സംസ്ഥാനത്ത് മഴ തുടരുന്നു; 13 ജില്ലകളില്‍ യെല്ലോ അലർട്ട്, പത്തനംതിട്ടയില്‍ സ്കൂളുകള്‍ക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. അടുത്ത 5 ദിവസവും കേരളത്തിലെ മലയോര മേഖലയിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നു. കാസർകോട് ഒഴികേയുള്ള 13 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണം. മലയോര മേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവിടങ്ങളിൽ അതീവ ജാഗ്രത പാലിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കുകയും ആവശ്യമായ ഘട്ടങ്ങളിൽ മാറി താമസിക്കാൻ തയ്യാറാവുകയും വേണമെന്നും സർക്കാർ അറിയിച്ചു.

പെട്ടെന്നുണ്ടാകുന്ന മഴയെത്തുടർന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാകാനും നദികളിലെ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. മഴയുടെ സാഹചര്യം നോക്കി ക്യാമ്പുകളിലേക്ക് മാറി താമസിക്കണം. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രകളും, ഇത്തരം പ്രദേശങ്ങളിലെ വിനോദസഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
സാരിയില്‍ അതിമനോഹരിയാണ് ദില്‍ഷ പ്രസന്നന്‍: ക്യൂട്ട്നെസ്സിനും ഒരു കുറമില്ല, പുത്തന്‍ ചിത്രങ്ങള്‍ കാണം

പത്തനംതിട്ടയിലും കോട്ടയത്തും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട മഴ തുടരുന്നതിനാൽ പത്തനംതിട്ട ജില്ലയിൽ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെയാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. കക്കി ആനത്തോട് ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ ശക്തമായ മഴയെത്തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ( 2022 ഓഗസ്റ്റ് 30 ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. ജില്ലയിൽ 43 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ രാത്രി തുടങ്ങിയ മഴയ്ക്ക് ശമനമില്ല.

അതേസമയം, പ്രവചനാതീതമായ കനത്ത മഴ ദുരന്തമായെന്നും ഓണക്കാലത്തെ കച്ചവടം പ്രതീക്ഷിച്ച് വ്യാപാരികള്‍ സംഭരിച്ച് വച്ചിരുന്ന സാധനങ്ങള്‍ നശിച്ച് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായതെന്ന് റാന്നി എംല്‍എല്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. കനത്തമഴയില്‍ നാശനഷ്ടമുണ്ടായ ചുങ്കപ്പാറയിലെ വ്യാപാര സ്ഥാപനങ്ങളും വെണ്ണിക്കുളം സെന്റ് ബെഹനാന്‍സ് സ്‌കൂളും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ക്കൊപ്പം സന്ദര്‍ശിച്ച് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചുങ്കപ്പാറ ടൗണിലെ അന്‍പതോളം വ്യാപാരസ്ഥാപനങ്ങളാണ് അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തില്‍ നശിച്ചത്. മണിമലയാറ്റില്‍ നിന്ന് മാത്രമല്ല, തോട്ടില്‍ നിന്നും വെള്ളം ഇരച്ചുകയറുകയായിരുന്നു. വ്യാപാരികളില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സുള്ളത്. അതുകൊണ്ട് തന്നെ വ്യാപാരികള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലേക്ക് കൊണ്ടുവരാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാതല അവലോകനസമിതി തീരുമാനിച്ചിട്ടുണ്ട്.

കൂടാതെ മുഖ്യമന്ത്രിയുടേയും റവന്യുമന്ത്രിയുടേയും പ്രത്യേക ശ്രദ്ധയിലും ഇക്കാര്യം പെടുത്തും. എഴുമറ്റൂരിലുണ്ടായ മണ്ണിടിച്ചിലില്‍ വീടുകള്‍ അപകടാവസ്ഥയിലാണ്. വെണ്ണിക്കുളം സെന്റ് ബെഹനാന്‍സ് സ്‌കൂളിലെ ശുചിമുറി ഇടിഞ്ഞ് തോട്ടിലേക്ക് വീണു. ജീവന് ഹാനിയുണ്ടാകാതെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചു. ഇടത്തറ കോളനിയിലെ അംഗങ്ങളെ ക്യാമ്പിലെത്തിച്ചുവെന്നും സഹായമെത്തിക്കാന്‍ വലിയ പരിശ്രമം നടത്തുമെന്നും എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും എംഎല്‍എ പറഞ്ഞു.

ചുങ്കപ്പാറയിലെ വ്യാപാരികള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ പ്രത്യേക റിപ്പോര്‍ട്ടായി സംസ്ഥാന സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലും സമീപ ജില്ലകളിലുമുണ്ടായ പ്രവചനാതീതമായ മഴയില്‍ കൈത്തോടുകള്‍ കര കവിയുകയും നദികളിലെ ജലനിരപ്പ് ഉയരുകയും ചെയ്യുകയായിരുന്നു. ചുങ്കപ്പാറയിലെ അന്‍പതോളം വ്യാപാരസ്ഥാപനങ്ങളാണ് നശിച്ചതെന്നും ഇവര്‍ക്ക് വേണ്ട കൈത്താങ്ങ് ഒരുക്കുമെന്നും കളക്ടര്‍ പറഞ്ഞു.












Click it and Unblock the Notifications