കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു; കണ്ടെത്തിയത് ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: പ്രമുഖ കഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു. വഞ്ചിയൂരിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സതീഷ് ബാബുവും ഭാര്യയുമാണ് വഞ്ചിയൂരിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഭാര്യ നാട്ടില്‍ പോയതിനാല്‍ അദ്ദേഹം ഫ്‌ളാറ്റില്‍ തനിച്ചായിരുന്നു.

kerala

ഇന്നലെ രാത്രി ഏഴ് മണി മുതല്‍ അദ്ദേഹത്തെ പുറത്തുകണ്ടിട്ടില്ലെന്നാണ് അടുത്തുള്ള താമസക്കാര്‍ പറയുന്നത്. ഫ്‌ളാറ്റിന് മുന്നിലിട്ട പത്രം എടുത്തിരുന്നില്ല. ഇന്നലെ രാത്രി മരണം സംഭവിച്ചു എന്നാണ് കരുതുന്നത്. രാത്രി മുതല്‍ ഇദ്ദേഹത്തെ വിളിച്ചിട്ട് ഫോണ്‍ എടുത്തിരുന്നില്ല,. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിക്കുകായിരുന്നു. പൊലീസിന്റെ സഹായത്തോടെ ഫ്‌ളാറ്റിലെ വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് സതീഷ് ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ അസ്വഭാവികതയില്ലെന്നാണ് പൊലീസ് പറയുന്നത്. ആറ് മണിക്കുള്ളില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഫ്‌ളാറ്റിലെ മുറിക്കുള്ളിലെ തറയിലാണ് മൃതദേഹം കണ്ടെത്തിയത്. അതിക്രമിച്ച് കടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. സ്ഥലത്ത് ഫോറന്‍സിക്ക് സംഘം പരിശോധന നടത്തുന്നുണ്ട്.

മലയാള സാഹിത്യത്തിന് തന്റേതായ സംഭാവനകള്‍ നല്‍കിയ സതീഷ്ബാബു പയ്യന്നൂരിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ലളിതമായ ഭാഷയില്‍ എഴുതിയിരുന്ന അദ്ദേഹത്തിന്റെ കഥകള്‍ മലയാളി വായനക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്. ദൃശ്യമാധ്യമ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഭാരത് ഭവന്റെ മെമ്പര്‍ സെക്രട്ടറി എന്ന നിലയില്‍ സാംസ്‌കാരിക വിനിമയത്തിനുതകുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ സജീവമായി ഇടപെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സതീഷ് ബാബു പയ്യന്നൂരിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. എഴുത്തിനോടും കലാരംഗത്തോടും അടങ്ങാത്ത അഭിനിവേശമായിരുന്നു സതീഷ് ബാബുവിന്. അതുകൊണ്ടു തന്നെയാണ് ബാങ്ക് ജോലി ഉപേക്ഷിച്ച അദ്ദേഹം സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയത്. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയെന്ന നിലയിലും അദ്ദേഹം മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. സതീഷ് ബാബുവിന്റെ അപ്രതീക്ഷിത വിയോഗം കലാ, സാംസ്‌കാരിക മേഖലയ്ക്ക് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നെന്ന് വി ഡി സതീശന്‍ അറിയിച്ചു.

സതീഷ് ബാബു പയ്യന്നൂരിന്റെ നിര്യാണത്തില്‍ ബഹു. നിയമസഭാ സ്പീക്കര്‍ ശ്രീ. എ.എന്‍. ഷംസീര്‍ അനുശോചിച്ചു. എഴുത്തുകാരന്‍, ടെലിവിഷന്‍ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് സ്പീക്കര്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ സ്പീക്കറും പങ്കുചേര്‍ന്നു

English summary
Kerala Sahitya Akademi award winner Satheesh Babu Payyannur passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X