കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ത്തവ്യപഥില്‍ കേരളത്തിന്റെ പെണ്‍കരുത്ത്; അഭിമാനമുയര്‍ത്തി കാര്‍ത്ത്യായനിയമ്മയും നഞ്ചിയമ്മയും

റിപബ്ലിക്ക് ദിനത്തില്‍ രാജ്യം ആറാടുമ്പോള്‍ അതിനൊത്ത് മുന്നേറി കേരളവും. ഇത്തവണത്തെ പരേഡില്‍ കേരളവും തിളങ്ങി. സ്ത്രീകള്‍ നിറഞ്ഞ് നിന്നതായിരുന്നു ഇത്തവണത്തെ കേരളത്തിന്റെ ടാബ്ലോ.

Google Oneindia Malayalam News
KERALA NARI SHAKTI

ദില്ലി: റിപബ്ലിക്ക് ദിനത്തില്‍ രാജ്യം ആറാടുമ്പോള്‍ അതിനൊത്ത് മുന്നേറി കേരളവും. ഇത്തവണത്തെ പരേഡില്‍ കേരളവും തിളങ്ങി. സ്ത്രീകള്‍ നിറഞ്ഞ് നിന്നതായിരുന്നു ഇത്തവണത്തെ കേരളത്തിന്റെ ടാബ്ലോ.

അട്ടപ്പാടിയിലെ ആദിവാസി യുവതികളുടെ ഇരുള നൃത്തവും, കണ്ണൂരിന്റെ ശിങ്കാരിമേളവും, ഒപ്പം പെണ്‍കരുത്തും, താളവും, ചന്തവും, ഒരുപോലെ സമന്വയിപ്പിച്ചാണ് കേരളം ഇത്തവണ നിശ്ചല ദൃശ്യമൊരുക്കിയത്.

ഇറാഖ് നഗരത്തില്‍ പറക്കുംതളിക; കണ്ടെത്തിയത് യുഎസ് ചാരവിമാനം, അന്വേഷണം പ്രഖ്യാപിച്ച് സൈന്യംഇറാഖ് നഗരത്തില്‍ പറക്കുംതളിക; കണ്ടെത്തിയത് യുഎസ് ചാരവിമാനം, അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

കര്‍ത്തവ്യപഥില്‍ സ്ത്രീശാക്തീകരണം എന്ന ആശയം മുന്‍നിര്‍ത്തിയാണ് കേരളം ടാബ്ലോ അവതരിപ്പിച്ചത്. ഇതിനായി 24 സ്ത്രീകളെ ഒരുക്കുകയും ചെയ്തു.

നാരീശക്തി പ്രമേയമാക്കിയുള്ള കേരളത്തിന്റെ ഫ്‌ളോട്ടിന് അഭിനന്ദനവും ലഭിച്ചു. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന സാക്ഷരതാ പഠിതാവും, 2018ലെ നാരീശക്തി പുരസ്‌കാര ജേതാവുമായ ആലപ്പുഴ ചേപ്പാട് സ്വദേശി കാര്‍ത്യായനിയമ്മയുടെ പൂര്‍ണകായ പ്രതിമ ഉള്‍പ്പെടുന്നതാണ് കേരളത്തിന്റെ ടാബ്ലോ.

ഇതൊന്നും കണ്ടില്ലെങ്കില്‍ കാണണം, ബക്കറ്റ് ലിസ്റ്റ് റെഡിയാക്കിക്കോ; എല്ലാം ഒന്നിനൊന്ന് മനോഹരം

കളരിപ്പയറ്റ്, ഗോത്രനൃത്തം, ചെണ്ടമേളം, എന്നീ നാടന്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടുന്ന ടാബ്ലോയില്‍ നഞ്ചിയമ്മയുടെ നാടന്‍പാട്ടും കേള്‍പ്പിച്ചു. വിവിധ മേഖലയിലുള്ള 24 സ്ത്രീകള്‍ അണിനിരന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മു അടക്കമുള്ള വിശിഷ്ട വ്യക്തികള്‍ ഫ്‌ളോട്ടിനെ കൈയ്യടിച്ച് അഭിനന്ദിച്ചു.

നഞ്ചിയമ്മയ്ക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത പാട്ട് കേരളം ഒരിക്കല്‍ കൂടി രാജ്യത്തിന് മുന്‍പിലേക്ക് വെച്ചു. ദേശീയ പതാകയും കൈയ്യിലേന്തി നില്‍ക്കുന്ന നഞ്ചിയമ്മയുടെ പ്രതിമയും ബേപ്പൂര്‍ ഉരുവിന്റെ മാതൃകയിലെത്തിയ ടാബ്ലോയില്‍ തലയെടുപ്പോടെ നിന്നു.

അത്ഭുത കാഴ്ച്ച ഭൂമിയിലെത്തി; പച്ച വാല്‍നക്ഷത്രം അത്യപൂര്‍വം, ഇന്ത്യയില്‍ ഈ സ്ഥലങ്ങളില്‍ മാത്രം കാണാംഅത്ഭുത കാഴ്ച്ച ഭൂമിയിലെത്തി; പച്ച വാല്‍നക്ഷത്രം അത്യപൂര്‍വം, ഇന്ത്യയില്‍ ഈ സ്ഥലങ്ങളില്‍ മാത്രം കാണാം

കഴിഞ്ഞ തവണത്തെ പരേഡില്‍ ശ്രീനാരായണ ഗുരുവിന്റെ ശില്‍പ്പം ഉള്‍പ്പെട്ട കേരളത്തിന്റെ ടാബ്ലോ കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. ഇത് വലിയ വിവാദമായിരുന്നു.

ചടയമംഗലത്തെ ജടായുപ്പാറയുടെ ദൃശ്യമാതൃകക്കൊപ്പം കേരളം തയ്യാറാക്കിയ നിശ്ചല ദൃശ്യത്തില്‍ ശങ്കരാചാര്യരുടെ ശില്‍പ്പം ഉള്‍ക്കൊള്ളിക്കണമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരുന്നു.

English summary
kerala republic days tableau gets praise for its women empowerment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X