാണ് മഴ കനക്കാനുള്ള കാരണം. കനത്ത മഴയില്‍ സംസ്ഥാനത്ത് ഉടനീളം വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

rain
English summary
Kerala Rain Latest News And Live Updates, Heavy Rain Continues Red Alert In These Five Districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X