കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്രാടപ്പാച്ചിൽ വെള്ളത്തിലാകുമോ? ഇന്ന് 12 ജില്ലകളിൽ തീവ്ര മഴ, ജാഗ്രത

Google Oneindia Malayalam News

തിരുവനന്തപുരം: ഉത്രാട ദിനമായ ഇന്ന് സംസ്ഥാനത്ത് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇന്ന് യാതൊരു അലർട്ടും പ്രഖ്യാപിച്ചിട്ടില്ലെന്നത് ആശ്വാസമാണ്. ഇന്നലെ തിരുവനന്തപുരത്തും കൊല്ലത്തും റെഡ് അലർട്ടായിരുന്നു. കനത്ത മഴയായിരുന്നു ഇവിടെ പെയ്തത്.

1


സംസ്ഥാനത്തെങ്ങും ചൊവ്വാഴ്ച കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. മൂന്നാർ മേഖലയിൽ പെയ്ത മഴയിൽ വട്ടവടയിൽ പയിടത്തും വീടുകളുടെ സംരക്ഷണ ഭിത്തി തകർന്നു. വ്യാപകമായി കൃഷി നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും മണ്ണിടിച്ചലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. മരങ്ങളും പോസ്റ്റുകളും വീണതോടെ വൈദ്യുതിയും തടസപ്പെട്ടു.

2


ആലപ്പുഴയിൽ ശക്തമായ കാറ്റിലും മഴയിലും 17 വീടുകൾ ഭാഗികമായി തകർന്നു. ചെങ്ങന്നൂർ താലൂക്കിൽ നാല് വീടുകളും കാർത്തികപള്ളി രണ്ട്, മാവേലിക്കര എട്ട്, കുട്ടനാട് മൂന്ന് എന്നിങ്ങനെയാണ് വീടുകൾക്ക് തകർ സംഭവിച്ചത്. മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ എൻ ഡി ആർ എഫ് ടീമിനെ വിന്യസിച്ചു.

റോബിനോ ആരതിയോ ആരാണ് പ്രൊപ്പോസ് ചെയ്തത്? വിവാഹം എന്ന്? തുറന്ന് പറഞ്ഞ് റോബിൻ, വൈറൽറോബിനോ ആരതിയോ ആരാണ് പ്രൊപ്പോസ് ചെയ്തത്? വിവാഹം എന്ന്? തുറന്ന് പറഞ്ഞ് റോബിൻ, വൈറൽ

3


പത്തനംതിട്ടയിൽ മഴയെ തുടർന്ന് 37 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കോഴഞ്ചേരി താലൂക്കിലും തിരുവല്ല താലൂക്കുകളിൽ ഓരോ ക്യാമ്പുകൾ വീതമാണ് തുറന്നിരിക്കുന്നത്. കോഴഞ്ചേരി താലൂക്കിലെ ക്യാമ്പില്‍ ഒന്‍പത് കുടുംബങ്ങളിലെ 34 പേരും തിരുവല്ല താലൂക്കിലെ ക്യാമ്പില്‍ മൂന്നു കുടുംബങ്ങളിലെ മൂന്നു പേരുമാണ് കഴിയുന്നത്. ജില്ലയില്‍ ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ആറുവരെയുള്ള കാലയളവില്‍ ഒരു വീട് പൂര്‍ണമായും ആറു വീട് ഭാഗികമായും തകര്‍ന്നിട്ടുണ്ട്. തിരുവല്ല, മല്ലപ്പള്ളി, കോന്നി താലൂക്കുകളില്‍ രണ്ടു വീതം വീടുകളാണ് ഭാഗികമായി തകര്‍ന്നിട്ടുള്ളതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ട്വിറ്ററിൽ താരം മോദി തന്നെ;എത്ര ഫോളോവേഴ്സ് എന്നല്ലേ അറിയാം

4


കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി മേഖലയിൽ കനത്ത മഴയിൽ വനത്തിനുള്ളിൽ ഉരുൾപ്പൊട്ടി. എറണാകുളത്ത് മഴ കനത്തതോടെ ഇടമലയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ഡാമിന്റെ ഷട്ടറുകൾ തുറക്കുകയും ചെയ്തിരുന്നു. ഡാമിന്റെ രണ്ട് ഷട്ടറുകൾ 50 മുതൽ 125 സെന്റിമീറ്റർ വരെ തുറക്കാനായിരുന്നു അനുമതി നൽകിയത്.

'ദിൽഷയുടെ ആരാധകർ എങ്ങനെ ശാന്തരാകും?'; ഓണം ലുക്ക് കളറാക്കി കസറിയില്ലേ..വൈറൽ ഫോട്ടോകൾ

5


നാളെ ഓണ ദിനത്തിൽ കോഴിക്കോട്, കണ്ണൂർ , കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

'ദിലീപ് ചെയ്യുന്നത് കേസിനെ സഹായിരിക്കുന്നു, ദിലീപ് അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ കേസ് തീർന്നേനെ''ദിലീപ് ചെയ്യുന്നത് കേസിനെ സഹായിരിക്കുന്നു, ദിലീപ് അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ കേസ് തീർന്നേനെ'

English summary
Kerala Rain Updates; Heavy rain to hit 12 districts today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X