Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ.റെയിൽ; 'പ്രശ്നം കണ്ടെത്തിയാൽ പരിഹരിക്കും, പിന്നെന്തിന് ഗോ ഗോ വിളികള്‍ ? മുഖ്യമന്ത്രി

കണ്ണൂര്‍: സിൽവർ ലൈൻ പദ്ധതിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാരിസ്ഥിതികാഘാത പഠനത്തിൽ എന്തെങ്കിലും തരത്തിലുളള പ്രശ്നം കണ്ടെത്തിയാൽ അത് പരിഹിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സർക്കാരിന്റെ നിലപാട് പ്രശ്നങ്ങൾ പരിഹരിക്കണം എന്ന് തന്നെ ആണ്. പിന്നെ എന്തിന് വേണ്ടി ആണ് ഇവിടെ ഗോ ഗോ വിളികൾ ?.കേന്ദ്ര സർക്കാരിന് എതിരെയും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനം ഉന്നയിച്ചിരുന്നു. കേരളത്തിലെ പല വികസന പ്രവർത്തനങ്ങളോടും കേന്ദ്ര സർക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിഷേധാത്മക നിലപാട് ആണ്.

pi

സിൽവർ ലൈൻ പദ്ധതിയ്ക്ക് കേന്ദ സർക്കാരിന്റെ അനുമതിയും പിന്തുണ വേണം. ഇത് കേരളം പ്രതിക്ഷിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ വികസനത്തിന്റെ ഭാഗമായി ആരെയും ബുദ്ധിമുട്ടിക്കില്ല എന്നും പിണറായി വിജയൻ വ്യക്തമാക്കി.
തില്ലങ്കേരിയില്‍ രക്തസാക്ഷി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സിൽവർ ലൈൻ പദ്ധതിയ്ക്ക് വേണ്ടി വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ ആരും കേരളത്തിൽ വഴിയാധാരം ആകില്ല. ഈ ഉറപ്പ് സംസ്ഥാന സർക്കാർ നേരത്തെ നൽകിയിട്ടുളളതാണ്. കേരളം മാറണം എങ്കില്‍ ഇവിടെ വന്‍കിട വികസന പദ്ധതികള്‍ ഉണ്ടാകണം എന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

കേരളത്തില്‍ ഒരു വികസന പദ്ധതിയും നടക്കരുത് എന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. മറ്റ് നാടുകളിലെ വികസനം കണ്ട് അന്ധാളിച്ച് നില്‍ക്കേണ്ടവരല്ല മലയാളികള്‍.നല്ല നാളെയ്ക്ക് വേണ്ടി ആണ് ഈ കേരളം നടന്ന് നീങ്ങുന്നത്. ചിലര്‍ പദ്ധതികളെ എതിര്‍ക്കുന്നു. എന്നാൽ, ഈ കാരണത്താൽ നാടിന് ആവശ്യം ആയ പദ്ധതികള്‍ ഉപേക്ഷിക്കില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, സിൽവർ ലൈൻ സർവ്വേ നടത്തുന്നത് ഭൂമി ഏറ്റെടുക്കലിന് അല്ലെന്ന സർക്കാർ വാദം പൊളിയുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങളാണ് പുറത്ത് വന്നിരുന്നത്.

സിൽവർ ലൈൻ പദ്ധതി കടന്ന് പോകുന്ന 11 ജില്ലകളിലെ ജില്ലാ ഭരണകൂടങ്ങൾ പുറത്തിറക്കിയ വിവരങ്ങളിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. തുടർ വിജ്ഞാപനങ്ങളിലും ഏറ്റെടുക്കേണ്ട ഭൂമിയുടെ നമ്പരുകളടക്കം കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. പദ്ധതി സംബന്ധിക്കുന്ന വിജ്ഞാപനം സർക്കാർ പുറത്ത് ഇറക്കിയത് 2021 ഒക്ടോബർ എട്ടിന് ആണ്.

സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടൽ സാമൂഹിക ആഘാത പഠനത്തിന് ആണെന്ന സർക്കാറിന്റെ വാദത്തിന് വിരുദ്ധമാണ് വിജ്ഞാപനം. എന്നാൽ, ഈ വിഷയത്തിൽ സർക്കാർ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. വിജ്ഞാപനത്തിലെ പരാമർശങ്ങൾ സാങ്കേതികം മാത്രം ആണെന്ന് ആയിരുന്നു സർക്കാർ നൽകിയ വിശദീകരണം. അത്യാവിശ്യം ആകുന്ന മുറയ്ക്ക് സർവേ സ്ഥലങ്ങളിലെ മരങ്ങൾ മുറിക്കാൻ അനുമതി ഉണ്ടെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

അതേസമയം, പദ്ധതിയുടെ ഭാഗമായി സർവേ കല്ല് സ്ഥാപിക്കുന്നതിൽ ജനങ്ങളുടെ ഭൂമി വില കൊടുത്ത് വാങ്ങാം എന്നും ഈ പുറത്തു വന്ന വിജ്ഞാപനത്തിൽ സൂചിപ്പിക്കുന്നുണ്ട്. സിൽവർ ലൈൻ പദ്ധതി സർക്കാർ മുന്നോട്ട് വയ്ക്കുന്ന പ്രധാന പദ്ധതികളിൽ ഒന്നാണ്. പദ്ധതിയിൽ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് സർക്കാർ പ്രത്യേക ഉദ്യോ​ഗസ്ഥനെ നിയമിച്ചിരുന്നു. ഇക്കാര്യവും പുറത്തായ വിജ്ഞാപനത്തിലൂടെയാണ് വ്യക്തമാകുന്നത്. സാമൂഹിക ആഘാത പഠനം ഭൂമി ഏറ്റെടുക്കലിന് മുന്നോടിയാണെന്ന് വെളിപ്പെടുത്തുന്നതാണ് ഈ വിജ്ഞാപനം.

കെ റെയിൽ കോർപറേഷന്റെ അനുമതിയോടെ പ്രത്യേക നിർദേശത്തിലാണ് നിയമനം നടത്തിയിരിക്കുന്നത്. ഐ എ എസ് ഉദ്യോഗസ്ഥൻ യു വി ജോസിനായിരുന്നു ലാന്റ് അക്വിസിഷൻ ഓഫീസറായി സർക്കാർ നിയമിച്ചത്. നിലവിൽ ഇദ്ദേഹം വിരമിച്ചു. 2021 ഒക്ടോബർ 21 - നായിരുന്നു ഇദ്ദേഹത്തിന്റെ നിയമനം എന്നതും വിജ്ഞാപനത്തിൽ വ്യക്തമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+