കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ യൂണിഫോം പരിഷ്‌കരിക്കുന്നു; അടുത്ത വര്‍ഷം എല്ലാവര്‍ക്കും കൈത്തറി യൂണിഫോം

അടുത്ത അധ്യയന വര്‍ഷം മുതല്‍ കൈത്തറി യൂണിഫോം ധരിച്ച് സ്‌കൂളില്‍ പോകാം.സര്‍ക്കാര്‍- എയ്ഡഡ് വേര്‍ തിരിവില്ലാതെ എല്ലാ സ്‌കൂളിലെയും കുട്ടികള്‍ക്ക് കൈത്തറി യൂണിഫോം സൗജന്യമായി നല്‍കും.

Google Oneindia Malayalam News

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കൊരു സന്തോഷ വാര്‍ത്ത. അടുത്ത അധ്യയന വര്‍ഷം മുതല്‍ കൈത്തറി യൂണിഫോം ധരിച്ച് സ്‌കൂളില്‍ പോകാം. യൂണിഫോമിനായി പണം ചെലവാക്കേണ്ടതില്ല. 1 മുതല്‍ 5 വരെ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായും 6,7,8, ക്ലാസുകാര്‍ക്ക് 2 ജോഡി യൂണിഫോം വാങ്ങുന്നതിനുള്ള പണവും ലഭിക്കും. ഇതിനുള്ള തുകയായി 82 കോടി രൂപ ധനകാര്യ വകുപ്പ് അനുവദിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് നെയ്ത്ത് സഹകരണ സംഘങ്ങളില്‍ നിന്നും തുണി സംഭരിച്ച് സ്‌കൂളുകള്‍ക്ക് കൈമാറും. അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം ലഭ്യമാക്കും.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി യൂണിഫോം നല്‍കാന്‍ മുന്‍പ് പദ്ധതികള്‍ ഒരുക്കിയിരുന്നുവെങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞില്ല. സര്‍വ്വ ശിക്ഷാ അഭയ മുഖേന പെണ്‍കുട്ടികള്‍ക്കും മുന്‍ഗണനാ വിഭാഗത്തിലുള്ള ആണ്‍കുട്ടികള്‍ക്കും സൗജന്യമായി യൂണിഫോം നല്‍കി വരുന്നുണ്ട്. പുതിയ പദ്ധതി പ്രകാരം എല്ലാവര്‍ക്കും സൗജന്യമായി യൂണിഫോം ലഭ്യമാക്കും. സര്‍ക്കാര്‍- എയ്ഡഡ് വേര്‍ തിരിവില്ലാതെ എല്ലാ സ്‌കൂളിലെയും കുട്ടികള്‍ക്ക് കൈത്തറി യൂണിഫോം സൗജന്യമായി നല്‍കും.

school

എസ്എസ്എ യും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി യൂണിഫോം നല്‍കും. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് എല്ലാവര്‍ക്കും യൂണിഫോം നല്‍കാനാണ് ലക്ഷ്യമിടുന്നത്. സ്‌കൂള്‍ തുറന്ന് മാസങ്ങള്‍ കഴിഞ്ഞും യൂണിഫോം ലഭിക്കാത്ത സംഭവങ്ങള്‍ ഒഴിവാക്കാനാണ് ഇത്തവണ ശ്രമിക്കുന്നത്. യൂണിഫോമിന്റെ നിറം അതത് സ്‌കൂളുകള്‍ക്ക് തിരഞ്ഞെടെുക്കാം. 20 ല്‍ അധികം നിറങ്ങളില്‍ നിന്ന് പ്രധാനാധ്യാപകര്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. നെയ്ത്തു സഹകരണ സംഘങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന പദ്ധതി കൂടിയാണിത്.

English summary
Kerala Government begins to promote khadi through schools. Coming academic year students get khadi uniform by free of cost. Uniform supply will complete before school opening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X