• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ അധിക മഴ ഉണ്ടാകില്ല; ജൂലൈ 13 - ന് ശേഷം മഴ സജീവമാകും; കെ രാജൻ

Google Oneindia Malayalam News

തിരുവനന്തപുരം : വരുന്ന ജൂലൈ 13 - ന് ശേഷം കേരളത്തിൽ മഴ സജീവമാകുമെന്ന് വ്യക്തമാക്കി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഇത്തവണ അധികം മഴ ലഭിക്കാൻ സാധ്യതയില്ല. ശക്തമായ മഴ ലഭിച്ചേക്കാം എന്ന സാഹചര്യത്തിൽ സർക്കാർ പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ സ്വീകരിച്ചു തുടങ്ങി.

സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിൽ കൺട്രോൾ റൂമുകൾ സജ്ജമാക്കി. സാഹചര്യം മനസ്സിലാക്കി ആവശ്യമാണെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുവാനും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിലുടനീളം നാല് ലക്ഷം പേരെ താമസിപ്പിക്കാൻ 3,071 കെട്ടിടങ്ങൾ നിലവിൽ സജ്ജമാണെന്ന് കെ രാജൻ കൂട്ടിച്ചേർത്തു.

ദുരന്ത ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന്റെ ഭാഗമായി സർക്കാർ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിലവിൽ അവധി എടുത്തിരിക്കുന്ന ഉദ്യോഗസ്ഥരോട് തിരികെ എത്തണമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്.

മഴക്കാല മുന്നൊരുക്കങ്ങൾ തൃശ്ശൂർ ജില്ലയിൽ വിലയിരുത്തിയത്തിന് പിന്നാലെയാണ് കെ രാജന്റെ പ്രതികരണം. ഇരുപത്തയ്യായിരം രൂപ വീതം ഓരോ വില്ലേജിനും അടിയന്തര ഫണ്ട് അനുവദിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. ഓരോ ജില്ലകൾക്കും ആവശ്യാനുസരണം ദുരന്ത നിവാരണ ഫണ്ടിൽ നിന്നും പണം അനുവദിക്കാനാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം, വടക്കൻ കേരളത്തിൽ അടക്കം ശക്തമായ മഴ പെയ്യുകയാണ്. ഇതിന് പുറമേ മഹാരാഷ്ട്ര, കർണാടക ഗോവ എന്നീ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. ഇനി വരും ദിവസങ്ങളിൽ മഴ തുടർന്നേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന പ്രവചനം. ഇതിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

കാസർഗോഡ് ജില്ലയിൽ മഴ തുടരുന്നു; 4 ദിവസം കൂടി യെല്ലോ അലർട്ട്കാസർഗോഡ് ജില്ലയിൽ മഴ തുടരുന്നു; 4 ദിവസം കൂടി യെല്ലോ അലർട്ട്

അറബിക്കടലിൽ നിന്ന് കാലവർഷ കാറ്റ് ഉണ്ടാകാൻ ഇടയുണ്ട്. ശക്തമായ തിരമാലകൾക്ക് സാധ്യത കാണുന്നതായി കാലാവസ്ഥ നിരീക്ഷ കേന്ദ്രം വ്യക്തമാക്കുന്നു. അതിനാൽ, മലയോര മേഖലകളിൽ വസിക്കുന്ന ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണം എന്നുമാണ് നിർദ്ദേശം നൽകുന്നത്.

വെറുമൊരു യാത്രയല്ല, ഈ സ്ഥലങ്ങള്‍ നിങ്ങളെ വേറെ ലെവലിലെത്തിക്കും

Recommended Video

cmsvideo
  വിക്രമിന് ആന്‍ജിയോ പ്ലാസ്റ്റി ചെയ്തു; ആശുപത്രിയില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ | *Kerala

  അതേസമയം, നിലവിലെ മഴയ്ക്ക് കാരണം, ഗുജറാത്ത്‌ തീരം മുതൽ കർണാടക തീരം വരെയുള്ള ന്യൂന മർദ്ദ പാത്തിയും കച്ചിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ ഉളള ന്യൂന മർദ്ദവുമാണ്. ഇവയക്ക് പുറമെ, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്.

  English summary
  kerala rain updates; Minister K Rajan said, rain will be active in Kerala after July 13 th
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X