സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 7 ജില്ലകളില്‍ ദുരന്തനിവാരണ സേന, 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏഴ് ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചു. തൃശൂരില്‍ രണ്ട് സംഘങ്ങളും ഇടക്കി, വയനാട്, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഓരോ സംഘത്തെയാണ് ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും കാലാവസ്ഥ വിഭാഗം മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഉള്‍പ്പടെയുള്ള ജില്ലകള്‍ ഒഴികെ ബാക്കി എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ചക്രവാതചുഴിയാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. ചക്രവാതചുഴിയുടെ സ്വാധീനഫലമായി കൂടുതല്‍ മേഘങ്ങള്‍ കേരള തീരത്തേക്ക് അടുക്കുകയാണ്. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത കൂടിയതും കൂടുതല്‍ മഴ മേഘങ്ങളെത്താന്‍ കാരണമാണ്. നിലവില്‍ ചക്രവാതചൂഴി ബംഗളൂര്‍ മേഖലയിലേക്കാണ് മാറിയത്. മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാശ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊളിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തൃശൂര്‍ പൊരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് ലെവലിലേക്ക് ഉയര്‍ന്നിട്ടുള്ളതിനാല്‍ ഇന്ന് (മെയ് 19) രാവിലെ ഒമ്പതു മണിക്ക് ശേഷം ഏതുസമയവും ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ കളക്ടകര്‍ അറിയിച്ചു. എറണാകുളം ജില്ലയില്‍ കാലവര്‍ഷം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. ജില്ല -താലൂക്ക് -തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിലുള്ള കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി. ആരോഗ്യം, അഗ്‌നിരക്ഷസേന, പോലീസ്, തീരദേശ പോലീസ് , ഫീഷറീസ് തുടങ്ങിയ വകുപ്പുകളും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയെയും ജില്ലയില്‍ വിന്യസിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളില്‍ വെള്ളക്കെട്ടുണ്ടായത് ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. വെള്ളം കയറുന്ന സ്ഥിതിയിലേക്കെത്തിയതോടെ ചങ്ങമ്പുഴ നഗറില്‍ ആളുകളെ ഒഴിപ്പിച്ച് തുടങ്ങി.ഭൂതത്താന്‍കെട്ട് ഡാമിന്റെ 10 ഷട്ടറുകള്‍ ഉയര്‍ത്തി. നെടുങ്കണ്ടത്ത് വീടിന് മുകളിലേക്ക് മരം വീണു. കോഴിക്കോട് കൊയിലാണ്ടിയില്‍ മരം വീണ് മണിക്കൂറുകള്‍ ഗതാഗതം തടസപ്പെട്ടു.

അതേസമയം, ഭൂതത്താന്‍ കെട്ടിന്റെ പത്ത് ഷട്ടറുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. എട്ട് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും രണ്ട് ഷട്ടറുകള്‍ 50 സെമി വീതവുമാണ് ഉയര്‍ത്തിയത്. 34.95 ആണ് ഡാമിന്റെ പരമാവധി ജലസംഭരണശേഷി. ഇപ്പോഴത്തെ നില 32.10 ആണ് ഇടമലയാറില്‍ നിന്നും ലോവര്‍പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളമെത്തിയതോടെയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമാകുകയും ചെയ്തതോടെയാണ് ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനമായത്.

2022 മെയ് 21 വരെ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യത. വരും ദിവസങ്ങളില്‍ വേലിയേറ്റത്തിന്റെ നിരക്ക് (രാവിലെ 11 മുതല്‍ ഉച്ചക്ക് 2 വരെയും, രാത്രി 10.30 മുതല്‍ അര്‍ധരാത്രി വരെയും) സാധാരണയില്‍ കൂടുതലാവാന്‍ സാധ്യത ഉള്ളതിനാല്‍ തീരദേശങ്ങളില്‍ ഉള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. വേലിയേറ്റ സമയങ്ങളില്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളില്‍ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും സാധ്യതയുണ്ട്. തീരദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതകര്‍ അറിയിച്ചു.












Click it and Unblock the Notifications