• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'തരൂർ യുഡിഎഫ് നിലപാടിനൊപ്പം'- സതീശൻ; 'പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയരുത്'- മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: വിവാദ പരാമർശങ്ങൾക്കും ചർച്ചകൾക്കും ഇടയായ വിഷയങ്ങളിൽ കോൺ​ഗ്രസ് എം പി ശശി തരൂരിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിൽവർ ലൈൻ വിഷയത്തിൽ ശശി തരൂർ യു ഡിഎഫ് നിലപാടിനറെ കൂടെയാണെന്നും സതീശൻ പറഞ്ഞു.

സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് യു ഡി എഫ് ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണ്. ഇക്കാര്യങ്ങളിൽ തരൂർ തനിക്ക് മറുപടി നൽകിയെന്നും സതീശൻ പറഞ്ഞു.

എന്നാൽ, ശശി തരൂരിനെ കടുത്ത ഭാഷയിൽ വിമർശിക്കുകയാണ് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചെയ്തത്. ശശി തരൂര്‍ പാര്‍ട്ടിയെ മറന്ന് തന്റെ അഭിപ്രായം പറയരുതെന്നാണ് മുല്ലപ്പള്ളി വ്യക്തമാക്കിയത്.

1

ശശി തരൂരിനെ നിയന്ത്രിക്കേണ്ടത് അഖിലേന്ത്യ കോൺഗ്രസ് നേതൃത്വം ആണ്. ഇക്ക‌ാര്യത്തിൽ നേതൃത്വം ഇടപെടണം. രാവും പകലും അധ്വാനിച്ചാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിജയിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂർ ഒരിക്കലും പാർട്ടിയെ മറന്നു കൊണ്ട് അഭിപ്രായം പറയാൻ പാടില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ കാലത്തും അച്ചടക്കം ഉയര്‍ത്തി പിടിക്കുന്നവരുടെ പാര്‍ട്ടിയാണ്. തരൂര്‍ പാര്‍ട്ടിയുടെ അഖിലേന്ത്യ നേതാവും എം.പിയുമായതിനാല്‍ കൂടുതല്‍ അഭിപ്രായം പറയുന്നില്ലെന്നും അഖിലേന്ത്യ നേതൃത്വമാണ് ഇക്കാര്യത്തില്‍ നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബാലു ദിലീപിന്റെ സുഹൃത്തല്ല; എന്തുകൊണ്ട് 4 വര്‍ഷം മൂടിവച്ചു, ചോദ്യങ്ങളുമായി എംഎ നിഷാദ്, മറുപടിബാലു ദിലീപിന്റെ സുഹൃത്തല്ല; എന്തുകൊണ്ട് 4 വര്‍ഷം മൂടിവച്ചു, ചോദ്യങ്ങളുമായി എംഎ നിഷാദ്, മറുപടി

2

എന്നാൽ, തരൂരിനെതിരെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാണ്. കെ റെയില്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിന് എതിരാണ് കോണ്‍ഗ്രസ്. കെ റെയില്‍ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നും കൃത്യമായ പഠനം നടത്താതെയാണ് പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

2

എന്നാൽ, വിഷയത്തിൽ തരൂരിന് താക്കീതുമായി കെ സുധാകരന്‍ രംഗത്തു വന്നിരുന്നു. പിണറായി വിജയനെ പിന്തുണച്ച് ശശി തരൂര്‍ എം പി പ്രതികരിച്ചതിനെ എതിരെയാണ് താക്കീത് ഉണ്ടായത്. പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ ശശി തരൂര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ല. പാര്‍ട്ടി തീരുമാനം എല്ലാവരും അംഗീകരിക്കണം. തരൂര്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നു വെന്ന് അഭിപ്രായമില്ല. തരൂര്‍ ഒരു കോണ്‍ഗ്രസ് എം പി മാത്രമാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

ഗൾഫ് വീണ്ടും കടുപ്പിക്കുന്നു; വാക്സീൻ നിർബന്ധമാക്കി ഒമാൻ; കുവൈത്തിൽ ക്വാറന്റീൻ; നിർദ്ദേശങ്ങൾ ഇവഗൾഫ് വീണ്ടും കടുപ്പിക്കുന്നു; വാക്സീൻ നിർബന്ധമാക്കി ഒമാൻ; കുവൈത്തിൽ ക്വാറന്റീൻ; നിർദ്ദേശങ്ങൾ ഇവ

2

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പറഞ്ഞ് തിരുവനന്തപുരം എം പി ശശി തരൂർ രംഗത്ത് എത്തിയത് ലുലു മാൾ ഉദ്ഘാടന വേദിയിൽ ആയിരുന്നു. താൻ വികസനത്തിന് വേണ്ടി നിൽക്കുന്ന വ്യക്തിയാണ്. അത് പോലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിന്റെ വികസനത്തിന് തടസം നിൽക്കുന്ന കാര്യങ്ങളെ മാറ്റാൻ ശ്രമിക്കുന്നു.

2

ഇത് ഒരു നല്ല കാര്യമാണ് എന്നാണ് തരൂർ പ്രതികരിച്ചത്. സംസ്ഥാനം വ്യവസായ സൗഹൃദമാകുമ്പോഴും ദ്രോഹ മന സ്ഥിതിയുള്ള ചിലരുണ്ടെന്നും വ്യവസായ സംരഭങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നവരെ നാട് തിരിച്ചറിയണം എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

2

സെമി ഹൈ സ്പീഡ് റെയിൽ ലൈൻ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നൽകിയ നിവേദനത്തിൽ തരൂർ ഒപ്പിടാത്തത് വിവാദമായിരുന്നു. ഇത് എടുത്ത് ചാടേണ്ട കാര്യമല്ലെന്നാണ് എം പി ശശി തരൂരിന്റെ വാദം. തന്റേത് വ്യക്തിപരമായ നിലപാടാണെന്നും സിൽവർ ലൈൻ പദ്ധതിക്ക് രണ്ട് വശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ സുതാര്യമായ ചർച്ചയാണ് ആവശ്യമെന്നും തരൂർ വ്യക്തമാക്കിയിരുന്നു.

cmsvideo
  സോണിയ ഉയർത്തിയ കോൺഗ്രസ് പതാക പൊട്ടിവീണു, വേദി വിട്ട് അധ്യക്ഷ | Oneindia Malayalam
  2

  പുതുച്ചേരി എം പി വി വൈത്തി ലിംഗം അടക്കം യു ഡി എഫിൽ നിന്നും നിന്ന് 18 എം പിമാർ നിവേദനത്തിൽ ഒപ്പിട്ടു. എന്നാൽ, നിവേദനം നൽകിയ എം പിമാരുമായി നാളെ റെയിൽവെ മന്ത്രി അശ്വനി കുമാർ കൂടിക്കാഴ്ച നടത്തും. പദ്ധതി നടപ്പാക്കരുത് എന്നാണ് എം പിമാരുടെ ആവശ്യം. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും പദ്ധതിയെ കൊണ്ട് കേരളത്തിന് ഉപകാരമില്ലെന്നും പദ്ധതിയുടെ ചെലവ് തുക താങ്ങാനാവില്ലെന്നും പദ്ധതി നിർത്തിവെക്കാൻ നിർദ്ദേശിക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം.

  English summary
  kerala Silver Line project: VD Satheesan supports Shashi Tharoor and against Mullappally Ramachandran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X