Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം അവധി 9 ദിവസം മാത്രം, തിയതികള്‍ അറിയാം, ക്രിസ്മസ് അവധിയിലും ആശ്വാസമില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഇത്തവണത്തെ ഓണം, ക്രിസ്മസ് അവധി ദിനങ്ങളില്‍ തീരുമാനമായി. പത്ത് ദിവസത്തെ അവധി പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടിയായി ഇത്തവണയും 9 ദിവസം വീതമാണ് അവധി. കഴിഞ്ഞ വർഷവും 9 ദിവസമായിരുന്നു അവധി ലഭിച്ചത്. അതിന് മുന്പൊക്കെ 10 ദിവസം കൃത്യമായി ഓണം, ക്രിസ്മസ് അവധി ലഭിച്ചിര്രുന്നു.

ഒന്നാം പാദവാർഷിക പരീക്ഷ സെപ്റ്റംബർ 4 മുതൽ 12 വരെ നടക്കുമെന്നാണ് റിപ്പോർട്ട്. 14 മുതൽ 22 വരെയാണ് ഓണാവ ധി. രണ്ടാം പാദവാർഷിക പരീക്ഷ, അഥവാ ക്രിസ്മസ് പരീക്ഷ ഡിസംബർ 12 മുതൽ 19 വരെയാണ്. ക്രിസ്മസ് അവധി 21 മുതൽ 29 വരെയാണ്. എൽ എസ് എസ്-യു എസ് എസ് പരീക്ഷകൾ ഫെബ്രുവരിയിലാണ് തീരുമാനിച്ചിരിക്കുന്നത്.

school-holiday

ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് ആദ്യ വാരവും ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 3 മുതൽ 28 വരെയും നടക്കും. മധ്യവേനൽ അവധിക്ക് മാർച്ച് 28ന് സ്കൂ‌ളുകൾ അടയ്ക്കുമെന്നും മനോരമ പത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മാർച്ച് ആദ്യവാരം പരീക്ഷ നടക്കുമെന്ന് പറയുന്ന ഒന്നു മുതൽ 9 വരെ ക്ലാസുകാർക്ക് അതുകഴി ഞ്ഞ് വീണ്ടും ക്ലാസുകൾ ഉണ്ടാകുമോ എന്നതിൽ വ്യക്‌തതയില്ല. കഴിഞ്ഞ വർഷത്തെ അക്കാദമിക് കലണ്ടറിലും സമാനമായ ആശയക്കുഴപ്പമുണ്ടായിരുന്നു.

പുതിയ വിദ്യഭ്യാസ കലണ്ടർ

അതേസമയം, പുതിയ വിദ്യാഭ്യാസ കലണ്ടറും കഴിഞ്ഞ ദിവസം പുറത്ത് വന്നിട്ടുണ്ട്. 25 ശനിയാഴ്ചകള്‍ പ്രവർത്തി ദിവസമാക്കിയാണ് പുതിയ കലണ്ടർ തയ്യാറാക്കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഇതോടെ അധ്യനദിനം 220 പൂർത്തീകരിക്കും. ജൂ​ൺ 15, 22, 29, ജൂ​ലൈ 20, 27, ആ​ഗ​സ്റ്റ്​ 17, 24, 31, സെ​പ്​​റ്റം​ബ​ർ ഏ​ഴ്, 28, ഒ​ക്​​ടോ​ബ​ർ അ​ഞ്ച്, 26, ന​വം​ബ​ർ ര​ണ്ട്, 16, 23, 30, ഡി​സം​ബ​ർ ഏ​ഴ്, ജ​നു​വ​രി നാ​ല്, 25, ഫെ​ബ്രു​വ​രി ഒ​ന്ന്, 15, 22, മാ​ർ​ച്ച്​ ഒ​ന്ന്, 15, 22 എന്നീശ​നി​യാ​ഴ്ച​ക​ളാ​ണ് പ്രവൃത്തി ദിനങ്ങളാക്കിയത് ​.

ജൂ​ൺ, ആ​ഗ​സ്റ്റ്, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ മൂ​ന്നും ന​വം​ബ​റി​ൽ നാ​ലും ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​ണ്​. ഇ​താ​ദ്യ​മാ​യാ​ണ്​ ഇ​ത്ര​യും ശ​നി​യാ​ഴ്​​ച​ക​ൾ കൂ​ട്ട​ത്തോ​ടെ അ​ധ്യ​യ​ന ദി​ന​മാ​ക്കു​ന്ന​ത്. നേ​ര​ത്തെ 204 അ​ധ്യ​യ​ന​ദി​നം ഉ​ൾ​പ്പെ​ടു​ത്തി ക​ല​ണ്ട​റി​ന്​ ധാ​ര​ണ​യാ​യി​രു​ന്നെ​ങ്കി​ലും 220 ദി​വ​സ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ ഹൈ​ക്കോട​തി ഉ​ത്ത​ര​വു​ണ്ടെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് 25 ശനിയാഴ്ചകൾ അധ്യയദിനമാക്കിയിരിക്കുന്നത്.

പുതിയ തീരുമാനത്തിനെതിരെ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ കൂ​ട്ട​ത്തോ​ടെ എ​തി​ർ​ത്തെ​ങ്കി​ലും കോ​ട​തി വി​ധി ന​ട​പ്പാ​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അവർക്ക് നൽകിയ മ​റു​പ​ടി. തുടർന്ന് 16 ശ​നി​യാ​ഴ്ചകൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി 220 അ​ധ്യ​യ​ന​ദി​നം നി​ശ്ച​യി​ച്ച്​ ക​ല​ണ്ട​ർ ത​യാ​റാ​ക്കുകയായിരുന്നു. ക​ഴി​ഞ്ഞ വ​ർ​ഷം 210 അ​ധ്യ​യ​ന​ദി​നം ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ക​ല​ണ്ട​ർ​ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് 205 ആക്കി കുറച്ചിരുന്നു. ഇപ്രാവശ്യവും അധ്യാപക സംഘടനകളുടെ ഭാഗത്ത് നിന്നും വലിയ എതിർപ്പാണ് ഉയർന്ന് വരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+