കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് ആശ്വാസം! മുഖ്യമന്ത്രി പറഞ്ഞ വാക്‌സിനുകള്‍ എത്തി... ലഭിച്ചത് നാലേമുക്കാല്‍ ലക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനം കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കൂടുതല്‍ വാക്‌സിന്‍ മെയ് 4 ന് തന്നെ എത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചിരുന്നു.

എന്തായാലും, മുഖ്യമന്ത്രി പറഞ്ഞ ആ വാക്‌സിന്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. കേന്ദ്ര പൂളില്‍ നിന്നുള്ള നാലേമുക്കാല്‍ ലക്ഷം വാക്‌സിന് ആണ് എത്തിയിരിക്കുന്നത്. ഇതില്‍ നാല് ലക്ഷം ഡോസുകളും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് ആണ്. ബാക്കി 75,000 ഡോസുകള്‍ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ ആണ്.

Coronavirus Vaccine

ഒരാഴ്ചയ്ക്ക് ശേഷം ആണ് കേരളത്തിലേക്ക് കേന്ദ്ര പൂളില്‍ നിന്ന് വാക്‌സിന്‍ എത്തുന്നത്. കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുന്ന കാര്യം പലവട്ടം കേന്ദ്ര സര്‍ക്കാരിനെ സംസ്ഥാനം അറിയിക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസത്തേക്കുള്ള വാക്‌സിനുകള്‍ മാത്രമേ സ്റ്റോക്ക് ഉള്ളൂ എന്ന് മുഖ്യമന്ത്രി തന്നെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

കേരളത്തിലെ വാക്‌സിന്‍ ക്ഷാമം പെട്ടെന്ന് തീരുമെന്ന് പ്രതീക്ഷിക്കാനാകാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ അപൂര്‍വ്വം കേന്ദ്രങ്ങളിലൂടെ മാത്രമാണ് വിതരണം നടന്നത്. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിന്‍ വിതരണം തുടങ്ങാനും സാധിച്ചിട്ടില്ല.

ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച പലരും രണ്ടാം ഡോസിനുള്ള കാലാവധി കഴിയുന്നതിന് തൊട്ടടുത്താണ്. ഇവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ പെട്ടെന്ന് നല്‍കാനുള്ള സംവിധാനം ഒരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇപ്പോഴെത്തിയ നാലേമുക്കാല്‍ ലക്ഷം ഡോസുകള്‍ അടുത്ത ദിവസം എറണാകുളത്തേയും കോഴിക്കോട്ടേയും മേഖലാ കേന്ദ്രങ്ങളില്‍ എത്തിക്കും.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

ഇതിനിടെയാണ് വാക്‌സിന്‍ ഉപയോഗത്തില്‍ ലോകത്തിന് മുന്നില്‍ കേരളം വീണ്ടും മാതൃകയായത്. ഓരോ വാക്‌സിന്‍ വയളിലും ഉണ്ടാകുന്ന വേസ്‌റ്റേജ് ഫാക്ടര്‍ പോലും ഉപയോഗപ്പെടുത്തിയാണ് ഒരു ലക്ഷത്തോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത്. സാധാരണ ഗതിയില്‍ വയളുകളില്‍ ഉപയോഗശൂന്യമായിപ്പോകും എന്ന രീതിയില്‍ അധികമായി നിറയ്ക്കുന്നതാണിത്. കേരളത്തിലെ നഴ്‌സിങ് ജീവനക്കാരുടെ മികവിന്റെ ഉദാഹരണം കൂടിയായി ഇത്. ലോകം മുഴുവന്‍ ഇക്കാര്യത്തില്‍ കേരളത്തെ അഭിനന്ദിയ്ക്കുകയാണിപ്പോള്‍.

വിക്ടേഴ്സ് ചാനൽ വഴി കോവിഡ് രോഗികൾക്ക് ഫോൺ ഇൻ കൺസൾട്ടേഷൻ നൽകും: മുഖ്യമന്ത്രിവിക്ടേഴ്സ് ചാനൽ വഴി കോവിഡ് രോഗികൾക്ക് ഫോൺ ഇൻ കൺസൾട്ടേഷൻ നൽകും: മുഖ്യമന്ത്രി

ഹൈദരാബാദ് മൃഗശാലയിലെ എട്ട് സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; നിര്‍ദേശവുമായി കേന്ദ്രംഹൈദരാബാദ് മൃഗശാലയിലെ എട്ട് സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; നിര്‍ദേശവുമായി കേന്ദ്രം

കോവിഡ് പ്രതിരോധം; ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ 17 ആംബുലന്‍സ് സര്‍വീസുകള്‍ക്ക് തുടക്കമായികോവിഡ് പ്രതിരോധം; ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ 17 ആംബുലന്‍സ് സര്‍വീസുകള്‍ക്ക് തുടക്കമായി

റാംപില്‍ അതീവ ഗ്ലാമറസായി ദീപിക പദുക്കോണ്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
COVID-19 vaccine to come in pill form ? | Oneindia Malayalam

English summary
Kerala Receives 4.75 lakh more dose Covid19 Vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X