കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ കനക്കും; കേരളത്തിലെ 12 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിയോടു കൂടിയ മഴക്കും സാധ്യത; ജാഗ്രത !

Google Oneindia Malayalam News

തിരുവനന്തപുരം : കേരളത്തിൽ ഇന്നും കനത്ത മഴ തുടർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകൾ ഒഴുകെ കേരളത്തിലെ ബാക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.

വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. അതേസമയം, മലയോര മേഖലകളിൽ മഞ്ഞ അലോട്ട് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ചില മലയോര പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും ലഭിച്ചിരുന്നു.

k

ഈ പ്രദേശങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അതേസമയം , ഓറഞ്ച് അലട്ടിന് സമാനമായ മഴ മുന്നറിയിപ്പാണ് മലയോര മേഖലകളിൽ ഇന്നും ഉള്ളത്. സാധാരണ 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലിമീറ്റർ മഴ വരെ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഇന്നും വിവിധ ജില്ലകളിൽ ശക്തമായ ഇടിയോടുകൂടിയ മഴക്കാണ് സാധ്യതയെന്ന് വകുപ്പ് പ്രവചിക്കുന്നു. താഴ്ന്ന പ്രദേശങ്ങൾ, ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യത മലയോര പ്രദേശങ്ങൾ, നദീതീരങ്ങൾ എന്നിവിടങ്ങളിൽ അതീവ ജാഗ്രത പാലിക്കണം. ഈ മേഖലകളിൽ ഇന്നലെ വലിയ അളവിൽ മഴ ലഭിച്ചതായാണ് റിപ്പോർട്ട്. 2018, 2019, 2020, 2021 എന്നീ വർഷങ്ങളിൽ ഉരുൾപൊട്ടൽ -മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത സ്വീകരിക്കേണ്ടതാണ്.

സര്‍ക്കാര്‍ വീണു.... അടുത്തത് സഖ്യം? കോണ്‍ഗ്രസും ശിവസേനയും തെറ്റുന്നു, കാത്തിരുന്ന് ബിജെപി!!

ഇതിന് പുറമെ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ മറ്റ് പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ഈ പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും സാഹചര്യം കണക്കിലെടുത്ത് അപകട സാധ്യത മുന്നിൽ കാണേണ്ടതാണ്. ഇതിന് പുറമെ , ആവശ്യമായ ജാഗ്രത നിർദ്ദേശങ്ങളും സ്വീകരിക്കണം.

നടിയുമായി സംസാരിച്ചു, അവള്‍ ഷൂട്ടിലായിരുന്നു.... നിയമപരമായി മുന്നോട്ട് പോകുമെന്ന് ഭാഗ്യലക്ഷ്മിനടിയുമായി സംസാരിച്ചു, അവള്‍ ഷൂട്ടിലായിരുന്നു.... നിയമപരമായി മുന്നോട്ട് പോകുമെന്ന് ഭാഗ്യലക്ഷ്മി

അതേസമയം , 15 മുതൽ 17 വരെയുളള ദിവസങ്ങളിൽ ഈ ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ ഉണ്ടാകും. 16 -ന് തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രത നിർദ്ദേശം നൽകുന്നു. 16 -ാം തീയതി തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും 17 - ന് കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ടാകും.

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
kerala rain update: Heavy rain likely in Kerala today; Yellow alert in these 12 districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X