Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിണറായിയും കോടിയേരിയും യഥാർഥ തീവ്രവാദികൾ'; ' കെ - റെയിൽ വെറും ഉഡായിപ്പ്'; പി.കെ.കൃഷ്ണദാസ്

കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിയിൽ പ്രതികരണവുമായി ബിജെപി ദേശീയനിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്. സിൽവർ ലൈൻ പദ്ധതി പിണറായി വിജയന്റെ ഉഡായിപ്പ് എന്നാണ് കൃഷ്ണ ദാസ് വ്യക്തമാക്കിയത്. ഈ പദ്ധതി കേരളത്തിന്റെ വികസനത്തിനല്ല, വിനാശത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാപ്രസിഡന്റ് വി.കെ.സജീവൻ നയിക്കുന്ന കെ-റെയിൽ വിരുദ്ധ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ-റെയിൽ വിരുദ്ധ സമരം നടത്തുന്നത് തീവ്രവാദികളാണെന്ന് ആരോപിക്കാൻ എന്തു തെളിവാണ് കോടിയേരി ബാലകൃഷ്ണന്റെ കയ്യിലുള്ളത്?

രാജ്യം ഭരിക്കുന്ന ബിജെപിയടക്കമുള്ളവർ നടത്തുന്ന സമരത്തിനെതിരെ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ പ്രസ്താവന നടത്തിയത് എന്തടിസ്ഥാനത്തിലാണെന്ന് കോടിയേരി പറയണമെന്ന് അദ്ദേഹം പറഞ്ഞു.

1

പിണറായിയും കോടിയേരിയുമാണ് യഥാർഥ തീവ്രവാദികൾ. ഈ പദ്ധതി കേരളത്തിന്റെ ‘സിൽവർ ലൈന'ല്ല, മറിച്ച് ‘ഡെഡ് ലൈനാ'ണ് എന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി. കേരളത്തിൽ രണ്ടാം വിമോചന സമരമാണ് നടക്കുന്നതെന്നാണ് കോടിയേരി ആരോപിച്ചത്. എന്നാൽ, നിലനിൽപിന് വേണ്ടിയാണ് ജനങ്ങൾ ഇപ്പോൾ സമരം ചെയ്യുന്നത്. പിണറായി വിജയന്റെ അധികാരത്തുടർച്ച കേരളത്തിനു ദുരന്തമായി മാറിയ സാഹചര്യത്തിൽ ജനങ്ങൾ വിമോചനം ആഗ്രഹിക്കുന്നതിൽ എന്താണു തെറ്റെന്നും പി.കെ.കൃഷ്ണദാസ് ചോദിച്ചു. മനുഷ്യന്റെ ജീവനും സ്വത്തിനും കാവൽ നിൽക്കേണ്ട പൊലീസ് കല്ലിനാണ് ഇപ്പോൾ കാവൽ നിൽക്കുന്നത്.

2

കേരളമൊട്ടാകെ ഗുണ്ടാ- മാഫിയാ വിളയാട്ടം നടന്നാലും പിഞ്ചുബാലികമാർ പീഡിപ്പിക്കപ്പെട്ടാലും മനുഷ്യർ മരിച്ചു വീണാലും പൊലീസ് കല്ലിനു കാവൽ നിൽക്കണമെന്നാണു സർക്കാർ പറയുന്നത്. ജനങ്ങൾ പിഴുത് മാറ്റുന്നത് തങ്ങളുടെ നെഞ്ചത്തുതറച്ച കല്ലു മാത്രമല്ലെന്ന് കോടിയേരി മനസിലാക്കണം. വേണ്ടിവന്നാൽ സർക്കാരിനെയും ജനങ്ങൾ പിഴുതെറിയും. അധിക്ഷേപവും അപവാദ പ്രചരണവും കൊണ്ട് ജനകീയ സമരത്തെ അടിച്ചമർത്താനാണു ശ്രമിക്കുന്നത്. ഇനി വരുന്ന തലമുറയ്ക്ക് വേണ്ടിയാണ് കെ-റെയിൽ പദ്ധതിയെന്നാണ് പിണറായി വിജയൻ പറയുന്നത്.

3

എന്നാൽ വരും തലമുറയ്ക്ക് ജീവിക്കാനാവശ്യമായ ജലവും പരിസ്ഥിതിയും കെ-റെയിലിന്റെ പേരിൽ നശിപ്പിക്കാതിരിക്കാനാണു സമരം നടത്തുന്നത്. പിണറായി വിജയനും കുടുംബത്തിനും കേരളത്തിൽ വെള്ളവും പരിസ്ഥിതിയുമില്ലെങ്കിൽ ചിലപ്പോൾ വിദേശത്തു പോയി താമസിക്കാൻ സാധിക്കും. പക്ഷേ പാവപ്പെട്ട കർഷക തൊഴിലാളികളുടെ മക്കൾ എന്തു ചെയ്യും. ഇപ്പോൾ പിഴുതുമാറ്റിയ ഓരോ സർവേക്കല്ലും തങ്ങൾ കൂട്ടിവയ്ക്കുന്നുണ്ടെന്നും അതുകൊണ്ട് സിപിഎമ്മിന്റെ ശവക്കല്ലറ ഉണ്ടാക്കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

4

അതേസമയം, കേരളത്തിൽ നടക്കുന്ന സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ രക്ഷാകർതൃത്വം ഏറ്റെടുക്കും എന്ന് പ്രഖ്യാപിച്ച് യു ഡി എഫ് രംഗത്ത് എത്തിയിരുന്നു. സമരത്തിന് ഇറങ്ങുന്ന സാധാരണക്കാരെ ജയിലിലടയ്ക്കും എന്ന ഭീഷണി വിലപ്പോകില്ല. പദ്ധതിയിക്ക് എതിരെ യു ഡി എഫ് നേതാക്കൾ നേരിട്ടിറങ്ങി കല്ലുകൾ പിഴുതെറിഞ്ഞു ജയിലിൽ പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കിയിരുന്നു. കേരളം ഇതുവരെ കാണാത്ത ജനകീയ സമരത്തിന്റെ തിരശീലയാണ് ഉയർന്നിരിക്കുന്നതെന്ന് സതീശൻ പറഞ്ഞിരുന്നു.

4

കേരളത്തിന്റെ സമര ചരിത്രത്തിലെ ഐതിഹാസിക സംഭവമാകും സിൽവർലൈൻ വിരുദ്ധ സമരം. വാശിയും ധാർഷ്ട്യവുമായി മുഖ്യമന്ത്രി പോയാൽ നന്ദിഗ്രാമിൽ സംഭവിച്ചത് തന്നെ കേരളത്തിലെ സി പി എമ്മിനും സംഭവിക്കും. കല്ലുകൾ പിഴുതാൽ പൊതുമുതൽ നശിപ്പിച്ചതിനു കേസെടുത്ത് ജയിലിൽ അടയ്ക്കുമെന്നാണു ഭീഷണി. ഇതു വിലപ്പോകിലെന്നും സതീഷൻ വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു. പദ്ധതിയെ കുറിച്ചു വ്യക്തത വരുത്തിയിട്ടില്ല.

6

ഇതിന് പിന്നാലെയാണ് ഇപ്പോൾ കല്ലിടലുമായി സർക്കാർ മുന്നോട്ടു പോകുന്നത്. വിദേശ കടം വാങ്ങി കേരളത്തെ പണയപ്പെടുത്താനും പാരിസ്ഥിതികമായി തകർക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. കല്ലുകൾ പിഴുതെറിയണമെന്നു തീരുമാനിച്ചപ്പോൾ ജനങ്ങൾ അത് ഏറ്റെടുക്കുകയായിരുന്നു. ഈ സമരത്തെ ചെറുക്കാൻ സർക്കാർ വിചാരിച്ചാൽ സാധിക്കില്ലെന്നു സതീശൻ പറഞ്ഞിരുന്നു.എന്നാൽ, ജീവിക്കാനുള്ള പോരാട്ടത്തിന്റെ പേരിൽ സാധാരണ ജനങ്ങളെ ജയിലിൽ അടയ്ക്കാനാണ് സർക്കാർ തീരുമാനമെങ്കിൽ അതിനെ കോൺഗ്രസ് ശക്തമായി പ്രതിരോധിക്കും എന്നാണ് കെ പി സി സി പ്രസിഡന്റ് കെ.സുധാകരൻ വ്യക്തമാക്കിയത്.

Recommended Video

cmsvideo
    തന്റെ സ്ഥലത്ത് കെ റയിലിന്റെ കല്ലിട്ടാൽ പിഴുതെറിയുമോ ? ഒമർ ലുലു പറയുന്നു

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+