കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിൽവർ ലൈൻ കേരളത്തിന് ഗുണം ചെയ്യില്ല,നാണക്കേടോ ബലഹീനതയോ സർക്കാർ കണക്കാക്കേണ്ടതില്ല' - ഉമ്മന്‍ ചാണ്ടി

Google Oneindia Malayalam News

ഡൽഹി: കെ റെയില്‍ വിഷയത്തിൽ വീണ്ടും പ്രതികരണവുമായി കോൺഗ്രസ്സ് മുതിർന്ന നേതാവ് ഉമ്മന്‍ ചാണ്ടി. പദ്ധതിയിലെ പ്രതിഷേധം സര്‍ക്കാര്‍ കണക്കിലെടുക്കണം എന്നാണ് ഉമ്മന്‍ ചാണ്ടി ആവിശ്യപ്പെട്ടത്. പ്രതിഷേധങ്ങളെ തുടർന്ന് കേരളത്തിൽ നടപ്പാക്കാൻ പോകുന്ന പദ്ധതി മാറ്റിവെക്കുന്നതിൽ നാണക്കേടോ ബലഹീനതയോ ആണെന്ന് സർക്കാർ കണക്കാക്കേണ്ടതില്ല.

കേരളത്തിൽ ഹൈ സ്പീഡ് റെയിൽ നടപ്പാക്കാൻ കഴിയില്ല. അതിനാലാണ് യു ഡി എഫ് സർക്കാർ അത് വേണ്ടെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വിഴിഞ്ഞം പദ്ധതി ഇതുവരെ റോ മെറ്റീരിയൽസ് ഇല്ലാത്തതിനാൽ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.

chandy

ആറൻമുള വിമാനത്താവളം പ്രതിഷേധം കണ്ടാണ് യുഡിഎഫ് സർക്കാര്‍ മാറ്റി വെച്ചത്. പല തരം അഭിപ്രായങ്ങളെ കണക്കിലെടുത്ത് വേണം പദ്ധതി നടപ്പിലാക്കാൻ. അത് സർക്കാരിന്‍റെ കടമയാണ്. പാർട്ടിയുടെ മികവുകളെ ഉയർത്തി കാട്ടിയാണ് ഉമ്മൻ ചാണ്ടി സംസാരിച്ചത്. കേരളത്തിലെ വികസന കാര്യത്തിൽ യു ഡി എഫ് പ്രത്യേക താൽപ്പര്യം എടുത്തിട്ടുണ്ട്.

കണ്ണൂർ എയർപോർട്ട്, കൊച്ചി മെട്രോ, നെടുമ്പാശ്ശേരി എയർപോർട്ട് എന്നിവ യു ഡി എഫ് സർക്കാരിന് ഉദാഹരണം ആണ്. എന്നാൽ, കേരളത്തിലെ ഒരു പദ്ധതി നടപ്പിലാക്കുമ്പോൾ ജനങ്ങളുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാറില്ല. സിൽവർ ലൈൻ പദ്ധതി കേരളത്തിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന് യോജിക്കുന്നതല്ലെന്നും ഇത് കേരളത്തില്‍ നടപ്പാകില്ലെന്നും ഉമ്മന്‍ ചാണ്ടി

അതേസമയം, സിൽവർ ലൈൻ പദ്ധതിയിൽ പ്രതികരണവുമായി ഇ ശ്രീധരൻ രംഗത്ത് എത്തിയിരുന്നു. ഡിപിആറിൽ പറഞ്ഞ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ പറ്റില്ലെന്ന് ശ്രീധരനും വ്യക്തമാക്കിയിരുന്നു. പദ്ധതിയിൽ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവിശ്യപ്പെട്ടു. പരിസ്ഥിതി ആഘാത പഠനത്തിന്റെ മറവിൽ സർക്കാർ ജനങ്ങളുടെ ഭൂമി ഏറ്റെടുക്കുകയാണ്. കേരളത്തിൽ സിൽവർ ലൈൻ പദ്ധതി നടക്കില്ല എന്നും ശ്രീധരൻ വ്യക്തമാക്കിയിരുന്നു.

സാബുവിനെ കുഴിച്ച് മൂടിയത് ജീവനോടെ; ശ്വാസ കോശത്തിൽ മണ്ണിന്റെ അംശം; പോസ്റ്റ് മോർട്ടം റിപ്പോർട്ട്സാബുവിനെ കുഴിച്ച് മൂടിയത് ജീവനോടെ; ശ്വാസ കോശത്തിൽ മണ്ണിന്റെ അംശം; പോസ്റ്റ് മോർട്ടം റിപ്പോർട്ട്

പദ്ധതിയിൽ, പ്രഖ്യാപിച്ച സ്പീഡിൽ ട്രയിൻ ഓടിച്ചാൽ വലിയ അപകടം ഉണ്ടാകാൻ സാധ്യത ഉണ്ട്.കെ.റെയിൽ പദ്ധതി സർക്കാർ വൈകാതെ ഉപേക്ഷിക്കും എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതിക്ക് കേന്ദ്രത്തിൽ നിന്നും അനുമതി കിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് അംഗീകാരം നൽകാതെ ഭൂമി ഏറ്റടുക്കാൻ അനുവദിക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് നേരത്തെ താൻ ആവിശ്യപ്പെട്ടിരുന്നു. സാമൂഹികാഘാത പഠനത്തിന് കല്ലിടേണ്ട കാര്യമില്ല. പദ്ധതി ശരിയല്ല. അത് റയിൽവേ ബോർഡിന് ബോധ്യപ്പെട്ടതാണ്. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണ് കേരള സർക്കാർ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

English summary
kerala silver line project: oommen chandy reacted to kerala government over the project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X