പത്തനംതിട്ടയിലും കോട്ടയത്തും കനത്ത മഴ, നാലിടത്ത് ഉരുൾപൊട്ടിയതായി വിവരം, കാർ ഒലിച്ച് പോയി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലുമാണ് മഴ ശക്തമായിരിക്കുന്നത്. പത്തനംതിട്ടയില്‍ മലയോര മേഖലയില്‍ മൂന്നിടത്ത് ഉരുള്‍ പൊട്ടിയതായാണ് വിവരം. സീതത്തോട് കോട്ടമണ്‍പാറ, റാന്നി കുറുമ്പന്‍മൂഴി പനംകുടന്ത വെള്ളച്ചാട്ടത്തിന് സമീപം, അങ്ങമൂഴി തേവര്‍മല വനമേഖല എന്നിവിടങ്ങളിലായാണ് ഉരുള്‍പൊട്ടിയതായി സംശയിക്കുന്നത്.
മഴ കനത്തതോടെ കക്കാട്ടാറില്‍ ജലനിരപ്പ് ഉയരുകയാണ്. കോട്ടമണ്‍പാറയില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാര്‍ വെള്ളത്തില്‍ ഒലിച്ച് പോയി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലക്ഷ്മീഭവനില്‍ സഞ്ജയന്റെ കാറാണ് ഒഴുകിപ്പോയത്. ഇദ്ദേഹത്തിന്റെ വീടിന് സമീപത്തുണ്ടായിരുന്ന തൊഴുത്തും തകര്‍ന്നിട്ടുണ്ട്. കുരുമ്പന്‍മുഴി ക്രോസ്വേ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കോട്ടമണ്‍പാറ പാലത്തിന്റെ അപ്രോച്ച് റോഡ് കുത്തൊഴുക്കില്‍ തകര്‍ന്നിരിക്കുകയാണ്.

പമ്പ മണിമലയാർ അച്ചൻകോവിലാർ എന്നിവയുടെ തീരങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശിച്ചു. ക്യാമ്പുകളിലേക്കും, സുരക്ഷിത ഇടങ്ങളിലേക്കും മാറേണ്ടതാണ്. ക്യാമ്പുകളിലുള്ളവർ വീടുകളിലേക്ക് മടങ്ങരുത്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരും ക്യാമ്പുകളിലേക്ക് മാറേണ്ടതാണ്. ജില്ലയുടെ പല ഭാഗങ്ങളിലും അതിശക്തമായ മഴയുണ്ടെന്നും മന്ത്രി പറഞ്ഞു.
''വനമേഖലയിൽ ഉരുൾ പൊട്ടലുകൾ ഉണ്ടായതായി വിവരം ലഭിക്കുന്നു. ആങ്ങമൂഴി കോട്ടമൺ പാറയിലും , പ്ലാപ്പള്ളി ഭാഗത്ത് വനത്തിലും ഉരുൾ പൊട്ടൽ ഉണ്ടായി. ഉരുൾ പൊട്ടലിൽ കോട്ടമൺ പാറയിൽ വീട് തകർന്നു. ഉരുൾ പൊട്ടലിൽ ഉണ്ടായ വെള്ള പാച്ചിലിൽ വണ്ടികൾ ഒഴുകി പോയതായി റിപ്പോർട്ടുണ്ട്. ആളപായം ഒരിടത്തുമില്ല. കോന്നി താലൂക്കിൽ കഴിഞ്ഞ രണ്ടു മണിക്കൂറിൽ 7.4 സെന്റിമീറ്റർ മഴ പെയ്തു. ഇപ്പോഴും മഴ തുടരുകയാണ്'' എന്നും മന്ത്രി വ്യക്തമാക്കി.
Recommended Video
കോട്ടയം ജില്ലയിലെ മുണ്ടക്കയം വണ്ടന്‍ പതാലിലും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപകടത്തില്‍ ആളപായമില്ല. മുണ്ടക്കയത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. തോടുകള്‍ കരകവിഞ്ഞതോടെ മുണ്ടക്കയത്തും എരുമേലിയിലുമടക്കം റോഡ് ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ജില്ലയില്‍ മഴ കനത്തത്. കാഞ്ഞിരപ്പള്ളി ടൗണിലും വെള്ളം കയറുന്നുണ്ട്. വീണ്ടും ഉരുള്‍പൊട്ടലിനുളള സാധ്യത പ്രവചിക്കപ്പെട്ടിരുന്നതിനാല്‍ കൂട്ടിക്കലിലും പൂഞ്ഞാറിലുമുളള കുടുംബങ്ങളെ നേരത്തെ തന്നെ മാറ്റി പാര്‍പ്പിച്ചിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications