കല്ലും ഓലയും വരെ രക്ഷാ ആയുധം; മരണവക്കില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ഇവര്‍... ചേട്ടാ എന്ന വിളി...
കോട്ടയം: അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ജനങ്ങളെ തീരാ ദുരിതത്തിലേക്കാണ് എടുത്തെറിഞ്ഞത്. അതിനിടയിലും ചിലരുടെ രക്ഷപ്പെടല്‍ ആരെയും അത്ഭുതപ്പെടുത്തും. പന്തളത്ത് തോട്ടിലെ ഒഴുക്കില്‍ വീണ കാറിലുണ്ടായിരുന്ന വ്യക്തിയെ രക്ഷപ്പെടുത്തിയത് കല്ലെറിഞ്ഞ് ചില്ല് പൊട്ടിച്ചാണ്. കോട്ടയം പുല്ലുപാറയ്ക്ക് സമീപം കുത്തൊഴുക്കില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും നടത്തിയ ഇടപെടല്‍ കൈയ്യടി നേടുന്ന മറ്റൊരു സംഭവവമുണ്ടായി.
തിരുവനന്തപുരത്ത് തകര്‍ന്ന വീട്ടില്‍ നിന്ന് 22 ദിവസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെയുള്ളവരെയാണ് രക്ഷിച്ചത്. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് കൊല്ലം ജില്ലയില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയില്‍ സര്‍വസജ്ജരമായി എത്തിക്കഴിഞ്ഞു. ദുരന്തഭൂമിയില്‍ അല്‍പ്പം ആശ്വാസം നല്‍കിയ സംഭവങ്ങള്‍ വിശദീകരിക്കാം...

പന്തളം പൂഴിക്കാട് തോണ്ടുകണ്ടം പാലത്തിന് സമീപമുള്ള ബാഡ്മിന്റര്‍ ക്ലബ്ബില്‍ കളിക്കാന്‍ പോകുകയായിരുന്നു ജോര്‍ജ്ജുകുട്ടി എന്ന 68കാരന്‍. കരിങ്ങാലി വലിയതോടിനരികിലൂടെ കാര്‍ ഓടിച്ചുവരികയായിരുന്നു ഇദ്ദേഹം. ഈ വേളയിലാണ് ടയര്‍ താഴ്ന്നതും പിന്നീട് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞതും. നല്ല കുത്തൊഴുക്കായിരുന്നു തോട്ടില്‍.

ഗ്ലാസിട്ട കാറിനുള്ളില്‍ കുടുങ്ങിയ ജോര്‍ജുകുട്ടിക്ക് ശ്വാസം കിട്ടിയില്ല. രക്ഷപ്പെടാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആരെയും കണ്ടില്ല. ഈ വേളയിലാണ് നിധീഷ് കുമാര്‍ എന്ന ഓട്ടോ ഡ്രൈവര്‍ ഓട്ടംകഴിഞ്ഞ് അതുവഴി വന്നത്. കാറില്‍ ലൈറ്റ് കണ്ടതോടെ അകത്ത് ആളുണ്ടെന്ന് ബോധ്യമായി. എന്തുചെയ്യണമെന്ന് അറിയാതെ അല്‍പ്പമൊന്ന് പരിഭ്രമിച്ചെങ്കിലും നിധീഷ് കല്ലെടുത്ത് എറിഞ്ഞ് കാറിന്റെ ചില്ലുടച്ചു.

ആദ്യം വിന്‍ഡോ ഗ്ലാസിനാണ് എറിഞ്ഞത്. എന്നാല്‍ പൊട്ടിയില്ല. ശേഷം പിന്‍വശത്തെ ചില്ല് എറിഞ്ഞ് പൊട്ടിച്ചു. ഇതുവഴി ജോര്‍ജ് കുട്ടി പുറത്ത് കടന്നു. ശേഷം വഴിയില്‍കിടന്ന ഓല മടല്‍ എറിഞ്ഞ് കൊടുത്തു. ചിറയില്‍ വിജയന്‍ എന്നയാളും അപ്പോഴേക്കും സ്ഥലത്തെത്തി ജോര്‍ജുകുട്ടിയെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. കായംകുളം റെയില്‍വെ സ്റ്റേഷന്‍ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറാണ് നിധീഷ് കുമാര്‍.

കോട്ടയം പുല്ലുപാറയ്ക്ക് സമീപമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ട വിനോദ സഞ്ചാരികളെ രക്ഷിച്ചത് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്നാണ്. പാറകളും മണ്ണുമെല്ലാം ഒലിച്ചെത്തി ഗതാഗതം തടസപ്പെട്ടിരുന്നു. ഇവിടെയാണ് സഞ്ചാരികള്‍ കുടുങ്ങിയത്. എരുമേലിയില്‍ നിന്ന് പാഞ്ചാലിമേടിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. റോഡ് തടസം കാരണം ബസ് ഇവിടെ നിര്‍ത്തിയിട്ടതായിരുന്നു.

മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു കണ്ടക്ടര്‍ ജെയ്‌സണ്‍ ജോസഫ്. ഈ വേളയിലാണ് ഒരു ശബ്ദം കേട്ടത്. ചേട്ടാ... എന്ന വിളി. ഒരു കുട്ടിയും മുതിര്‍ന്നയാളും ഒഴുകിയെത്തി ബസിന്റെ പിന്‍ഭാഗം പിടിച്ച് ബഹളം വയ്ക്കുകയാണ്. ഉടനെ കണ്ടക്ടര്‍ പുറത്തിറങ്ങി സാഹസികമായി ഇവരെ രക്ഷിച്ചു. ഇവരാണ് കാറില്‍ കുടുങ്ങിയവരെ പറ്റി പറഞ്ഞത്. ശേഷം കാറിലുണ്ടായിരുന്നവരെയും രക്ഷിച്ചു. ഗുജറാത്തില്‍ നിന്നുള്ള സഞ്ചാരികളാണെന്ന് കരുതുന്നു. പീരുമേട് ആശുപത്രിയില്‍ ചികില്‍സയിലാണിപ്പോള്‍. അപകടകരമായ പരിക്കുകളില്ല.

തിരുവനന്തപുരം അമ്പൂരി ചാപ്പാറയില്‍ ഒഴുക്കില്‍പ്പെട്ട ഓട്ടോറിക്ഷയിലുണ്ടായിരുന്നവരെ അതിസാഹസികമായിട്ടാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. വെള്ളക്കെട്ടില്‍പ്പെട്ട് ഒഴുകി പോകുകയായിരുന്നു ഓട്ടോ. കയര്‍ കെട്ടി വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു നാട്ടുകാര്‍. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭയാനകമായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

തിരുവനന്തപുരത്തെ മുടവന്‍മുകളില്‍ വീടിന് മുകളില്‍ അടുത്ത വീട്ടിലെ മതില്‍ തകര്‍ന്നു വീണു. 22 വയസുള്ള കുഞ്ഞടക്കം കുടുംബത്തിലെ ആറ് പേരാണ് കുടുങ്ങിയത്. ഇവരെ ഫയര്‍ഫോഴ്‌സ് എത്തിച്ചാണ് രക്ഷപ്പെടുത്തിയത്. വീട് പൂര്‍ണമായും തകര്‍ന്നു. ഇതില്‍ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ കോണ്‍ക്രീറ്റനടിയില്‍ കുടങ്ങിയിരുന്നു. ഏറെ നേരത്തെ ശ്രത്തിനൊടുവില്‍ കോണ്‍ക്രീറ്റും മണ്ണും നീക്കം ചെയ്താണ് ഇവരെ പുറത്തെടുത്തത്.












Click it and Unblock the Notifications