ലൈംഗിക പീഡനത്തിന് ഇരയായവരെ സര്‍ക്കാരും പീഡിപ്പിക്കുന്നു, കഴിഞ്ഞ 10 വര്‍ഷമായി നടക്കുന്നത് !!

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്കു സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക നല്‍കിയിട്ടില്ലെന്നു കണക്കുകള്‍ തെളിയിക്കുന്നു.

2015ല്‍ നിര്‍ഭയ പദ്ധതിക്കു കീഴില്‍ വിക്റ്റിം കോംപന്‍സേഷന്‍ ഫണ്ട് (വിസിഎഫ്) പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്നത്. എന്നാല്‍ രണ്ടു വര്‍ഷം പിന്നിട്ടിട്ടും കേരളത്തില്‍ ഒരാള്‍ക്കുപോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.

200 കോടതിയുടെ പദ്ധതി

ഒറ്റത്തവണയായി അംഗീകരിച്ച 200 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ പീഡനത്തിന് ഇരയായവര്‍ക്കായി ആരംഭിച്ചത്. നിലവില്‍ രാജ്യത്തെ സര്‍ക്കാരുകള്‍ക്കുള്ള നഷ്ടപരിഹാര ഫണ്ടുകള്‍ക്ക് പകരമാണ് ഇത് തുടങ്ങിയത്. ലൈംഗികാതിക്രമം, ആസിഡ് ആക്രമണം, കുട്ടികള്‍ക്കെതിരായ പീഢനം, മനുഷ്യക്കടത്ത് എന്നിവയില്‍ അകപ്പെട്ട ഇരകളെ മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ വിസിഎഫ് പദ്ധതി തുടങ്ങിയത്.

 കേരളത്തിന് ആനുകൂല്യം ലഭിക്കുന്നില്ല

വിസിഎഫിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ മുഴുവനായി പാലിക്കാത്തതിനാല്‍ കേരളത്തിന് ഇതുവരെ ഫണ്ടൊന്നും ലഭിച്ചിട്ടില്ല. സംസ്ഥാനത്തു പല കേസുകളും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കോടതി വിധിവരാതെ കിടക്കുകയാണെന്ന് സാമൂഹിക ക്ഷേമവകുപ്പ് വിഭാഗം ചൂണ്ടിക്കാട്ടുന്നു.

 കേരള സര്‍ക്കാര്‍ ചെയ്തിരുന്നത്

കുറ്റവാളികളില്‍ നിന്നു പിഴയായി ഈടാക്കുന്ന തുകയും മറ്റു ചില സംഭാവനകളുമാണ് കേരള സര്‍ക്കാര്‍ ഇതുവരെ പീഡനത്തിന് ഇരയായവര്‍ക്കു നഷ്ടപരിഹാരമായി നല്‍കിയിരുന്നത്. എന്നാല്‍ ഈ തുക വളരെ കുറച്ചു പേര്‍ക്കു മാത്രമേ ഇതുവരെ നല്‍കാന്‍ സര്‍ക്കാരിനായിട്ടുള്ളൂ.

സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

കേന്ദ്രത്തിന്റെ പദ്ധതിയായ വിസിഎഫിന്റെ ഭാഗമാവുന്നതിനായി അതിന് അനുസരിച്ചുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ അതിനു ഫലമുണ്ടായിട്ടില്ല.

English summary
Sex abuse survivors in Kerala have not been paid compensation, which has been reportedly pending for the last 10 years. Victim Compensation Fund (VCF) launched by the central government in 2015 under the Nirbhaya scheme to each state and union territory, was also not yet received by the victims in the state.
Please Wait while comments are loading...