• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുട്ടോളം വെള്ളത്തില്‍ റബ്ബര്‍ ബോട്ടില്‍ തുഴയുന്ന പികെ കുഞ്ഞാലിക്കുട്ടി.. വൈറൽ ചിത്രത്തിന് പിന്നിൽ..

  • By Nishad Vp

മലപ്പുറം: ''അതിപ്രളയത്തിലും കുഞ്ഞാലിക്കുട്ടി തുഴയാന്‍ പഠിക്കുന്നു. ഉത്തവാദിത്വപ്പെട്ടവര്‍ ഉണ്ടെങ്കില്‍ എടുത്തോണ്ട് പോകുക...'' ''കുഞ്ഞാലിക്കുട്ടി ഇന്നും വെള്ളപ്പൊക്കസ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി'' - ഇങ്ങനെയൊക്കെ ട്രോളന്നവർ കാണുക. റബ്ബര്‍ ബോട്ടില്‍ തുഴയുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ വൈറലായ ചിത്രത്തിന് പിന്നിൽ എന്താണ് എന്ന്...

കേരളത്തെ മുക്കിക്കൊന്ന് പ്രളയജലം - ഏറ്റവും പുതിയ വാർത്തകളും ചിത്രങ്ങളും വീഡിയോകളും കാണാം... https://malayalam.oneindia.com/kerala-floods-2018/

എന്താണ് സംഭവിച്ചത്

എന്താണ് സംഭവിച്ചത്

തുടങ്ങിയ വിവിധ ട്രോളുകളും കമന്റുകളുമായാണ് ഇന്നലെ കുഞ്ഞാലിക്കുട്ടി മുട്ടോളം വെളളത്തില്‍ റബ്ബര്‍ ബോട്ടില്‍ തുഴയുന്ന ചില ചിത്രങ്ങള്‍ ഇറങ്ങിയത്.
ഇവ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും വൈറലാകുകയും ചെയ്തു. കുഞ്ഞാലിക്കുട്ടിയെ അനുകൂലി മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ രംഗത്തുവന്നപ്പോള്‍ സി.പി.എം പ്രവര്‍ത്തകര്‍ ഇത് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ട്രോളാക്കിമാറ്റി. കുഞ്ഞാലിക്കുട്ടി തുഴയല്‍ പഠിക്കുകയാണെന്ന് സി.പി.എം ട്രോളര്‍മാര്‍ പറഞ്ഞപ്പോള്‍ അതല്ല കുഞ്ഞാലിക്കുട്ടി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുകയാണെന്നാണ് മുസ്ലിംലീഗ് ട്രോളര്‍മാര്‍ ആരോപിച്ചത്.

പിന്നാമ്പുറ കഥകൾ

പിന്നാമ്പുറ കഥകൾ

വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് എടുത്ത ഫോട്ടോയാണിത്. വെള്ളിയാഴ്ച്ച രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന തിരക്കിലായിരുന്നു കുഞ്ഞാലിക്കുട്ടി. രാവിലെ മുതല്‍ ഉച്ചവരെ അഞ്ചോളം ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കുകയും ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ക്യാമ്പംഗങ്ങളെ സമാധാനിപ്പിക്കുകയും ചെയ്തു. അതോടൊപ്പംതന്നെ അരീക്കോട് വെറ്റിലപ്പാറ ഓടക്കയം നെല്ലിയായി കോളനിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ ഏഴ് പേരുടേ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

ആരോപണങ്ങൾ ഇങ്ങനെ

ആരോപണങ്ങൾ ഇങ്ങനെ

മുട്ടോളം വെള്ളത്തില്‍ കുഞ്ഞാലിക്കുട്ടി ബോട്ടില്‍ തുഴയുന്നതായാണ് മറ്റൊരു ആരോപണം. എന്നാല്‍ ഇത് ബോട്ടില്‍ കയറുമ്പോഴുള്ള ദൃശ്യം മാത്രമാണ്. പ്രവര്‍ത്തകര്‍ തള്ളിക്കൊണ്ടുപോയാണ് കുഞ്ഞാലിക്കുട്ടി അപ്പുറത്തെത്തിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യവും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

കെടുതിയിൽ കേരളം

കെടുതിയിൽ കേരളം

കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഭയാനകമായ അവസ്ഥയില്‍ കൂടി ആണ് കടന്നു പോയി കൊണ്ടിരിക്കുന്നത് .അപ്രതീക്ഷിതമായി ഉണ്ടായ പെരുമഴ സംസ്ഥാനത്തിന്റെ ബഹു ഭൂരി ഭാഗത്തെയും വിഴുങ്ങി കഴിഞ്ഞു .ജാതി മത പ്രായ ഭേദമന്യേ ജീവന്‍ പോലും തൃണവല്ഗണിച് ആയിരക്കണക്കിന് ആളുകള്‍ ആണ് രക്ഷ പ്രവര്‍ത്തനത്തിന് ഇറങ്ങിയിരിക്കുന്നത് .സഹ ജീവികളോട് ഉള്ള അടങ്ങാത്ത സ്‌നേഹം ഓരോ രക്ഷ പ്രവര്‍ത്തകരുടെയും മുഖത്ത് തെളിഞ്ഞു കാണാം .

അനാവശ്യ വിവാദം

അനാവശ്യ വിവാദം

രണ്ടു ദിവസമായി രാഷ്ട്രീയ പരമായ ഒരു അവകാശ വാദങ്ങളും ഉന്നയിക്കാതെ എല്ലാവരും പരസപരം ഒറ്റക്കെട്ടായി തന്നെ മുന്‍ പന്തിയില്‍ ഉണ്ടായിരുന്നു. ഇതെല്ലം നടന്നു കൊണ്ടിരിക്കുമ്പോള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ മുട്ടോളം പോലും വെള്ളമില്ലാത്ത സ്ഥലത്തു കൂടി മലപ്പുറം എം പി കുഞ്ഞാലിക്കുട്ടി ഒരു ബോട്ടില്‍ ചിരിച്ചു കൊണ്ട് കളിക്കുന്ന ഫോട്ടോ വൈറല്‍ ആയത്

കൂടുതൽ pk kunjalikutty വാർത്തകൾView All

English summary
Kerala floods live updates: Reality behind PK Kunjalikkutty viral photo

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more